ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

പാലക്കാട് : കുഴൽമന്ദത്ത് ഒരു കുടുംബത്തിലെ 3 പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുഴൽമന്ദം ആലിങ്കലിലാണ് സംഭവം. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആലിങ്കൽ മൂത്താട്ടുപറമ്പ് സുന്ദരന്റെ മകൾ സിനില(42), മകൻ രോഹിത്(19), സുനിലയുടെ ചേച്ചിയുടെ മകൻ സുബിൻ(23) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലര്‍ച്ചെ വീട്ടിലെ അടുക്കളയിലാണ് മൂന്ന് പേരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരെത്തി മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page