സ്വന്തം മകളെ വെടിവെച്ചുകൊന്നു; മാതാവ് അറസ്റ്റില്‍

പി പി ചെറിയാന്‍

സാന്താ ബാര്‍ബറ (കാലിഫോര്‍ണിയ): ഒന്‍പത് വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബറില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം യുട്ടായിലെ വിജന സ്ഥലത്ത് തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
40 കാരിയായ ആഷ്ലി ബസാര്‍ഡിനെയാണ് ചൊവ്വാഴ്ച രാവിലെ പോലീസ് അറസ്റ്റു ചെയ്തത്. രാവിലെ 8 മണിക്ക് തൊട്ടുമുമ്പാണ് അറസ്റ്റ് നടന്നതെന്ന് സാന്താ ബാര്‍ബറ കൗണ്ടി ഷെരീഫ് ബില്‍ ബ്രൗണ്‍ പറഞ്ഞു.
ഒക്ടോബര്‍ 7-ന് കാലിഫോര്‍ണിയയില്‍ നിന്ന് ഒരു റോഡ് ട്രിപ്പിന് പോയ ആഷ്ലിയും മകളും ഒക്ടോബര്‍ 9-ന് കൊളറാഡോ-ഉട്ടാ അതിര്‍ത്തിയില്‍ വരെ ഒരുമിച്ചു ണ്ടായിരുന്നു. ഒക്ടോബര്‍ 10-ന് ആഷ്ലി തനിച്ച് വീട്ടില്‍ തിരിച്ചെത്തിയെങ്കിലും മകളെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.
പിടിക്കപ്പെടാതിരിക്കാന്‍ വിഗ്ഗുകള്‍ ധരിച്ചും കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിയും ആഷ്ലി യാത്ര ചെയ്തതായി പോലീസ് കണ്ടെത്തി. ഈ കൊലപാതകം അതീവ ക്രൂരവും ആസൂത്രിതവുമാണെന്ന് സാന്താ ബാര്‍ബറ കൗണ്ടി ഷെരീഫ് ബില്‍ ബ്രൗണ്‍ പറഞ്ഞു.
ഡിസംബര്‍ 6-ന് ഉട്ടായില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം ഡിഎന്‍എ പരിശോധനയിലൂടെയാണ് മകള്‍ മെലോഡിയുടേതാണെന്ന് സ്ഥിരീകരിച്ചത്. ആഷ്ലിയുടെ വീട്ടില്‍ നിന്നും കാറില്‍ നിന്നും കണ്ടെത്തിയ വെടിയുണ്ടകള്‍ക്കു കൊലപാതകസ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകള്‍ക്കു സാമ്യതയുണ്ടയിരുന്നു.
സ്‌കൂളില്‍ മെലോഡി തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്ന് അധികൃതര്‍ നടത്തിയ അന്വേഷണമാണ് ഈ കൊടുംക്രൂരത പുറത്തുകൊണ്ടുവന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page