ഇന്നത്തെ പ്രധാന വാർത്തകൾ

അറബിക്കടലിൽ ന്യൂനമർദ്ദ മൂലം കേരളത്തിലെ വിവിധ ജില്ലകളിൽ ഇന്നും അടുത്ത ദിവസങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എൽഡിഎഫ് സീറ്റ് ചർച്ചകളിലേക്ക്. പരസ്പര ചർച്ച ഉടൻ പൂർത്തിയാക്കാൻ തീരുമാനം. യുഡിഎഫും സീറ്റ് ചർച്ചകളിൽ.

വയറ്റിൽ കത്രികയുമായി വീട്ടമ്മയുടെ ദുരിത ജീവിതം. അഞ്ചുവർഷം മുമ്പ് നടത്തിയ ശസ്ത്രക്രിയയിൽ വയറ്റിനുള്ളിൽ കത്രിക ഉപേക്ഷിച്ചതുമൂലം ബുദ്ധിമുട്ടിലായ ഉഷയ്ക്ക് അമൃതയിൽ ചികിത്സ.

കേരള ക്രിക്കറ്റ് അസോസിയേഷൻ ബദിയഡുക്കയിൽ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊളിക്കാനുള്ള നീക്കത്തിനു വീണ്ടും ഹൈക്കോടതി വിലക്ക് .സ്റ്റേഡിയം പൊതു ആവശ്യത്തിനുള്ളതാണെന്നും സർക്കാർ ഗൗരവമായി കാണണമെന്നും കോടതി.

ബേഡഡുക്ക – മുളിയാർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചൊട്ട പാലം യാഥാർത്ഥ്യമായി . 18 . 5കോടി രൂപ ചെലവിൽ കിഫ്ബി വഴിയാണ് പാലം പൂർത്തിയാക്കിയത്.

കാസർകോട് നുള്ളിപ്പാടിയിൽ ദേശീയപാതയ്ക്ക് മേൽപാലം പണിയണമെന്ന് ആവശ്യം. മൊഗ്രാൽപുത്തൂർ കുന്നിൽ ദേശീയപാതയ്ക്ക് കാൽനട മേൽപാലം പണിയാൻ നാഷണൽ ഹൈവേ അതോറിറ്റി അനുമതി നൽകിയെന്ന് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ.

സംസ്ഥാന ബേസ് ബാൾ ചാമ്പ്യൻഷിപ്പ് ഇന്നുമുതൽ 22 വരെ കാലിക്കടവ്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ . 600 വോളം കായികതാരങ്ങൾ പങ്കെടുക്കും.

ചീമേനിയിൽ ഫയർ സ്റ്റേഷൻ ആരംഭിക്കാനുള്ള നടപടി ധൃതഗതയിൽ .

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ മുക്കാൽ കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.

ദേശീയ പാത മഞ്ചേശ്വരം ഭാഗങ്ങളിൽ മേൽപ്പാലമോ അടിപ്പാലമോ നിർമ്മിക്കണമെന്നു ആവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധത്തിൽ .

ചെറുവത്തൂർ ഗ്രാമപഞ്ചായത്തിലെ പൊതു കുളങ്ങളിൽ ഫിഷറീസ് വകുപ്പ് കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page