നാലു വയസ്സുള്ള മകളുടെ കൊലപാതകം: ശിശുരോഗ വിദഗ്ദ്ധ ഡോ. നേഹ ഗുപ്ത അറസ്റ്റില്‍

-പി പി ചെറിയാന്‍ ഫ്‌ലോറിഡ: മിയാമി-ഡേഡില്‍ നാലു വയസ്സുള്ള മകള്‍ ആര്യ തലാത്തി മുങ്ങിമരിച്ച സംഭവത്തില്‍ 36 വയസുകാരിയായ മാതാവും ശിശുരോഗ വിദഗ്ദ്ധയുമായ ഡോ. നേഹ ഗുപ്തയെ അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റം ചുമത്തിയാണ് അറസ്റ്റ്.ജൂണ്‍ 27ന് പുലര്‍ച്ചെ ഫ്‌ലോറിഡയിലെ എല്‍പോര്‍ട് സ്ട്രീറ്റിലെ ഒരു റെസിഡന്‍ഷ്യല്‍ പൂളില്‍ മുങ്ങിമരിച്ച നിലയിലാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്.

14കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍; സഹപാഠിക്കെതിരെയും പോക്‌സോ കേസ്

കാസര്‍കോട്: 14കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കല്ലൂരാവി സ്വദേശി മഷൂഖി(25)നും പെണ്‍കുട്ടിയുടെ സഹപാഠിക്കും എതിരെയാണ് കേസെടുത്തത്. മഷൂഖിനെ പൊലീസ് അറസ്റ്റു ചെയ്തു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനു ഇരയായത്. കൗണ്‍സിലിംഗിലാണ് പീഡനവിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.

വീട്ടില്‍ കവര്‍ച്ചയ്ക്ക് കയറിയ ആള്‍ ഉറങ്ങിക്കിടന്ന കുഞ്ഞിന്റെ ദേഹത്ത് ചവിട്ടി; കുഞ്ഞ് കരഞ്ഞ് വീട്ടുകാര്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു, മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍, സംഭവം കയ്യാര്‍ ജോഡ്കല്ലില്‍

കാസര്‍കോട്: അടുക്കള ഭാഗത്തെ വാതില്‍ തള്ളിത്തുറന്ന് വീട്ടിനകത്തു കവര്‍ച്ചയ്ക്ക് കയറിയ യുവാവ് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റില്‍. കയ്യാര്‍, ജോഡ്ക്കല്ല്, കെ.കെ നഗര്‍ സ്വദേശിയും ഇപ്പോള്‍ കുബണൂര്‍, സഫ നഗറില്‍ ഫ്‌ളാറ്റില്‍ താമസക്കാരനുമായ കലന്തര്‍ ഷാഫി (34)യെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. കവര്‍ച്ചാ ശ്രമത്തിനു ശേഷം ഇയാള്‍ രക്ഷപ്പെട്ട ഓട്ടോ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ജോഡ്ക്കല്ലിലെ കെ. ഹരീഷയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വാതില്‍ തള്ളിത്തുറന്ന് വീട്ടിനകത്തു കടന്ന …

മുണ്ടേമ്മാട്ടെ കല്യാണി അന്തരിച്ചു

നീലേശ്വരം: മുണ്ടേമ്മാട്ടെ കെ. കല്യാണി (74) അന്തരിച്ചു. ഭര്‍ത്താവ്: ആലിങ്കെ അമ്പൂഞ്ഞി.മക്കള്‍: മുരളി, വിനോദ്, പ്രദീപ്, പരേതനായ പ്രകാശന്‍. മരുമക്കള്‍: സുജാത തൈക്കടപ്പുറം, രമ്യ മുണ്ടേമ്മാട് (അധ്യാപിക), നവ്യ അച്ചാംതുരുത്തി (അധ്യാപിക). സഹോദരന്‍: നാരായണന്‍ കണ്ണൂര്‍.

