5 ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത: 115.5 മില്ലി മീറ്റര്‍ വരെ മഴയുണ്ടായേക്കാം

തിരുവനന്തപുരം: കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴയുണ്ടായേക്കുമെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. ഈ ജില്ലകളില്‍ 115.5 മില്ലി മീറ്റര്‍ വരെ മഴയുണ്ടായേക്കും.തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയുണ്ടാവും.

10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കി; എന്നിട്ടും ആര്‍ത്തി, കോളേജ് അധ്യാപിക ജീവനൊടുക്കി

കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഒരു ഇര കൂടി. മലയാളിയായ കോളേജ് അധ്യാപിക തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ തൂങ്ങി മരിച്ചു. കൊല്ലം, പത്തനാപുരം, പിറവന്തൂര്‍ സ്വദേശിനിയായ ശ്രുതി(25)യാണ് ജീവനൊടുക്കിയത്. ശുചീന്ദ്രത്തുള്ള ഭര്‍തൃവീട്ടിലാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.ആറു മാസം മുമ്പാണ് തമിഴ്‌നാട് വൈദ്യുതിബോര്‍ഡ് ജീവനക്കാരനായ കാര്‍ത്തിക്കുമായി ശ്രുതിയുടെ വിവാഹം കഴിഞ്ഞത്. പത്തുലക്ഷം രൂപയും 50 പവന്‍ സ്വര്‍ണ്ണവും സ്ത്രീധനമായി നല്‍കിയിരുന്നു. എന്നാല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് പീഡിപ്പിച്ചിരുന്നുവെന്നു ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ശ്രുതി വീട്ടുകാര്‍ക്ക് അയച്ച ശബ്ദസന്ദേശത്തില്‍ …

പാമ്പു കടിയേറ്റ് യുവാവ് മരിച്ചു; കടിച്ചത് ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്ത മുഴമൂക്കന്‍ കുഴി മണ്ഡലി

കാസര്‍കോട്: വീട്ടിന്റെ സിറ്റൗട്ടില്‍ വച്ച് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ചേശ്വരം, മിയാപ്പദവ്, പള്ളത്തടുക്കയിലെ പരേതനായ ദാതുമൂല്യയുടെ മകന്‍ അശോക് (43)ആണ് വ്യാഴാഴ്ച രാവിലെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. സെപ്തംബര്‍ 18ന് രാത്രി 8ന് ആണ് അശോകിനു പാമ്പ് കടിയേറ്റത്. ബഹളം വച്ചതോടെ വീട്ടുകാരെത്തി പാമ്പിനെ തല്ലിക്കൊല്ലുകയും അശോകിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.മാതാവ്: ലളിത. ഭാര്യ: പ്രമീള. മക്കള്‍: പ്രജ്വല്‍, ധന്യ. സഹോദരങ്ങള്‍: പ്രകാശ്, രവി, പ്രേമ, മമത, രേഖ.അതേ …

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സച്ചിതാറൈക്കെതിരെ മൂന്നു കേസുകള്‍ കൂടി; സച്ചിത തളര്‍ന്നത് ഡയാനയുടെ പിടിവാശിക്കു മുന്നില്‍ മാത്രം, അന്വേഷണം ഊര്‍ജ്ജിതമെന്ന് പൊലീസ്, യുവമോര്‍ച്ചയുടെ കുമ്പള പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് വൈകിട്ട്

കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപികയായ ഷേണി ബല്‍ത്തക്കല്ലുവിലെ സച്ചിതാറൈക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ബദിയഡുക്കയില്‍ രണ്ടും ആദൂരില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ സച്ചിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത തട്ടിപ്പു കേസുകളുടെ എണ്ണം ഒരു ഡസനിലെത്തി.ബദിയഡുക്ക പൊലീസ് രണ്ടു കേസുകളാണ് സച്ചിതയ്‌ക്കെതിരെ ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.അഞ്ചാംക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ സഹപാഠിയായിരുന്ന ഉബ്രംഗളയിലെ ഡയാന (27)യുടെ …

ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

മലപ്പുറം: ബൈക്ക് ഡിവൈഡറിലിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു.കോട്ടക്കല്‍ പടപ്പറമ്പ് പാംഗിലെ നിയാസ് (19), റനീസ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മലപ്പുറം-കോഴിക്കോട് ദേശീയ പാതയിലെ മുന്നിയൂര്‍ പടിക്കലായിരുന്നു അപകടം. ദേശീയ പാതയില്‍ നിന്നു സര്‍വ്വീസ് റോഡിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ഡിവൈഡറില്‍ ബൈക്കിടിച്ചായിരുന്നു അപകടം. റോഡിലേക്കു തെറിച്ചുവീണ ഇവരെ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിലെ വെളിച്ചക്കുറവായിരുന്നു അപകടകാരണമെന്നു പറയുന്നു.

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനത്തേക്ക് അറ്റോര്‍ണി ജിം വാള്‍ഡന്‍ മത്സരത്തില്‍

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി നഗര രാഷ്ട്രീയത്തിലും പരിസരങ്ങളിലെ കേസുകളിലും പ്രവര്‍ത്തിച്ചിട്ടുള്ള അറ്റോര്‍ണി ജിം വാള്‍ഡന്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നു.മേയര്‍ എറിക് ആഡംസിനെതിരായ ഫെഡറല്‍ കൈക്കൂലി ആരോപണങ്ങളുമായി അടുത്ത ബന്ധമുള്ള ഒരു കേസ് കൈകാര്യം ചെയ്യുന്ന വാള്‍ഡന്‍, താന്‍ സ്ഥാപിച്ച നിയമ സ്ഥാപനമായ വാള്‍ഡന്‍ മച്ച് ഹരന്‍ & മാനേജ്മെന്റില്‍ നിന്ന് മാറിനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷം ബുധനാഴ്ചയാണ് മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ഒരു ഫണ്ട് റൈസിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ നീക്കമാരംഭിച്ചത്.

മാനഭംഗം തടയാന്‍ ശ്രമിച്ച യുവതിയുടെ തല ഇരുമ്പുവടി കൊണ്ട് അടിച്ചുപൊട്ടിച്ചു; പ്രതി പൊലീസ് പിടിയില്‍

കാസര്‍കോട്: ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടയില്‍ നാടോടി യുവതിയെ കയറിപ്പിടിക്കുകയും നരഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത പ്രതി പിടിയില്‍. പാണത്തൂര്‍ സ്വദേശിയായ റമീസി(34)നെയാണ് രാജപുരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പകല്‍ പാണത്തൂരിലാണ് സംഭവം. ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടയില്‍ സ്ഥലത്ത് എത്തിയ റമീസ് യുവതിയെ കയറിപ്പിടിക്കുകയായിരുന്നുവെന്നു പറയുന്നു. ഈ സമയത്ത് യുവതി തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് തടയാന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ റമീസ് ഇരുമ്പുവടി പിടിച്ചുവാങ്ങി യുവതിയുടെ തലക്കടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയവരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ തലയില്‍ …

ഫ്ലോറിഡയില്‍ അപൂര്‍വ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍: 13 മരണം

പി പി ചെറിയാന്‍ ഫ്ലോറിഡ: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്നുണ്ടായ അതിശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നു ഫ്ലോറിഡയില്‍ ഈ വര്‍ഷം 13 പേര്‍ മരിച്ചത് മാംസം ഭക്ഷിക്കുന്ന അപൂര്‍വ്വ ബാക്ടീരിയകള്‍ പരത്തുന്ന അണുബാധ മൂലമാണെന്നു സ്ഥിരീകരിച്ചു.2023ല്‍ 46 കേസുകളില്‍ 11 മരണമുണ്ടായിരുന്നു. 74 വിബ്രിയോ വള്‍നിഫിക്കസ് അണുബാധ സ്ഥിരീകരിച്ചു. കടല്‍വെള്ളത്തില്‍ സ്വാഭാവികമായി ഉണ്ടാവുന്ന വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയകളാണ് ഇത്. ജീവിക്കാന്‍ ഉപ്പ് ആവശ്യമാണ്, ഫ്ലോറിഡയിലെ ആരോഗ്യ വകുപ്പ് പറയുന്നു.കഴിഞ്ഞ മാസം ഫ്ലോറിഡയില്‍ ഉണ്ടായ ശക്തമായ കാറ്റും കൊടുങ്കാറ്റും ഹെലിന്‍ …

