വീണ്ടും മൂന്നാർ ദൗത്യവുമായി സർക്കാർ;ആനയിറങ്കൽ മേഖലയിലെ അഞ്ചേക്കർ കയ്യേറ്റ ഭൂമി ഒഴിപ്പിച്ചു;പ്രതിഷേധവുമായി കർഷകർ

മൂന്നാർ:  മൂന്നാറിൽ സ്വകാര്യ വ്യക്തികൾ കൈയ്യറിയ ഭൂമി കളക്ടറുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. ആനയിറങ്കൽ – ചിന്നക്കനാൽ മേഖലയിലെ സർക്കാർ ഭൂമിയാണ് കൈയ്യേറി ഏലകൃഷി നടത്തിയിരുന്നത്. ജില്ലാ കളക്ടറുടെ കീഴിലുള്ള ദൗത്യ സംഘമാണ് അഞ്ച് ഏക്കർ ഏലകൃഷി ഒഴിപ്പിച്ചത്. അടിമാലി സ്വദേശി റ്റിജു കുര്യാക്കോസ് കയ്യേറിയ അഞ്ച് ഏക്കർ അമ്പത്തി അഞ്ച് സെന്‍റ് സ്ഥലത്തെ ഒഴിപ്പിക്കൽ നടപടികള്‍ പൂർത്തിയായി. സ്ഥലത്തെ കെട്ടിടങ്ങളും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. അതിനിടെ ജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധവും ഉയർന്നു. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ അനുവദിക്കാനാകില്ലെന്ന് നിലപാടിലാണ് കര്‍ഷകര്‍. ചെറുകിട കുടിയേറ്റക്കാര്‍ക്കും നോട്ടീസ് നല്‍കിയെന്ന പരാതിയാണ് ഉയരുന്നത്. രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ ആരംഭിച്ചിരുന്നു. 50ലധികം വന്‍കിട കെട്ടിടങ്ങളാണ് മൂന്നാറിലെ കൈയ്യറ്റ ഭൂമിയിൽ അനധികൃതമായി നിർമിച്ചത്. സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ചാണ് പല കെട്ടിടങ്ങളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കളക്ടര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മൂന്നാര്‍ മേഖലയിലെ മൊത്തം കയ്യേറ്റം 390 ഏക്കറാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി
ലക്ഷങ്ങളുടെ ആനക്കൊമ്പുകളുമായി മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍; സംഘത്തിനു 42.700 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പ് കിട്ടിയത് എവിടെ നിന്ന്?, പൊലീസും വനം വകുപ്പും അന്വേഷണം തുടങ്ങി

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page