മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ ‘പല്ലക്കി’ പുതിയ ആഡംബര ബസുകളിറക്കാന്‍ ഒരുങ്ങി കര്‍ണാടക ആര്.ടി.സി. നേരത്തെ തന്നെ രാജഹംസ, ഐരാവത്, അംബാരി എന്നീ ലക്ഷ്വറി സ്ലീപ്പര്‍ കോച്ചുകളുള്ള ആഡംബര ബസുകള്‍ ജില്ലയില്‍ നിരത്തിലിറങ്ങിയ വിജയത്തിലാണ് പുതിയ പദ്ധതി. ആദ്യം മംഗളൂരു നഗരത്തിലാണ് പദ്ധതി കൊണ്ടുവരുന്നത്. നിലവില്‍ 12 കെ.എസ്.ആര്.ടി.സി ആഡംബര ബസുകള്‍ ഇവിടെ സര്‍വീസ് നടത്തുന്നുണ്ട്. ഇനി 40 പല്ലക്കി ബസുകള്‍കൂടി നിരത്തിലിറക്കാനാണ് പദ്ധതി. എട്ട് ബസുകള്‍ മംഗളൂരുവിലേക്കും നാലെണ്ണം പുത്തൂര്‍ ഡിവിഷനിലേക്കും സര്‍വീസ് നടത്തും. ബംഗളൂരുവിലേക്കുള്ള റൂട്ടുകള്‍ ഉള്‍പ്പെടെ വിവിധ റൂട്ടുകളിലും പല്ലക്കി ബസുകള്‍ ഉണ്ടാകും. കൂടാതെ, പുത്തൂര്‍ സോണില്‍ ഒമ്പത് പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ നിരത്തിലിറക്കും. ബിസി റോഡ്, ധര്‍മ്മസ്ഥല, മടിക്കേരി ഡിപ്പോകളില്‍ രണ്ട് വീതം ബസുകളും സുള്ള്യയിലേക്ക് ഒന്നും അനുവദിച്ചു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)