ഭാര്യയോടുള്ള അരിശം: വളര്‍ത്തു നായയെ കൊന്നു; കുട്ടികളെ ഭീഷണിപ്പെടുത്തി: യുവാവ് ജയിലില്‍

പി.പി ചെറിയാന്‍ നേപ്പര്‍വില്ലെ, ഇല്ലിനോയ്: ഭാര്യയുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വളര്‍ത്തു നായയെ ക്രൂരമായി കൊല്ലുകയും രണ്ട് രണ്ടാനമ്മമാര്‍ക്കു നേരെ വധഭീഷണി ഉയര്‍ത്തുകയും ചെയ്ത നേപ്പര്‍വില്ലെയിലെ നഥാന്‍ ഗോണ്‍സാലസിനെ ജയിലിലടച്ചു. ഡ്യുപേജ് കൗണ്ടിയിലെ പ്രോസിക്യൂട്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.മൃഗങ്ങളോടുള്ള ക്രൂരത, രണ്ടുപേരുടെ ജീവന് അപകടമുണ്ടാക്കിയത് എന്നിവയ്ക്ക് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. ഗോണ്‍സാലസിന്റെ വിചാരണ നവംബര്‍ 18നു നടക്കും.

ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം; സിദ്ദീഖ് ബപ്പായിത്തൊട്ടി പ്രസി., അന്‍വര്‍ മുട്ടം ജന. സെക്ര., ഹാഷിം ബണ്ടസാല ട്രഷ

ദുബൈ: ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. പ്രസിഡന്റ് ജബ്ബാര്‍ ബൈദലയുടെ ആധ്യക്ഷതയില്‍ ബിസിനസ് ബേയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, റസാഖ് ബന്തിയോട്, ഖാലിദ് മള്ളങ്കൈ, മുഹമ്മദ് കളായി സംസാരിച്ചു.പുതിയ പ്രസിഡന്റായി സിദ്ദീഖ് ബപ്പായിത്തൊട്ടിയെയും ജനറല്‍ സെക്രട്ടറിയായി അന്‍വര്‍ മുട്ടത്തേയും ഹാഷിം ബണ്ടസാല യെ ട്രഷററായും തിരഞ്ഞെടുത്തു. ഫാറൂഖ് അമാനത് വര്‍ക്കിങ് പ്രസിഡന്റും ജംഷീദ് അട്ക ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമാണ്. മറ്റു ഭാരവാഹികള്‍: …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജാമ്യത്തിലിറങ്ങി മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു; അലങ്കാര പക്ഷി വില്‍പ്പനഷോപ്പിലെ ജീവനക്കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യുവാവിനെ തളിപ്പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍ ഷാജി പട്ടേരി അറസ്റ്റ് ചെയ്തു. കൂവേരി, തിരുങ്കുളത്തെ കെ.വി.അനുരാജിനെ(20)യാണ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ത്ഥിനിയെ പ്രണയംനടിച്ച് വശത്താക്കി വീട്ടില്‍ വെച്ച് സെപ്തംബര്‍ 22ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. മാനസികമായി തകര്‍ന്ന കുട്ടിയെ ബന്ധുക്കള്‍ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. ഡോക്ടര്‍ നല്‍കിയ വിവരമനുസരിച്ച് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. തുടര്‍ന്ന് മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം പുറത്തായത്. ഇതേത്തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. …

