മഗേഷിന് ഇനി വെറുതെ വീട്ടിലിരിക്കാം; എല്ലാ മാസവും 5 ലക്ഷം വീതം വീട്ടിലെത്തും

ദുബായ്: തമിഴ്‌നാട്ടുകാരന്‍ മഗേഷ് കുമാര്‍ നടരാജിന് ഇത് രാജയോഗം. കോടീശ്വരനാകാന്‍ ഇനി വെറുതെ വീട്ടിരുന്നാല്‍ മതി. 25 വര്‍ഷം കൊണ്ട് 17 കോടിയിലധികം രൂപ വീട്ടിലെത്തും. അങ്ങനെയൊരു ഭാഗ്യം കഴിഞ്ഞ വെള്ളിയാഴ്ച മഗേഷിനെ തേടിയെത്തി. എമിറേറ്റ്സ് ഡ്രോയുടെ യുഎഇക്ക് പുറത്തുള്ള ആഗോള ഗ്രാന്‍ഡ് പ്രൈസാണ് തമിഴ്‌നാട് അമ്പൂര്‍ സ്വദേശി 49-കാരനായ മഗേഷിന് ഭാഗ്യമായി എത്തിയത്. മാസത്തില്‍ 5.5 ലക്ഷം വീതം എല്ലാ മാസവും 25 വര്‍ഷക്കാലം മഗേഷിന് ലഭിക്കും. ആദ്യമായാണ് യുഎഇക്ക് പുറത്തുള്ള ആള്‍ക്ക് ഈ ഗ്രാന്‍ഡ് പ്രൈസ് ലഭിക്കുന്നത്. തമിഴ്‌നാട് സ്വദേശിയായ മഗേഷ് നാട്ടില്‍ ഒരു കമ്പനിയില്‍ പ്രൊജക്ട് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. 2019ല്‍ കമ്പനിയുടെ ആവശ്യ പ്രകാരം ജോലിക്കായി നാല് വര്‍ഷത്തേക്ക് സൗദി അറേബ്യയിലേക്ക് പോയിരുന്നു. ദുബായ് വഴിയുള്ള യാത്രകളും സൗഹൃദങ്ങളുമാണ് മഗേഷിനെ ഒടുവില്‍ എമിരേറ്റ്‌സ് ഡ്രോയിലേക്ക് എത്തിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച എമിരേറ്റ്‌സ് ഡ്രോ അധികൃതര്‍ ഫോണില്‍ വിളിച്ച് സമ്മാനം ലഭിച്ച വിവരം പറഞ്ഞപ്പോഴും മഗേഷിന് ഇത് വിശ്വസിക്കാനായിരുന്നില്ല. ഒടുവില്‍ എമിരേറ്റ്‌സ് നറുക്കെടുപ്പ് നോക്കിയപ്പോഴായിരുന്നു ഭാഗ്യം തന്നെ തുണച്ചുവെന്ന് മഗേഷ് തിരിച്ചറിഞ്ഞത്. എനിക്ക് മറക്കാനാവാത്ത ദിവസമാണ്. എന്റെ മകളുടെ വിദ്യാഭ്യാസത്തിനായും കുടുംബത്തിന്റെ നല്ല ഭാവിക്കായും ഞാന്‍ ഈ ഭാഗ്യം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലഭിക്കുന്ന തുകയിലൂടെ അര്‍ഹതപ്പെട്ടവര്‍ക്ക് എന്നാല്‍ കഴിയുന്ന സഹായം എത്തിക്കും എന്ന് ഞാന്‍ ഉറപ്പു പറയുന്നതായും മഗേഷ് ദേശീയ മാധ്യമത്തോട് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page