തമിഴ്‌നാടിന്റെ തലൈവരാകാന്‍ വിജയ്: ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിജയ്‌യെ പ്രഖ്യാപിച്ചു

ചെന്നൈ: 2026ലെ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് യെ തമിഴ്‌നാട് വെട്രി കഴകത്തിന്റെ (ടിവികെ) മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പ്രഖ്യാപനം. എഐഎഡിഎംകെയുമായി സഖ്യത്തിനില്ലെന്ന് യോഗത്തില്‍ വിജയ് വ്യക്തമാക്കി. ഡിഎംകെയെയും ബിജെപിയെയും തിരഞ്ഞെടുപ്പില്‍ നേരിടും. ബിജെപി മതപരമായി ജനങ്ങളെ വിഭജിക്കുന്ന പാര്‍ട്ടിയാണെന്നും കുറ്റപ്പെടുത്തി. ബിജെപിയോടൊപ്പം ചേരാന്‍ ഇതു ഡിഎംകെയോ എഐഎഡിഎംകെയോ അല്ലെന്നും ടിവികെ ആണെന്നും വിജയ് പറഞ്ഞു. ഓഗസ്റ്റില്‍ പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കും. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ …

വി എസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്നു മെഡിക്കല്‍ ബുള്ളറ്റിന്‍ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായം പ്രയോജനപ്പെടുത്തുന്നു. ഡയാലിസിസ് നല്‍കുന്നു. കഴിഞ്ഞമാസം 23നാണ് ഹൃദയാഘാതത്തെത്തുടര്‍ന്നു അദ്ദേഹത്തെ തിരുവനന്തപുരം എസ് യു ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചികിത്സ: മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

തിരു: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കു വേണ്ടി വീണ്ടും അമേരിക്കയിലേക്ക് പോകുന്നു. വെള്ളിയാഴ്ച രാത്രി അദ്ദേഹം യാത്രതിരിക്കും. മിനിസോട്ടയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. നേരത്തെ നടത്തിയ ചികിത്സയുടെ തുടര്‍ പരിശോധനക്കാണ് അദ്ദേഹം പോകുന്നത്. ഒരാഴ്ചക്കു ശേഷം മടങ്ങും. സംസ്ഥാനത്തു ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടും, ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി

ബംഗളൂരു: സംവിധായകന്‍ രഞ്ജിത്തിനെതിരെ യുവാവു നല്‍കിയ ലൈംഗികാതിക്രമ കേസ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി.തെളിവിന്റെ അഭാവത്തില്‍ നേരത്തെ കേസ് കോടതി സ്‌റ്റേ ചെയ്തിരുന്നു. 2012ല്‍ ബാംഗ്ലൂര്‍ വിമാനത്താവളത്തിനടുത്തെ താജ് ഹോട്ടലില്‍ വച്ചു ലൈംഗീക പീഡനം നേരിട്ടെന്നായിരുന്നു യുവാവിന്റെ പരാതി. എന്നാല്‍ ഹോട്ടല്‍ ആരംഭിച്ചതു 2016ലാണെന്നു കോടതി കണ്ടെത്തി. മാത്രമല്ല, സംഭവം കഴിഞ്ഞു 12 വര്‍ഷത്തെ പരാതിക്കാരന്റെ മൗനത്തിലും കോടതി സംശയം പ്രകടിപ്പിച്ചു. ഇതിനു വ്യക്തമായ മറുപടി നല്‍കാനും പരാതിക്കാരന്‍ പരാജയപ്പെടുകയായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജാശുപത്രി കെട്ടിട തകര്‍ച്ച: പ്രതിഷേധം വ്യാപകം; മന്ത്രി രാജിവയ്ക്കണമെന്നാവശ്യം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്നു ചികിത്സയിലുള്ള രോഗിയുടെ കൂട്ടു നില്‍പ്പുകാരി ദാരുണമായി മരിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു.സംസ്ഥാനത്തു തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ യൂത്ത് കോണ്‍ഗ്രസും ബി ജെ പി, യുവമോര്‍ച്ച, കോണ്‍ഗ്രസ്, കെ എസ് യു, യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മന്ത്രി വീണാ ജോര്‍ജ്ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു മന്ത്രിയുടെ ഓഫീസുകളിലേക്കും ആശുപത്രി സൂപ്രണ്ട്, ഡി എം ഒ മാര്‍ എന്നിവരുടെ ഓഫീസുകളിലേയ്ക്കും മാര്‍ച്ച് നടത്തി. പലേടത്തും മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് ബാരിക്കേഡുകള്‍ സമരക്കാര്‍ …

