‘കുടിയന്മാര്‍ ഔട്ട്’ ; മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ യാത്ര അനുവദിക്കില്ല: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കുന്നു

കണ്ണൂര്‍: ട്രെയിനുകളിലും സ്റ്റേഷനുകളിലും അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പരിശോധന കര്‍ശനമാക്കി. മദ്യം കഴിച്ചെന്നു കണ്ടെത്തിയാല്‍ യാത്ര അനുവദിക്കാതിരിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. യാത്രക്കാരെ ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.
യാചകരെയും നിയന്ത്രിക്കും. മദ്യപിച്ചു പ്ലാറ്റ്‌ഫോമുകളില്‍ അലഞ്ഞു തിരിയാനും കിടന്നുറങ്ങാനും അനുവദിക്കില്ല. ബ്രെത്ത് അനലൈസര്‍ സംവിധാനം ഉപയോഗിച്ചു പരിശോധിക്കുന്നുണ്ട്. മദ്യപിച്ചു പ്ലാറ്റ്‌ഫോമില്‍ കണ്ടെത്തിയ മൂന്നുപേരെ താക്കീത് ചെയ്തു വിട്ടയച്ചു. പരിശോധനയ്ക്കും ബോധവല്‍ക്കരണത്തിനും സ്റ്റേഷന്‍ മാനേജര്‍ എസ്.സജിത്ത് കുമാര്‍, ഡപ്യൂട്ടി കമേഴ്‌സ്യല്‍ മാനേജര്‍ കോളിന്‍സ്, ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ വര്‍ഗീസ്, റെയില്‍വേ പൊലീസ് എസ്‌ഐ സുനില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാഹനം കാത്തു നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു നേരെ ലൈംഗികാതിക്രമം: അക്രമിയെ ചവിട്ടിത്തെറുപ്പിച്ച് രക്ഷപ്പെട്ട പെണ്‍കുട്ടി സമീപത്തെ വീട്ടില്‍ അഭയം തേടി; മുന്‍ പ്രവാസി പൊലീസ് പിടിയില്‍
Scroll to top

You cannot copy content of this page