കളിക്കുന്നതിനിടെ കിണറിൽ വീണ് എട്ടുവയസ്സുകാരനു ദാരുണാന്ത്യം

കാസർകോട്: എട്ട് വയസുകാരൻ കിണറിൽ വീണ് മരിച്ചു. കുണിയ ഹംദ് നഗറിലെ അബ്ദുൾ റഹ്മാൻ ബാഖഫിയുടെ മകൻ ആശിഖ്(8) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം. തോക്കാനം മൊട്ടക്ക് സമീപം കോളേജിന് പടിഞ്ഞാർ ഭാഗത്ത് വീടിനടുത്തുള്ള കിണറിൽ വീണ് കിടക്കുകയായിരുന്നു.
കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറിൽ കണ്ടത്. ഉടൻതന്നെ കോട്ടിക്കുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറിൽ വീണതായാണ് സംശയിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page