നവ കേരള സർവെ ഹൈക്കോടതി റദ്ദാക്കി 24 മണിക്കൂറിനുള്ളിൽ സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ

ന്യൂഡൽഹി : നവ കേരള സർവ്വേ റദ്ദാക്കിയ ഹൈ കോടതി വിധിക്കെതിരെ സംസ്ഥാന കേരളസർക്കാർ 24 മണിക്കൂറിനുള്ളിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. സർക്കാരിൻറെ അതിവേഗ നടപടി കൗതുകം ഉളവാക്കിയിട്ടുണ്ട്. സർക്കാരിൻറെ നയപരമായ തീരുമാനമാണ് നവ കേരള സർവ്വേ എന്നും ഹൈക്കോടതി വിധിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ക്യാബിനറ്റ് തീരുമാനത്തെ ഹൈക്കോടതി എങ്ങനെയാണ് റദ്ദാക്കുന്നതെന്നു അപ്പീൽ ആരാഞ്ഞു. എന്നാൽ സർവെക്കാവശ്യമായ പണം ബജറ്റിൽ വകയിരുത്തിയിട്ടില്ലെന്നും ധനകാര്യ അനുമതി ഇല്ലാതെയാണ് സർക്കാർ സർവ്വേ അനുമതിക്ക് ഉത്തരവിട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സർവെക്കാവശ്യമായ പണം ബജറ്റിൽ വകയിരുത്തിയിട്ടില്ല. അതിനാൽ സർവ്വേ നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജനുവരി ഫെബ്രുവരി മാസം കൊണ്ട് 20 കോടി രൂപ ചെലവഴിച്ച് സർക്കാരിൻറെ ക്ഷേമ പ്രവർത്തനങ്ങളെയും വികസനത്തോടുള്ള ജനങ്ങളുടെ പ്രതികരണവും കണ്ടെത്താനായിരുന്നു സർക്കാർ നവകേരള സർവേകൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇതിനുവേണ്ടി പാർട്ടി പ്രവർത്തകരെ പോർട്ടൽ വഴി കണ്ടെത്തി സർവ്വേ നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇത് തിരഞ്ഞെടുപ്പു ലാക്കാക്കിയുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടിയാണെന്ന കെ. എസ് .യു. സംസ്ഥാന ജന. സെക്രട്ടറി മുബാസിൻ്റെ പരാതിയിലാണ് കോടതി വിധി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page