മലപ്പുറത്ത് ഭൂമി കുലുക്കം; വലിയ ശബ്ദമുണ്ടായതായി പ്രദേശവാസികള്‍

മലപ്പുറം: മലപ്പുറത്ത് ഭൂമി കുലുക്കം അനുഭവപ്പെട്ടതായി നാട്ടുകാര്‍. ചൊവ്വാഴ്ച രാത്രി 11.20 ഓടെ വലിയ ശബ്ദവും സെക്കന്റകള്‍ നീണ്ടു നിന്ന ഭൂമി കുലുക്കവും അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്. കോട്ടക്കല്‍, വേങ്ങര, ഇരിങ്ങല്ലൂര്‍, ഊരകം, തുടങ്ങിയ സ്ഥലങ്ങളിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്.

സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച് ആളുകള്‍ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നുണ്ട്. പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page