നിപ്പ: മൂന്നു ജില്ലകളില്‍ ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ നിപ്പ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്നു പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മൂന്നിടത്തും പ്രതിരോധ പ്രവര്‍ത്തനത്തിനു 26 കമ്മിറ്റികള്‍ വീതം രൂപീകരിച്ചു.അടുത്തിടെ പാലക്കാട് സ്വദേശിനിയുടെയുടെയും കോഴിക്കോട്ട് മരണപ്പെട്ട യുവതിയുടെയും സാമ്പിളുകള്‍ രാസപരിശോധനക്കയച്ചിരുന്നു. ഇതില്‍ പാലക്കാട് സ്വദേശിനിക്കു നിപ്പ ബാധിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നു മന്ത്രി വീണ ജോര്‍ജ്ജ് പറഞ്ഞു. രോഗിയുടെ വീട്ടുകാരും അയല്‍ക്കാരും നാട്ടുകാരുമടക്കം നൂറിലധികം പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. യുവതിക്കു മൂന്നു മക്കളുണ്ട്. ഇവര്‍ക്കു പനിയുടെ ലക്ഷണം പ്രകടമായിട്ടില്ല. നാട്ടുകല്‍ കിഴക്കുംപറം മേഖലയില്‍ …

തേങ്ങയ്ക്ക് പൊന്നിന്‍ വില; മോഷണം പതിവായി; കാഞ്ഞങ്ങാട്ട് ഷെഡില്‍ സൂക്ഷിച്ച 200 തേങ്ങകള്‍ മോഷ്ടിച്ചു

കാസര്‍കോട്: തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും പൊന്നിന്‍ വില തുടരുന്നതിനിടയില്‍ മോഷണവും വ്യാപകമായി. കാഞ്ഞങ്ങാട്, തീര്‍ത്ഥങ്കരയില്‍ നിന്നു 200 തേങ്ങകള്‍ മോഷണം പോയി. കോഴിക്കോട്, ചേവായൂര്‍, നെല്ലിക്കോട്, നൂഞ്ഞിയില്‍ ഹൗസിലെ എന്‍ പ്രശാന്തിന്റ പരാതിയില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ തീര്‍ത്ഥങ്കരയിലുള്ള ഭാര്യയുടെ വീട്ടിനു സമീപത്തെ ഷെഡില്‍ സൂക്ഷിച്ചിരുന്ന തേങ്ങകളാണ് മോഷണം പോയത്. ജൂണ്‍ 24നും ജൂലായ് ഒന്നിനും ഇടയിലുള്ള ഒരേസമയത്തായിരുന്നു കവര്‍ച്ച നടന്നതെന്നു കേസില്‍ പറയുന്നു. തേങ്ങവില ഉയര്‍ന്നു കൊണ്ടിരിക്കെ തോട്ടങ്ങളില്‍ നിന്നു തേങ്ങ മോഷ്ടിക്കുന്നത് പതിവായതായി കര്‍ഷകര്‍ …

കാണാതായ യുവാവ് ഉള്ളാളില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

മംഗ്‌ളൂരു: കാണാതായ യുവാവിനെ ഉള്ളാളില്‍ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉള്ളാള്‍, കൊട്ടേക്കാര്‍, ബീരിയിലെ മോഹന്‍ദാസിന്റെ മകന്‍ തേജസ് (25)ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയിലാണ് ഇയാളെ കാണാതായത്. പിതാവ് നല്‍കിയ പരാതി പ്രകാരം ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടിലാണ് വെള്ളിയാഴ്ച രാവിലെ ഉച്ചിലയ്ക്കു സമീപം റെയില്‍വെ ട്രാക്കില്‍ മൃതദേഹം കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല.

