കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

കാസര്‍കോട്: കാറില്‍ കടത്തിക്കൊണ്ടു വന്ന 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവിനെ എക്‌സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. തലപ്പാടി മണ്ടൈക്കട്ട, തച്ചാനിയിലെ നിഖിലിനെ (24)യാണ് കുമ്പള എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 9 15 മണിയോടെയാണ് സംഭവം. കര്‍ണാടകയില്‍ നിന്ന് കുമ്പള ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്‌സൈസ് സംഘം കുണ്ടങ്കേരടുക്കയിലേക്ക് എത്തിയത്. നിരവധി അബ്കാരി കേസുകളില്‍ പ്രതിയും സ്ഥിരം കുറ്റവാളിയുമായ കുണ്ടങ്കേരടുക്കയിലെ പ്രഭാകര എന്ന അണ്ണി പ്രഭാകര (55) യുടെ വീട്ടിലേക്കാണ് മദ്യം കയറ്റിയ കാര്‍ പോകാന്‍ ശ്രമിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. കാറിനെ വീടിനു മുന്നില്‍വച്ച് തടഞ്ഞു നിര്‍ത്തിയാണ് നിഖിലിനെയും മദ്യവും പിടികൂടിയത്. ഈ സമയത്ത് വീടിന്റെ ടെറസില്‍ കയറി നില്‍ക്കുകയായിരുന്ന അണ്ണിപ്രഭാകരന്‍ എക്‌സൈസ് സംഘത്തിനും വഴിയാത്രക്കാര്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശനം നടത്തുകയും മലം എറിയുകയുമായിരുന്നുവെന്നു എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ ദേഹത്തും വാഹനത്തിന് മുകളിലും മലം പതിച്ചതായി കൂട്ടിച്ചേര്‍ത്തു. തുടര്‍ന്നാണ് മദ്യം പിടിച്ച കേസില്‍ അണ്ണിപ്രഭാകരനെ പ്രതിയാക്കിയത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.വി ശ്രാവണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എംഎം അഖിലേഷ്, ഇ. രാഹുല്‍, സിവില്‍ എക്‌സൈസ് ഡ്രൈവര്‍ പി പ്രവീണ്‍ കുമാര്‍ എന്നിവരാണ് എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page