കൊച്ചി: ഷവർമ്മ കഴിച്ച് അവശനിലയിലായ യുവാവ് മരിച്ചു.കോട്ടയം സ്വദേശി രാഹുൽ ഡി നായർ(24)ആണ് മരിച്ചത്.ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റതാണ് മരണ കാരണമെന്നാണ് സംശയം. ശനിയാഴ്ചയാണ് പാഴ്സൽ ആയി വാങ്ങിയ ഷവർമ്മ യുവാവ് കഴിച്ചത് കാക്കനാടുള്ള ഹോട്ടൽ ഹയാത്തിൽ നിന്നുമാണ് ഷവർമ്മ വാങ്ങി കഴിച്ചത്. ഓൺലൈനായി ഓർഡർ ചെയ്താണ് ഷവർമ്മ വാങ്ങിയത്. അടുത്ത ദിവസം മുതൽ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. കാക്കനാട് സെസ്സിലെ ജീവനക്കാരനാണ് രാഹുൽ.ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് വീട്ടുകാർ ആരോപിച്ചു.യുവാവിന്‍റെ രക്തപരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് ഡോക്ടർമാർ അറിയിച്ചു.ശനിയാഴ്ച മുതൽ വെന്‍റിലേറ്റർ സഹായത്തോടെയായിരുന്നു യുവാവിന്‍റെ ജീവൻ നിലനിർത്തിയിരുന്നത്.