ബൈക്ക് ഡിവൈഡറിലിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

മലപ്പുറം: ബൈക്ക് ഡിവൈഡറിലിടിച്ചു രണ്ടു യുവാക്കള്‍ മരിച്ചു.
കോട്ടക്കല്‍ പടപ്പറമ്പ് പാംഗിലെ നിയാസ് (19), റനീസ് (19) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മലപ്പുറം-കോഴിക്കോട് ദേശീയ പാതയിലെ മുന്നിയൂര്‍ പടിക്കലായിരുന്നു അപകടം. ദേശീയ പാതയില്‍ നിന്നു സര്‍വ്വീസ് റോഡിലേക്കുള്ള വഴിയില്‍ സ്ഥാപിച്ച ഡിവൈഡറില്‍ ബൈക്കിടിച്ചായിരുന്നു അപകടം. റോഡിലേക്കു തെറിച്ചുവീണ ഇവരെ ആശുപത്രികളിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റോഡിലെ വെളിച്ചക്കുറവായിരുന്നു അപകടകാരണമെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page