25 ലക്ഷം ഡോളര്‍ വാഗ്‌ദാനം ചെയ്‌ത്‌  യുവതിയുടെ ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടി;പൊലീസ് അന്വേഷണം ആരംഭിച്ചു

കാസർകോട് :  25 ലക്ഷം ഡോളറിന്‍റെ സമ്മാനം വാഗ്‌ദാനം ചെയ്‌ത്‌ യുവതിയുടെ ഒന്നേകാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പാലാവയല്‍ ഓട ക്കൊല്ലിലെ ഉഷരാജു (48) ആണ്‌ തട്ടിപ്പിനിരയായത്‌. 1,18500 രൂപയാണ്‌ ഉഷക്ക്‌ നഷ്ടപ്പെട്ടത്‌. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന്‌ ലണ്ടനിൽ ജോലി ചെയ്യുന്ന ആളെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തി ഒരു സത്രീയാണ് ഉഷയെ  ഫോണിൽ വിളിച്ചത്‌. താനും ഡോക്ടറായ ഭര്‍ത്താവും ഉഷയെ കാണാന്‍ ലണ്ടനിൽ നിന്നും ഓടക്കൊല്ലിയിലേക്ക്‌ വരുന്നതായി അറിയിച്ചു. പിന്നീട്‌ ഡല്‍ഹി എയ‍ർ പോര്‍ട്ടില്‍ നിന്നാണെന്ന് പറഞ്ഞ്‌ മമത എന്ന സ്‌ത്രീ വിളിച്ചു. അവരെയും പരാതിക്കാരിക്കുള്ള 25 ലക്ഷം ഡോളറിന്റെ സമ്മാനവും എയർപോര്‍ട്ട്‌ അതോറിറ്റി തടഞ്ഞുവെച്ചിട്ടുണ്ടെന്നും  മോചിപ്പിക്കാനും സമ്മാനം വിട്ടു കിട്ടുന്നതിലേക്കുമായി ഇത്രയും തുക അയച്ച്‌ കൊടുക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഏഴാം തീയ്യതി യുവതി പണം അയച്ചു കൊടുത്തു. പിന്നിടാണ്‌ തട്ടിപ്പാണെന്ന് അറിഞ്ഞത്‌. പരാതിയില്‍ ചിറ്റാരിക്കൽ പൊലീസ്‌ കേസ്സെടുത്ത്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്.അഭ്യസ്ത വിദ്യരും ഇത്തരം തട്ടിപ്പിൽ വ്യാപകമായി വീഴുന്നുണ്ടെന്നും ശ്രദ്ധിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page