പറക്കളായിയില്‍ യുവതിയെയും മകളെയും കാണാതായി

കാസര്‍കോട്: അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പറക്കളായിയില്‍ യുവതിയെയും മകളെയും കാണാതായതായി പരാതി. അരീക്കര ഹൗസിലെ ജിതീഷിന്റെ ഭാര്യ ശില്‍പ (26), അഞ്ചു വയസ്സുള്ള മകള്‍ എന്നിവരെയാണ് കാണാതായത്. ശനിയാഴ്ച രാവിലെ 9.20 മണിയോടെ വീട്ടില്‍ നിന്നാണ് ഭാര്യയെയും മകളെയും കാണാതായതെന്നു ജിതേഷ് അമ്പലത്തറ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page