Category: State

മണ്ണ് മാഫിയയിൽ നിന്നും പണം കൈപ്പറ്റി; 2 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം:പോത്തൻകോട് പോലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒയ്‌ക്കും എഎസ്‌ഐയ്‌ക്കും സസ്‌പെൻഷൻ. മണ്ണ് മാഫിയയില്‍ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്നാണ് സസ്‌പെൻഷൻ.എസ്‌എച്ച്‌ഒ ഇതിഹാസ് താഹ, എഎസ്‌ഐ വിനോദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.നെയ്യാറ്റിൻകര ഡിവൈഎസ്പി അമ്മിണിക്കുട്ടനായിരുന്നു അന്വേഷണ ചുമതല.

ഒൻപതാം ക്ളാസുകാരിക്ക് നേരെ ലൈംഗിക പീഡനം; അധ്യാപകന് എതിരെ പോക്സോ കേസ് എടുത്ത് പൊലീസ്

കോഴിക്കോട്:കോഴിക്കോട് ഒമ്പതാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്സോ കേസ്. പെരുവണ്ണാമൂഴി പൊലീസാണ് കേസെടുത്തത്.ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോടാണ് പെണ്‍കുട്ടി പീഡന വിവരം പറഞ്ഞത്. ഡോക്ടർ പൊലീസിനെയും ചൈല്‍ഡ്

ഗവർണർക്ക് നേരെയുള്ള പ്രതിഷേധം; ശക്തമായ ഇടപെടലുമായി കേന്ദ്ര സർക്കാർ;ഗവർണർക്ക് സി ആർ പി എഫിൻ്റെ സെഡ് പ്ളസ് സുരക്ഷ

തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇനി മുതല്‍ കേന്ദ്രസുരക്ഷ.ഗവർണർക്കും കേരള രാജ്ഭവനും സിആർപിഎഫിൻ്റെ ഇസഡ് പ്ലസ് സുരക്ഷ ഏർപ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.ഇനി കേരള പൊലീസ് സുരക്ഷ ഇല്ല.പകരം ശനിയാഴ്ച മുതല്‍

ഗവർണറും എസ് എഫ് ഐ യും നേർക്ക് നേർ; പൊലീസ് അനാസ്ഥക്കെതിരെ റോഡിലിരുന്ന് പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കൊല്ലം: നിലമേലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുനേരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം. പൊലീസിനെ വെട്ടിച്ച് ​ഗവർണറുടെ കാറിന് മുന്നിലേക്ക് പാഞ്ഞടുത്ത എസ്.എഫ്.ഐ പ്രവർത്തകരെ ഗവര്‍ണര്‍ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നേരിട്ടു. വാഹനത്തില്‍ നിന്നും റോഡിലിറങ്ങി

മദ്യപാനം നിര്‍ത്താന്‍ പ്രാര്‍ഥനാലയത്തില്‍ എത്തിച്ചു; യുവാവ് പ്രാര്‍ഥനാ ഹാളില്‍ ജീവനൊടുക്കി

കാട്ടാക്കടയില്‍ മദ്യപാനം നിര്‍ത്താന്‍ കൊണ്ടുവന്ന യുവാവിനെ ക്രിസ്ത്യന്‍ പ്രാര്‍ഥനാലയത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആഴങ്കല്‍ മേലെ പുത്തന്‍വീട്ടില്‍ ശ്യാംകൃഷ്ണയെ(35) യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാക്കട കല്ലാമം ഷാലോം ചര്‍ച്ച് പ്രയര്‍ ഹാളിനുള്ളിലാണ് മരിച്ചത്.

റിപ്പബ്ലിക് ഡേ പരേഡിൽ അഭിവാദ്യം സ്വീകരിച്ചത് കരാറുകാരൻ്റെ വാഹനത്തിൽ; മന്ത്രി റിയാസിൻ്റെ നടപടി വിവാദത്തിൽ; പ്രതികരണവുമായി മന്ത്രി

കോഴിക്കോട്;റിപ്പബ്ലിക് ദിന പരേഡില്‍ കരാറുകാരന്‍റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചതില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ആർസി ബുക്ക്‌ പരിശോധിക്കേണ്ടത് മന്ത്രിയാണോയെന്ന് മന്ത്രി ചോദിച്ചു. പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തില്‍ മന്ത്രിയുടെ റോള്‍ എന്താണ്?’അതൊരു അധോലോക

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചു നാടകം ; രണ്ട് ഹൈക്കോടതി ജീവനക്കാർക്ക് സസ്പെൻഷൻ

കൊച്ചി: ഹൈക്കോടതിയില്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച്‌ അരങ്ങേറിയ നാടകത്തില്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചു എന്ന പരാതിയില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി.അസി. രജിസ്ട്രാർ ടിഎ സുധീഷ്, കോർട്ട് കീപ്പർ പിഎം സുധീഷ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ്

സംസ്ഥാനത്തു 5 കുട്ടികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തു ഇന്നു 2 അപകടങ്ങളിൽ 5 കുട്ടികൾ മുങ്ങി മരിച്ചു. മലപ്പുറത്തു കൂട്ടുകാരോടൊപ്പം മീൻ പിടിക്കാൻ പോയ 2 സഹോദരന്മാരും തിരുവനന്തപുരത്തു കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ 3 വിദ്യാർത്ഥികളും ആണ് മരിച്ചത്.

പിഞ്ചു കുഞ്ഞിൻ്റെ വയറ്റിൽ അകപ്പെട്ട സേഫ്റ്റി പിൻ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

കൽപ്പറ്റ:പിഞ്ചുകുഞ്ഞിന്റെ വയറ്റില്‍ പോയ സേഫ്റ്റി പിൻ പുറത്തെടുത്തു. വയറുവേദനയുമായി വയനാട്മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ കാണിച്ചപ്പോള്‍ എക്സ് റേയിലൂടെയാണ് വയറ്റിനുള്ളില്‍ പിൻ ഉണ്ടെന്ന് മനസ്സിലായത്.കാട്ടിക്കുളം സ്വദേശികളായ ദമ്പതിമാരുടെ 11 മാസം

ലോക് സഭാ തെരഞ്ഞെടുപ്പ്; കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രക്ക് നാളെ കാസർകോട് തുടക്കമാകും

കാസർകോട്:ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍ഡിഎ കേരള പദയാത്രക്ക് നാളെ കാസർകോട് തുടക്കമാകും.താളിപ്പടുപ്പ് മൈതാനിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. ലോക്‌സഭാ മണ്ഡലങ്ങളിലൂടെയുള്ള ഒരു മാസത്തെ പര്യടനം

You cannot copy content of this page