കെ.എസ്.ഇ.ബി കെട്ടിടത്തില്‍ നിന്ന് വീണു പരിക്കേറ്റ കരാര്‍ ജോലിക്കാരന്‍ മരിച്ചു

കണ്ണൂര്‍: കെ.എസ്.ഇ.ബി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാങ്ങാട്, ചള്ളാമ്പിയിലെ വി.വി രാഗേഷാണ്(39) കോഴിക്കോട് മെഡി.കോളേജാശുപത്രിയില്‍ മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ പാനൂരിലാണ് അപകടമുണ്ടായത്. പാനൂര്‍ കെ.എസ്.ഇ.ബിക്ക് കീഴില്‍ കരാര്‍ വാഹനത്തിന്റെ ഡ്രൈവറായി ജോലി നോക്കുന്ന രാഗേഷ് ഓഫീസ് കെട്ടിടത്തിന് മുകളില്‍ നിന്ന് രാത്രി താഴേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി തെറിച്ചുവീഴുകയായിരുന്നു. നേരത്തെ മാങ്ങാട് ഓട്ടോ ഡ്രൈവറായിരുന്നു. അച്ഛന്‍: രാജു.

ബേക്കറി ഉടമയെ തട്ടിക്കൊണ്ടു പോയ കേസ്; മുഖ്യപ്രതി മുരുകന്‍ അറസ്റ്റില്‍, രണ്ട് കാസര്‍കോട് സ്വദേശികളെ തെരയുന്നു

കണ്ണൂര്‍: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഇരിക്കൂര്‍, പെടയങ്ങോട് സ്വദേശിയും പാനൂര്‍ പുത്തന്‍കണ്ടത്ത് താമസക്കാരനുമായ പുതിയപുരയില്‍ ഷിനോജ് എന്ന മുരുകന്‍ ഷിനോജിനെ (39)യാണ് കണ്ണൂര്‍ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ ഏച്ചൂര്‍, കമാല്‍പീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. ബംഗ്‌ളൂരുവില്‍ ബേക്കറി നടത്തിപ്പുകാരനായ റഫീഖ് ബംഗ്‌ളൂരുവില്‍ നിന്ന് നാട്ടിലെത്തി ബസിറങ്ങിയ ഉടന്‍ ഏച്ചൂരില്‍ …

മൂമാസ പദ്ധതി | Kookkanam Rahman

വായനക്കാര്‍ ഒരു പക്ഷേ ഇതേ വരെ കേള്‍ക്കാത്ത പദമായിരിക്കാം ഇത്. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ 1988 നവംബര്‍ 1 മുതല്‍ 1989 ജനവരി 26 വരെ നടപ്പാക്കിയ പദ്ധതിയാണിത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണിത്. ഉശിരുള്ള സന്നദ്ധ പ്രവര്‍ത്തകരായിരുന്നു ഈ പദ്ധതിയുടെ നട്ടെല്ല്. ഞങ്ങളുടെ പഞ്ചായത്തില്‍ മാതൃകാപരമായി എന്തെങ്കിലും ജനോപകാരപ്രദമായ പദ്ധതി നടപ്പാക്കണം എന്നാഗ്രഹിക്കുന്ന തദ്ദേശസ്ഥാപന നേതൃത്വവും ഉണ്ടാവണം.1977ല്‍ രൂപീകൃതമായ കാന്‍ഫെഡ് നൂതനമായ രീതിയില്‍ അനൗപചാരിക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന …

സദാചാര പൊലീസ് ചമഞ്ഞ് കാസര്‍കോട് സ്വദേശിയെ ആക്രമിച്ച് പണം തട്ടി; ഏഴു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: സദാചാര പൊലീസ് ചമഞ്ഞ് കാസര്‍കോട് സ്വദേശിയെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. ധര്‍മ്മടം, ഒഴയില്‍ഭാഗം, മണക്കമ്പുറത്ത് എം. തസ്മീര്‍ (36), കയ്യാലക്കകത്ത് കക്കറയില്‍ കെ.കെ അജ്‌നാസ് (27), ടി.കെ ഷാനിര്‍ (32), കെ.കെ മുഹമ്മദ് അഷ്‌കര്‍ (30), കീത്തലകത്ത് കെ. ഷബീര്‍ (24), ആലിയമ്പത്ത് എ. മുഹമ്മദ് അസ്‌കര്‍ (27), അഹ്നാസ് അഹമ്മദ് നായിസ് (32) എന്നിവരെയാണ് ധര്‍മ്മടം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഒക്ടോബര്‍ …

