പുലിക്കുന്നു ഐവർ ഭഗവതി ക്ഷേത്രം കളിയാട്ടം 22 മുതൽ

കാസർകോട്: പുലിക്കുന്ന് ഐവർ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം 22 -ന് ആരംഭിക്കും. 27 വരെ നടക്കുന്ന കളിയാ ട്ട ഉത്സവത്തിനു മുന്നോടിയായി കുല കൊത്തൽ ചടങ്ങി ന് മഞ്ജു കാരണവർ കാർമികത്വം വഹിച്ചു.
22ന് 8 മു തൽ കാവ്മഠം പ്രകാശ് തന്ത്രിയുടെ മുഖ്യകാമികത്വത്തിൽ ഗണപതിഹോമത്തോടെ കളിയാട്ട മഹോത്സവത്തിന്തുടക്കമാവും. തുടർന്ന് രക്തേശ്വരി, ബ്രഹ്‌മരക്ഷസ്, ഗുളി കൻ, നാഗം, എന്നിവയ്ക്ക് തമ്പിലം, ശുദ്ധികലശം നടക്കും വൈകിട്ട് 3.30 മുതൽ ആനപ്പന്തൽ കയറ്റൽ, ഭണ്ഡാര ക്ഷേത്രത്തിൽ നിന്നും ഭണ്ഡാരം എഴുന്നള്ളിക്കൽ, ഭഗവതി മഹിളാസംഘം അവതരിപ്പിക്കുന്ന നൃത്ത ന്യത്യ ങ്ങൾ,തുടർന്ന് മഹിളാ സംഘത്തിന്റ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം നടക്കും. പ്രതിഷ്‌ഠാദിനം പ്രമാണി ച്ച് പ്രതിഷ്‌ഠാപൂജ, മറുപുത്തരി ഉത്സവം, ദർശനം, എഴുന്നള്ളത്ത് എന്നിവയുമുണ്ടാവും.
23ന് വൈകിട്ട് 5 മുതൽ വെള്ളാട്ടങ്ങൾ അരങ്ങത്തെത്തും. 24ന് പു ലർച്ചെ 2 മുതൽ തെയ്യങ്ങൾ അര ങ്ങിലെത്തും. ഉച്ചയ്ക്ക് 12ന് നടുക്ക ളിയാട്ടം ആരംഭിക്കും.തുടർന്ന് കലശാട്ട്, തിടങ്ങൽ. 5 മണി മുതൽ തെയ്യങ്ങ ളുടെ വെള്ളാട്ടം. രാത്രി 8ന് മടപ്പുര മുത്തപ്പൻ തിരുമുൽ കാഴ്ച കമ്മിറ്റി, ഭഗവതി മഹിളാ സംഘം കാഴ്ച്‌ച കമ്മിറ്റി എന്നിവയുടെ കാഴ്ച സമർപ്പണം. രാത്രി 9.30ന് പുലിക്കണ്ടൻ തെയ്യത്തിന്റെ വെള്ളാട്ടം.തുടർന്ന് എഴുന്നള്ളത്ത്, ബിംബ ദർശനം.


25ന് പുലർച്ചെ 4ന് ആയിരത്തിരി മഹോത്സവം, പുള്ളിക്കരിങ്കാളിയമ്മയുടെ തിരുപ്പറപ്പാട്, തുലാഭാരം, രാവിലെ 6 മുതൽ വിവിധ തെയ്യ ങ്ങൾ. 10ന് പുലിക്കണ്ടൻ തെയ്യം കൊ ല്ലംപാടി ദൈവസന്നിധിയിലേക്ക് ശ്രീപാദം കുളിർപ്പിക്കാൻ പുറപ്പാട്. 11 മുതൽ തെയ്യങ്ങൾ അരങ്ങിലെ ത്തും.
26ന് രാവിലെ 6ന് കാര്യക്കാരൻ (ആലി) തെയ്യം, വൈകിട്ട് 5 മുതൽ തെയ്യങ്ങളുടെ വെള്ളാട്ടം, രാത്രി 9 ന് പുഷ്പാർച്ചന, വെള്ളാട്ടം, എഴുന്നള്ളത്ത്, ബിംബ ദർശനം നടക്കും. 27ന് രാവിലെ മുതൽ കാളപുലി യൻ, കാര്യക്കാരൻ(ആലി), പുലിക ണ്ടൻ, വേട്ടയ്ക്കൊരുമകൻ, മന്ത്ര മൂർത്തി, പുല്ലൂരാളി തെയ്യങ്ങൾ അരങ്ങിലെത്തും. വൈകിട്ട് 5ന് വി ഷ്ണുമൂർത്തി തെയ്യം പുലിക്കുന്ന് ദൈവ സന്നിധിയിലേക്ക് ശ്രീപാദം കുളിർപ്പിക്കാൻ പുറപ്പാട് 6 മണിക്ക് പുല്ലൂർണ്ണൻ തെയ്യം ആനവാതുക്കൽ ലുള്ള ദൈവസന്നിധിയിലേക്ക് ശ്രീപാദം കുളിർപ്പിക്കാൻ പുറപ്പാട് തുടർന്ന് ആനവാതുക്കൽ വലിയ വീട് തറവാട് സന്നിധിയിലേക്ക് കയ്യെടുക്കൽ. രാത്രി 9ന് പെൺകുട്ടികളുടെ പന്തൽ മുഹൂർത്തം, എഴുന്നള്ളത്ത്, തുടർന്ന് കൂട്ടയടയാളം, പൂമുടി അവരോഹണം, പുല്ലൂർണ്ണൻ തെയ്യത്തിന്റെ തിരുമുടി അവരോ ഹണം ചെയ്ത് കാരണവർ കാളി മാടത്തിൽ സമർപ്പിക്കുന്നതോടെ ഉത്സവത്തിന് സമാപനം . പിറ്റേന്ന് പുലർച്ചെ 2ന് ഭണ്ഡാരം തിരിച്ചെ ഴുന്നള്ളത്ത് നടത്തുന്നതോടെ ഉത്സവം സമാപിക്കുമെന്ന് ഭാരവാ ഹികൾ അറിയിച്ചു .

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page