കാസർകോട് പൊലിസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഷെഫീക്കിന്റെ പിതാവ് അന്തരിച്ചു

ചെറുവത്തൂർ: മുസ്ലിം ലീഗ് മാർച്ചിന് നേരെ കാസർകോഡ് വെച്ച് നടന്ന പോലീസ് വെടിവെപ്പിൽ മരണപ്പെട്ട മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ കൈതക്കാട് മുഹമ്മദ്‌ ഷഫീഖിന്റെ പിതാവ് എം.കെ.മുസ്തഫ ഹാജി (70) അന്തരിച്ചു. 2009ൽ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾക്ക് നൽകിയ സ്വീകരണത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിനിടെയാണ് പ്രവർത്തകനായ ഷെഫീഖ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കാസർകോട് നഗരത്തിൽ അക്രമികളെ പിരിച്ചു വിടാൻ പോലീസ് നടത്തിയ വെടിവെപ്പിലാണ് സംഭവം. കെ.റുഖിയ ആണ് മുസ്തഫയുടെ ഭാര്യ.
മക്കൾ: മിസിരിയ, മുബഷീ, മുഷിരിഫ, പരേതനായ ഷഫീഖ്. സഹോദരങ്ങൾ: ഇബ്രാഹിം, അബ്ദുല്ല, മുഹമൂദ്, നഫീസത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page