ഇന്നത്തെ പ്രധാന വാർത്തകൾ
ന്യൂഡൽഹിയിൽ നടന്ന ആഗോള എഐ. ഉച്ചകോടി ഡൽഹി പ്രമേയം അംഗീകരിച്ചു കൊണ്ട് പിരിഞ്ഞു. ലോകമെമ്പാടും സുരക്ഷിതവും വിശ്വസനീയവുമായ നിർമ്മിത ബുദ്ധി ഉറപ്പാക്കണമെന്നു പ്രമേയം ആഹ്വാനം ചെയ്തു. ഇന്ത്യ ഉൾപ്പെടെ 88 രാജ്യങ്ങൾ പ്രമേയത്തിൽ ഒപ്പിട്ടു. കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തെ തുടർന്നാണ് ഇത്. പത്തനംതിട്ട , കോട്ടയം ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുള്ളതിനാൽ കടലിൽ …