കടം കൊടുത്ത പണം തിരിച്ചു ചോദിച്ചു; യുവാവിനെ സുഹൃത്ത് കഴുത്തിനു കുത്തിക്കൊന്നു

മംഗ്‌ളൂരു: കടം നല്‍കിയ തുച്ഛമായ തുക തിരികെ ചോദിച്ചയാളെ സുഹൃത്ത് നിഷ്‌കരുണം കഴുത്തിനു കുത്തിക്കൊന്നു. ഉഡുപ്പി, കൊരങ്കപ്പാടിയിലെ പ്രശാന്ത് ഷെട്ടി(32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് വിജയനഗര ജില്ലയിലെ പൂവിനത്തടഗളിയിലെ ഈരണ്ണ എന്ന ദിനേശി(30)നെ ഉഡുപ്പി പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച രാവിലെ ഉഡുപ്പി, കെ.എസ്.ആര്‍.ടി.സി ബസിനു സമീപത്തെ കൃഷ്ണകൃപ ബില്‍ഡിംഗിനു സമീപത്താണ് കൊലപാതകം. രാത്രികാലങ്ങളില്‍ കടവരാന്തയില്‍ അന്തിയുറങ്ങി പകല്‍ കൂലിപ്പണിയെടുത്തു വരികയായിരുന്നു ഈരണ്ണ. ഇതിനിടയില്‍ പ്രശാന്ത് ഷെട്ടിയുമായി സൗഹൃദത്തിലാവുകയായിരുന്നു. കൂലിപ്പണിക്കാരനായ ഈരണ്ണ സുഹൃത്തായ പ്രശാന്തില്‍ നിന്നു പണം …

കാനത്തൂരില്‍ ഗൃഹനാഥന്‍ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കാനത്തൂര്‍, കുണ്ടൂച്ചിയില്‍ ഗൃഹനാഥനെ വീട്ടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂലിപ്പണിക്കാരനായ കുമാരന്‍ (58) ആണ് ജീവനൊടുക്കിയത്.ആദൂര്‍ പൊലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ഭാര്യ: പുഷ്പ. മക്കള്‍: പ്രീതി, രജിത, ഹരീഷ്. മരുമക്കള്‍: വിജയകുമാര്‍, സച്ചിന്‍ കുമാര്‍. സഹോദരങ്ങള്‍: ചന്ദ്രന്‍, കൃഷ്ണന്‍, രാമന്‍.

ആശുപത്രിയില്‍ കയറി ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമം; ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയില്‍ ബംഗ്‌ളൂരുവില്‍ പിടിയിലായ പ്രതിയെ കാസര്‍കോട്ടെത്തിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കയറി ജീവനക്കാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബംഗ്‌ളൂരുവില്‍ പിടിയിലായ യുവാവിനെ കാസര്‍കോട്ടെത്തിച്ചു. ഉദുമ, തെക്കേക്കര, താമരക്കുഴിയിലെ മുഹമ്മദ് ജൗഹര്‍റിസ്വാനെ (22)യാണ് ബുധനാഴ്ച രാവിലെ കാസര്‍കോട്ടെത്തിച്ചത്. വിശദമായി ചോദ്യം ചെയ്ത ശേഷം മൊഴി രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കാസര്‍കോട് നഗരത്തിലെ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ അക്രമ സംഭവം അരങ്ങേറിയത്.ആശുപത്രിയിലെ എം.ആര്‍.ഐ സ്‌കാനിംഗ് വിഭാഗത്തിലെ ടെക്നിക്കല്‍ ജീവനക്കാരനായ ഉളിയത്തടുക്ക, എസ്.പി നഗറിലെ അബ്ദുല്‍ റസാഖി(28)നാണ് …