പെരുമ്പാവൂരില്‍ മൂന്നു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; അസം സ്വദേശി അറസ്റ്റില്‍

കൊച്ചി: പെരുമ്പാവൂരില്‍ മൂന്നു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ അസം സ്വദേശി അറസ്റ്റില്‍. സജാലാല്‍ ആണ് അറസ്റ്റിലായത്. പ്ലൈവുഡ് ഫാക്ടറിയുടെ പിന്‍ഭാഗത്തായി തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുള്ള സ്ഥലത്ത് കൊണ്ടുപോയാണ് കുഞ്ഞിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നും എസ്.പി വിവേക് കുമാര്‍ പറഞ്ഞു. പരിശോധിച്ച ഡോക്ടറുടെ മൊഴി ഉള്‍പ്പെടെ എടുക്കും. കുഞ്ഞിനുനേരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്നും അമ്മയുടെ മൊഴി രേഖപ്പെടുത്തിയതായും മെഡിക്കല്‍ പരിശോധനക്കുശേഷം ബാക്കി തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പെരുമ്പാവൂര്‍ കുറുപ്പുംപടി വട്ടയ്ക്കാട്ടുപടിയില്‍ പ്രവര്‍ത്തിക്കുന്ന പ്ലൈവഡ് ഫാക്ടറിയിലാണ് സംഭവം. കളിക്കുന്നതിനിടെയില്‍ രണ്ടു പേര്‍ കുഞ്ഞിന്റെ സ്വകാര്യഭാഗത്ത് ഉപദ്രവിച്ചു എന്ന് അമ്മ പൊലീസിനു മൊഴി നല്‍കുകയായിരുന്നു. കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കി. ആശുപത്രിയില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കുറുപ്പുംപടി പൊലീസ് കേസെടുത്തത്. ബലാത്സംഗ കുറ്റവും, പോക്സോയും ചേര്‍ത്താണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മൂന്നു വയസുള്ള മകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി. സ്ഥിരമായി അങ്കണ്‍വാടിയില്‍ പോയിരുന്ന കുട്ടി ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പം ഫാക്ടറിയില്‍ തന്നെ ആയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page