ഫ്രിഡ്ജിന് തീപിടിച്ച് പൊട്ടിത്തെറിച്ചു; നാലംഗ കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു

നീലേശ്വരം: ഷോര്‍ട് സര്‍ക്യൂട്ട് മൂലം വീട്ടിലെ ഫ്രിഡ്ജിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. നാലംഗം കുടുംബം അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ നീലേശ്വരം കോട്ടപ്പുറത്തെ ടികെ അബ്ദുല്‍ മജീദിന്റെ വീട്ടിലാണ് അപകടം നടന്നത്. മജീദും ഭാര്യയും പുലര്‍ച്ചെ നടക്കാനായി പോയിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. തുടര്‍ന്ന് ഉറങ്ങിക്കിടക്കുന്ന കുട്ടികളെ ഉണര്‍ത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പിന്നാലെ തീപടര്‍ന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയിലും തീപിടിത്തത്തിലും അടുക്കള ഭാഗം ഭാഗീകമായി കത്തി നശിച്ചു. അടുക്കളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ അപ്പോള്‍ തന്നെ എടുത്തുമാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീയണച്ചു. രണ്ടുലക്ഷം രൂപയുടെ നാശഷ്ടം വീട്ടിലുണ്ടായതായി കണക്കാക്കുന്നു. തീപിടിക്കുന്നത് കണ്ടത് രക്ഷയായി. ഇല്ലെങ്കില്‍ ശ്വാസം മുട്ടി മരിച്ചുപോയേനെയെന്ന് വീട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് നഗരസഭാംഗം ഇ ഷജീര്‍, മുന്‍ നഗരസഭാംഗം റഫീഖ് കോട്ടപ്പറം തുടങ്ങിയവര്‍ വീട്ടിലെത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page