നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു, സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് നാല് വയസുകാരന് ജപ്പാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം സ്വദേശിയായ കുട്ടിക്കാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്. തുടര്‍ പരിശോധനക്കായി സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷവും കോഴിക്കോട് ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ജപ്പാന്‍ ജ്വരം പകരാനുള്ള സാധ്യതയില്ലെന്നാണ് വിദഗദ്ധര്‍ പറയുന്നത്. കടുത്ത പനി, ചര്‍ദ്ദി, തലവേദന തുടങ്ങിയവയാണ് ജപ്പാന്‍ ജ്വരത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങള്‍, കീടങ്ങള്‍, ദേശാടന പക്ഷികള്‍ എന്നിവയില്‍ നിന്ന് കൊതുകള്‍ വഴിയാണ് രോഗം പകരുന്നത്. 1871 ല്‍ ജപ്പാനിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ദുര്‍മന്ത്രവാദം: 31 വര്‍ഷം മുമ്പ് ദേവലോകത്ത് കൊല്ലപ്പെട്ടത് ദമ്പതികള്‍,കൊലയാളി കൈക്കലാക്കിയത് 25 പവനും പണവും; പൂച്ചക്കാട്ടെ പ്രവാസി വ്യാപാരിയുടെ കൈയില്‍ നിന്നു ജിന്നുമ്മയും സംഘവും തട്ടിയത് നാലേ മുക്കാല്‍ കിലോ സ്വര്‍ണ്ണം, പ്രതികളെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണ സംഘം കോടതിയിലേക്ക്

You cannot copy content of this page