പാലസ്തീൻ പോരാളിയെ നാടുകടത്താനുള്ള അമേരിക്കൻ നീക്കം കോടതി തടഞ്ഞു; ട്രംപിന് തിരിച്ചടി

ന്യൂയോർക്ക്: ഗാസക്കെ തിരെയുള്ള ഇസ്രായേൽ ആക്രമണങ്ങൾക്കെതിരെ അമേരിക്കയിൽ പ്രതിഷേധിച്ച പാലസ്തീൻ വിദ്യാർത്ഥി മൊഹ്‌സിൻ മഹ്ദവിയെ നാടുകടത്താനുള്ള അമേരിക്കൻ നീക്കം അമേരിക്കൻ എമിഗ്രേഷൻ വിഭാഗം ജഡ്ജി നീന ഫ്രോസ് തടഞ്ഞുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. നാടുകടത്തലിന് ഹാജരാക്കിയ രേഖകൾ ശരിയായി സാക്ഷ്യപ്പെടുത്തിയതല്ലെന്ന കാരണത്താലാണ് കോടതി നടപടി . കൊളംബിയ സർവ്വകലാശാല ബിരുദ വിദ്യാർത്ഥിയായ മഹ്ദവി അമേരിക്കയിൽ നടക്കുന്ന പാലസ്തീൻ അനുകൂല പ്രതിഷേധങ്ങളുടെ പ്രധാന നേതാവാണ്. യുഎസിൽ നിയമപരമായ താമസക്കാരനും ആണ്. കഴിഞ്ഞ ഏപ്രിലിലാണ് അറസ്റ്റ് ചെയ്തത് .പിന്നീട് കോടതി വിട്ടയച്ചെങ്കിലും നിയമവിരുദ്ധമായി തടങ്കലിൽ വച്ചു എന്നതിന് കേസ് നൽകിയിരുന്നു, കഴിഞ്ഞ മാസം മറ്റൊരു വിദ്യാർത്ഥിയെ പുറത്താക്കാനുള്ള നീക്കവും കോടതി തടഞ്ഞിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page