വേഷം മാറിയെത്തിയ പൊലീസ്‌ ചീട്ടുകളി സംഘത്തെ പിടികൂടി

0
39


കാഞ്ഞങ്ങാട്‌: വേഷം മാറിയെത്തിയ പൊലീസ്‌ സംഘം പുഴക്കരയിലെ കുപ്രസിദ്ധ ചൂതാട്ട കേന്ദ്രത്തില്‍ നടത്തിയ റെയ്‌ഡില്‍ അഞ്ചുപേരെ അറസ്റ്റു ചെയ്‌തു. കളിക്കളത്തില്‍ നിന്നു 27,000 രൂപ പിടികൂടി.
പാണത്തൂര്‍ സ്വദേശികളായ അബ്‌ദുല്‍ റഹ്മാന്‍ (62), കെ.എം.ഷാജഹാന്‍ (42), വിനോദ്‌ (38) പ്രശാന്ത്‌ (34), രതീഷ്‌ (30) എന്നിവരെയാണ്‌ രാജപുരം എസ്‌.ഐ ഷാജു.എം.വിയുടെ നേതൃത്വത്തില്‍ ഇന്നലെ രാത്രി അറസ്റ്റു ചെയ്‌തത്‌.

NO COMMENTS

LEAVE A REPLY