പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി പച്ചമ്പള മഖാം ഉറൂസ് സമാപിച്ചു

കുമ്പള: ഇച്ചിലങ്കോട് പച്ചമ്പള ഹസ്‌റത്ത് ബാവ ഫഖീര്‍ വലിയുല്ലാഹി മഖാം ഉറൂസിന് പ്രാര്‍ഥനാനിര്‍ഭരമായ സമാപനം. ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ഉറൂസിന്റെ സമാപനച്ചടങ്ങുകള്‍ ഭക്തിസാന്ദ്രമായി. സമാപനത്തോടനുബന്ധിച്ച് പതിനായിരക്കണക്കിന് വിശ്വാസികള്‍ക്ക് നെയ്‌ച്ചോര്‍ പൊതികള്‍ വിതരണം ചെയ്ത് അന്നദാനവും നടത്തി. ഉറൂസിന്റെ ഭാഗമായി നടന്ന മതപ്രഭാഷണ പരമ്പരയിലും മഖാം സിയാറത്തിലും വിവിധ ദിവസങ്ങളിലായി നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ നടന്ന മൗലിദ് പാരായണത്തിന് മാലിക് ദീനാര്‍ ഖത്തീബ് ജഅഫര്‍ ബുസ്താനി കുണിയ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പ്രാര്‍ഥനാച്ചടങ്ങുകളിലും വിശ്വാസികള്‍ സംബന്ധിച്ചു. ശനിയാഴ്ച വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page