നാലരവയസ്സുള്ള മകളുമായി കാണാതായ 25 കാരി കാമുകനൊപ്പം കോടതിയില്‍ ഹാജരായി; സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ മകളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് യുവതി കാമുകനൊപ്പം പോയി

കാസര്‍കോട്: നാലരവയസ്സുള്ള മകളെയും കൊണ്ട് കാണാതായ യുവതി കാമുകനൊപ്പം കോടതിയില്‍ ഹാജരായി. കോടതി സ്വന്തം ഇഷ്ടത്തിനു വിട്ടതോടെ മകളെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് യുവതി കാമുകനൊപ്പം പോയി. ദേലംപാടി, മയ്യളയിലെ എസ് എ കാവ്യ (25)യാണ് കാമുകനായ അണ്ണപ്പാടിയിലെ അശ്വതിനൊപ്പം പോയത്.
22ന് രാവിലെയാണ് കാവ്യ മകളെയും കൂട്ടി വീട്ടില്‍ നിന്നു ഇറങ്ങിയത്. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാവ്യ കാമുകനായ അശ്വതിനൊപ്പം പോയതായി സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് കാവ്യ മകളുമായി കോടതിയില്‍ ഹാജരായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പ്രഭാത സവാരിക്കിടയില്‍ സ്ത്രീയെ ഇടിച്ചു തെറുപ്പിച്ച ലോറിയും ഡ്രൈവറും പിടിയില്‍; അപകടം ഉണ്ടാക്കിയ വാഹനം കണ്ടെത്തിയത് 30 സ്ഥലങ്ങളിലെ സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
Scroll to top

You cannot copy content of this page