ആറുമാസം പ്രായമുള്ള പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്നു; ക്രൂരമായ സംഭവം നടന്നത് അങ്കമാലിയില്‍

കൊച്ചി: അങ്കമാലി, കറുകുറ്റിയില്‍ ആറുമാസം പ്രായമുള്ള പെണ്‍കുട്ടി കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍. ഡല്‍ന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്റണി- റൂത്ത് ദമ്പതികളുടെ മകളാണ്.
ബുധനാഴ്ച രാവിലെയാണ് നടുക്കുന്ന സംഭവം പുറത്തറിഞ്ഞത്. രാവിലെ ഉറങ്ങി എഴുന്നേറ്റ മാതാവ് കുഞ്ഞിനെ അമ്മൂമ്മയുടെ അരികില്‍ കിടത്തി അടുക്കളയിലേയ്ക്ക് പോയതായിരുന്നു. പിന്നീട് എത്തിയപ്പോഴാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അമ്മൂമ്മയുടെ കഴുത്തിനും മുറിവ് കണ്ടെത്തി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനസിക പ്രശ്‌നങ്ങളുള്ള അമ്മൂമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നുവെന്നു സംശയിക്കുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൂത്ത സഹോദരന്റെ പിറന്നാളാണ് ഇന്ന്. ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ക്കിടയിലാണ് നടുക്കുന്ന കൊലപാതക വിവരം പുറത്തു വന്നത്.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

😔

RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page