തെയ്യം കണ്ടു മടങ്ങുകയായിരുന്ന യുവതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കുഴിയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ ക്ക് ഗുരുതരം, അപകടം ഞായറാഴ്ച പുലര്‍ച്ചെ പെരുമ്പളയില്‍

കാസര്‍കോട്: തെയ്യം കണ്ട് മടങ്ങുകയായിരുന്ന യുവതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ പെരുമ്പള, ചിറവാതുക്കലിലെ പ്രമീള (45), ബന്ധുവായ ശ്രീകൃഷ്ണ (25) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പെരുമ്പള, ചെല്ലൂഞ്ഞിയിലാണ് അപകടം ഉണ്ടായത്. അണിഞ്ഞ തുളിച്ചേരി തറവാട്ടില്‍ തെയ്യം കണ്ട് മടങ്ങുകയായിരുന്നു ഇരുവരും. ചെല്ലൂഞ്ഞി ഇറക്കത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. മറ്റൊരു സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ബന്ധുക്കളാണ് ഇരുവരെയും അപകടത്തില്‍പ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പരിസരവാസികളുടെ സഹായത്തോടെ ഇരുവരെയും മുകളിലേക്ക് കയറ്റി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page