മക്കളെ ഉപേക്ഷിച്ചു നാടുവിട്ടു, പ്രവാസിയുടെ ഭാര്യയും കാമുകനും റിമാന്റില്‍

ചെറുവത്തൂര്‍: പതിമൂന്നും എട്ടും വയസുള്ള മക്കളെ ഉപേക്ഷിച്ച് നാടുവിട്ട സംഭവത്തില്‍ യുവതിയേയും കാമുകനേയും ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റുചെയ്തു. പടന്ന കാവുന്തല സ്വദേശിയായ പ്രവാസിയുടെ ഭാര്യ ഹസീന(33), കാമുകന്‍ എ.കെ.അബ്ദുള്‍ സമദ്(40) എന്നിവരെയാണ് ചന്തേര എസ്ഐ എം.വി.ശ്രീദാസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് ഹസീന സുഹൃത്തിന്റെ വീട്ടിലേക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നും പോയിരുന്നു. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാവ് ടികെ ഹൗസില്‍ അബ്ദുള്‍റഹിമാന്റെ ഭാര്യ അഫ്സത്ത് ചന്തേര പോലീസില്‍ പരാതിപ്പെട്ടിരുന്നു. ചന്തേര പോലീസ് അന്വേഷണത്തില്‍ ഹസീന സമദിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി. സമദിന് ഭാര്യയും ഒരുകുട്ടിയുമുണ്ട്. ഇരുവരും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. പോലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് ബുധനാഴ്ച ഇരുവരും ചന്തേര പോലീസില്‍ നേരിട്ട് ഹാജരായത്. ഹസീനക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് 75 പ്രകാരം കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാതെ അരക്ഷിതാവസ്ഥയിലാക്കി ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ഇതിന് പ്രേരണ നല്‍കിയതിനാണ് സമദിനെതിരെയും കേസെടുത്ത് അറസ്റ്റുചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page