ജോലിക്കാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ തണ്ണോട്ട് സ്വദേശി ബസ് വെയ്റ്റിംഗ് ഷെഡിനു സമീപം മരിച്ച നിലയില്‍; സംഭവം പെരിയ, മുത്തനടുക്കത്ത്

കാസര്‍കോട്: കാടുവെട്ടല്‍ ജോലിക്കായി വീട്ടില്‍ നിന്നു ഇറങ്ങിയ ആളെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്തു മരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം, തണ്ണോട്ട്, കുണ്ടുവളപ്പിലെ പരേതനായ നാരായണന്റെ മകന്‍ രാജന്‍ (50)ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ മിന്നംകുളത്തുള്ള ഭാര്യാ വീട്ടില്‍ നിന്നു കാടുവെട്ടുന്ന മെഷീനുമായി ജോലിക്ക് ഇറങ്ങിയതായിരുന്നു. പിന്നീട് മുത്തനടുക്കത്തെ ബസ് വെയ്റ്റിംഗ് ഷെഡിനു സമീപത്ത് അവശനിലയില്‍ കാണപ്പെട്ട രാജനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ബേക്കല്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
മാതാവ്: തമ്പായി. ഭാര്യ: രജനി. പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പൗര്‍ണ്ണമി ഏക മകളാണ്. സഹോദരങ്ങള്‍: വിനോദ്, രാധ, ബിന്ദു, പരേതനായ സുനില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page