ഖത്തറിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ഖത്തർ: ഹൃദയാഘാതം മൂലം മലയാളി ഖത്തറിൽ മരണപ്പെട്ടു. പയ്യന്നൂർ സ്വദേശി യും പിലിക്കോട് താമസക്കാരനായ ഒ ടി
സുനിൽ കുമാർ (58) ആണ് മരിച്ചത്. ഖത്തറിൽ താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചിരുന്നു. ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. രാവിലെ 11 മണിവരെ പിലിക്കോട് വീട്ടിൽ പൊതു ദർശനത്തിനു വയ്ക്കും. ശേഷം പയ്യന്നൂർ സ്വന്തം വീട്ടിൽ എത്തിച്ച് പയ്യന്നൂർ സമുദായ ശ്മശാനത്തിൽ സംസ്കാരിക്കും. പയ്യന്നൂരിലെ കരുണാകരൻ നമ്പ്യാരുടേയും സുശീലയുടേയും മകനാണ്. പിലിക്കോട് സ്വദേശിനി ജയബിന്ദുവാണ് ഭാര്യ. മക്കൾ: വിഷ്ണു, അമല. സഹോദരങ്ങൾ: സുധ (അബൂദാബി), സബിത( പയ്യന്നൂർ), സീമ (ചെന്നൈ).

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page