Category: Latest

മഹാവിധി ഇന്ന്; മോദി ഹാട്രിക്കോ? ‘ഇൻഡ്യ’ സഖ്യം അധികാരത്തിൽ എത്തുമോ? രാജ്യം ആർക്കൊപ്പം ? ഇന്നറിയാം

അടുത്ത അഞ്ചുവർഷം നമ്മുടെ മഹാരാജ്യം ആര് ഭരിക്കും എന്ന് ഇന്നറിയാം.വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. ആദ്യം എണ്ണുന്നത് തപാല്‍വോട്ടുകളാണ്. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭ്യമായിത്തുടങ്ങും.രാജ്യത്ത് 64.2 കോടി

കിണർ കുഴിക്കുന്നത് സംബന്ധിച്ച തർക്കം; സഹോദരനെ കുത്തിക്കൊലപ്പെടുത്തിയ മൂന്ന് സഹോദരൻമാർ ഉൾപ്പെടെ നാലുപേർക്ക് 18 വർഷം കഠിന തടവും 8 ലക്ഷം രൂപ വീതംപിഴയും

കാസർകോട് : കുഴൽ കിണർ കുഴിക്കുന്നത് സംബന്ധിച്ച് തർക്കത്തെ തുടർന്ന് സഹോദരനെ കുത്തികൊലപ്പെടുത്തിയ കേസിൽ 3 സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർക്ക് 18 വർഷം കഠിന തടവും 8 ലക്ഷം രൂപ വീതംപിഴയും വിധിച്ചു.

സൗദി ജയിലിലുള്ള അബ്ദുൽ റഹിം ഉടൻ മോചിതനാവും; അനുരഞ്ജന കരാറിൽ ഒപ്പിട്ടു; ദയാധന ചെക്ക് കൈമാറി

കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിനെ സൗദി ജയിലിൽ നിന്നുംമോചിപ്പിക്കാൻ കൈകോർത്ത മലയാളികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷ വാർത്ത. അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു. ഇതോടെ റഹീമിന്‍റെ മോചനത്തിനുള്ള നടപടികൾ വേഗത്തിലാകും.

93ാം വയസ്സില്‍ അഞ്ചാം വിവാഹം; റൂപര്‍ട്ട് മര്‍ഡോക്കും 67 കാരി എലീന സുക്കോവയും ഒന്നിച്ചു

റൂപര്‍ട്ട് മര്‍ഡോക്കിന് 93ാം വയസ്സില്‍ അഞ്ചാം വിവാഹ നടന്നു. കലിഫോര്‍ണിയയില്‍ മര്‍ഡോക്കിന്റെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിട്ടായിരുന്നു എലീന സുക്കോവ(67)യുമായുള്ള വിവാഹ ചടങ്ങുകള്‍ നടന്നത്. മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് മര്‍ഡോക്കിന്റെ വധു.വിവാഹത്തില്‍ യുഎസ് ഫുട്ബോള്‍

പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല വോട്ടെണ്ണലിനൊരുങ്ങി; വോട്ടെണ്ണല്‍ കേന്ദ്രത്തിന് കനത്ത സുരക്ഷ

കാസര്‍കോട്: കാസര്‍കോട് ലോക് സഭാമണ്ഡലത്തിലെ വോട്ടെണ്ണല്‍ നടക്കുന്ന പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ തെരഞ്ഞെടുപ്പ് മുഖ്യനിരീക്ഷകന്‍ റിഷിരേന്ദ്രകുമാര്‍ വോട്ടെണ്ണല്‍ നിരീക്ഷകരായ ആദിത്യ കുമാര്‍ പ്രജാപതി,

വെള്ളരിക്കുണ്ടില്‍ ഒരു മണിക്കൂറിനുള്ളില്‍ പെയ്തത് 60 മില്ലീമീറ്റര്‍ മഴ; മൂന്നുമണിക്കൂറിനുള്ളില്‍ കാസര്‍കോട് കനത്തമഴയെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കാസര്‍കോട് ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ

ഓടുന്ന ബൈക്കില്‍ മൂര്‍ഖന്‍ പാമ്പ്; യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട്: ഓടുന്ന ബൈക്കില്‍ മൂര്‍ഖന്‍ പാമ്പ്. ശരീരത്തിലേക്ക് വലിഞ്ഞ് കയറാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് ഉപേക്ഷിച്ച് യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ കല്യാണ്‍ റോഡ് അത്തിക്കോത്ത് വെച്ചാണ് സംഭവം. കടയില്‍

‘ഗൃഹനാഥനായതിനാല്‍ പുഴുങ്ങിയ കോഴിമുട്ട കൂടുതല്‍ തനിക്ക് വേണം’; കോഴിമുട്ട പങ്കിടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഭാര്യ ജീവനൊടുക്കി; ഭര്‍ത്താവ് അറസ്റ്റില്‍

കുടുംബ വഴക്കിനിടെ യുവതി ജീവനൊടുക്കാന്‍ കാരണമായത് പുഴുങ്ങിയ കോഴിമുട്ടയെ ചൊല്ലിയുള്ള തര്‍ക്കമെന്ന് പൊലീസ്. ബംഗളൂരുവില്‍ കഴിഞ്ഞദിവസമാണ് 31 കാരിയായ യുവതി ജീവനൊടുക്കിയത്.ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലക്കാരായ അനില്‍കുമാര്‍ കോറിയുടെ (35) ഭാര്യ പൂജയെയാണ് മരിച്ച നിലയില്‍

ചന്തേരയില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു; പ്രതി മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ്

കാസര്‍കോട്: കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യകുറ്റത്തിന് ചന്തേര പൊലീസ് കേസെടുത്തു. ഏച്ചിക്കൊവ്വല്‍ സ്വദേശിയും സെക്യൂരിറ്റി ജീവനക്കാരനുമായ പ്രകാശ(55)ന്റെ ആള്‍ട്ടോ കാറാണ് ചന്തേരയിലെ അബൂബക്കറിന്റെ മകന്‍ അബ്ദുൽ ബഷീറി(52)നെ ഇടിച്ചത്. ഞായറാഴ്ച വൈകീട്ട്

വൈദ്യുത ബില്ല് അടക്കാത്തതിനാല്‍ വീട്ടിലെ ഫ്യൂസ് ഊരി; പ്രകോപിതനായി മറ്റൊരു ജീവനക്കാരനെ മര്‍ദ്ദിച്ച് വീട്ടുടമ

കാസര്‍കോട്: വൈദ്യുത ബില്ലടക്കാത്ത തുടര്‍ന്ന് ഫ്യൂസ് ഊരിയതില്‍ പ്രകോപിതനായ വീട്ടുടമ ജീവനക്കാരനെ മര്‍ദ്ദിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ അമ്പലത്തറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കെഎസ്ഇബി ജീവനക്കാരന്‍ വയമ്പിലെ സനുകുമാര്‍ (42)നാണ് മര്‍ദ്ദനമേറ്റത്. ഞായറാഴ്ച വൈകീട്ട്

You cannot copy content of this page