പരസ്യപ്രചാരണത്തിന് കൊടിയിറങ്ങാന്‍ ഇനി രണ്ടു ദിവസം മാത്രം; കാസര്‍കോട്ട് ‘മുനാഫിഖ്’ വിവാദം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചരണത്തിന് രണ്ടുദിവസം മാത്രം ബാക്കിയിരിക്കെ കാസര്‍കോട്ട് ‘മുനാഫിഖ്’ വിവാദം. സംഭവത്തില്‍ ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിന്റെ ഇലക്ഷന്‍ ഏജന്റ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
കഴിഞ്ഞ ദിവസം മുള്ളേരിയക്ക് സമീപത്ത് നടന്ന യുഡിഎഫ് സംഘടിപ്പിച്ച കുടുംബ യോഗത്തില്‍ വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ആയിഷത്ത് ഫര്‍സാന നടത്തിയ പ്രസംഗമാണ് വിവാദമായത്. ‘മുനാഫിഖ്’ എന്ന അറബിക് വാക്ക് ഉപയോഗിച്ചത് ഷാനവാസ് പാദൂരിനെ വ്യക്തിഹത്യ നടത്താനാണെന്ന് പരാതിയില്‍ പറഞ്ഞു. കപട വിശ്വാസി എന്നാണ് ‘മുനാഫിഖ്’ എന്ന അറബി വാക്കിന്റെ അര്‍ത്ഥം. ഈ വാക്ക് ഉപയോഗിച്ചത് വഴി വിദ്വേഷ പ്രചാരണം നടത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറഞ്ഞു. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു എന്നും മോശമായ അര്‍ത്ഥത്തിലല്ല ആ വാക്ക് ഉപയോഗിച്ചതെന്നും ആയിഷത്ത് ഫര്‍സാന വാര്‍ത്താലേഖകരോട് പറഞ്ഞു. സ്ഥാനമോഹത്തിനു വിവിധ കൊടികള്‍ പിടിക്കുന്നുവെന്നാണ് ഉദ്ദേശിച്ചതെന്ന് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page