സ്‌കൂട്ടറില്‍ ബസിടിച്ച്‌  അപകടം; രണ്ടു പേര്‍ക്ക്‌ ഗുരുതര പരിക്ക്

കാസർകോട്:  സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച്‌ ഉണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഉപ്പള സോങ്കാലിലെ ഇബ്രാഹിം ഖലീല്‍(21), മണിമുണ്ടയിലെ മുഹമ്മദ്‌ മാഹ്‌സിന്‍ (24) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌.കഴിഞ്ഞ ദിവസം  രാത്രി എട്ടിന്‌ നാരായണ മംഗലത്താണ്‌ അപകടം.
ഇരുവരെയും മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അപകടത്തിനു ഇടയാക്കിയ രണ്ടു വാഹനങ്ങളും  പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page