ഹാര്‍ഡ്‌വേര്‍ഡ് വ്യാപാരികളുടെ പേടി സ്വപ്‌നമായിരുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ഉള്‍പ്പെടെ അഞ്ചു ജില്ലകളിലെ ഹാര്‍ഡ്‌വേര്‍ഡ് വ്യാപാരികളുടെ പേടി സ്വപ്‌നമായിരുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഇടുക്കി, തൊടുപുഴ, കരിങ്കുന്നം തോണിക്കത്തടത്തില്‍ ഹൗസില്‍ ജോമോന്‍ ജോസഫ് (50) അറസ്റ്റില്‍. പേരാവൂര്‍ ഡിവൈ എസ് പി എം പി ആസാദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ പി ബി സജീവനും സംഘവുമാണ് ജോമോനെ പിടികൂടിയത്.കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായി ഇയാള്‍ക്കെതിരെ മുപ്പതോളം കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. കണ്ണൂര്‍, പെരിങ്ങോം, പിണറായി പേരാവൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ജോമോനെതിരെ കേസുകളുണ്ട്.2012ല്‍ പേരാവൂര്‍ പൊലീസാണ് …

ചൂരി സലഫി പള്ളിയിലെ കവര്‍ച്ച; കാരവല്‍ മീഡിയയുടെ വിശ്വാസ്യതയെ മുതലെടുത്ത് കള്ളവാര്‍ത്ത പ്രചരിപ്പിച്ചു നാട്ടില്‍ പ്രശ്‌നമുണ്ടാക്കാന്‍ നീക്കം

കാസര്‍കോട്: കാരവല്‍ മീഡിയയുടെ വിശ്വാസ്യതയും ജനകീയതയും മുതലെടുത്ത് ദുഷ്ടാത്മാക്കള്‍ കള്ളവാര്‍ത്ത കെട്ടിച്ചമച്ച് വ്യാപകമായി പ്രചരിപ്പിച്ചു. കാസര്‍കോട് ചൂരി സലഫി മസ്ജിദില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ടാണ് കള്ളവാര്‍ത്ത പ്രചരിപ്പിച്ചത്. കേസിലെ പരാതിക്കാരനായ ചൂരി ആര്‍ ഡി നഗറിലെ അബ്ദുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനും പള്ളിയുടെ ഓഫീസ് അഡ്മിനിസ്‌ട്രേറ്ററുമായ മുഹമ്മദ് മഷൂദ് ആണ് ഇക്കാര്യം അറിയിച്ചത്.ജൂണ്‍ 24ന് രാവിലെ 8നും 8.30 മണിക്കും ഇടയില്‍ നടന്ന കവര്‍ച്ചയെ കുറിച്ച് അഡ്മിനിസ്‌ട്രേറ്റര്‍ നല്‍കിയ പരാതിയെയും കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെയും അടിസ്ഥാനമാക്കിയാണ് …

സ്വകാര്യ ബസ് സൂചനാ പണിമുടക്ക് 8ന്; 22 മുതല്‍ അനിശ്ചിതകാല സമരം

കാസര്‍കോട്: സ്വകാര്യ ബസുകള്‍ എട്ടിനു സൂചനാ പണിമുടക്കു നടത്തുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.സൂചനാ പണിമുടക്കു കൊണ്ടു ബസുടമകളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസുടമകള്‍ മുന്നറിയിച്ചു. 34,000 സ്വകാര്യ ബസുകളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ സ്വകാര്യബസുകളുടെ എണ്ണം എട്ടായിരത്തിലും കുറഞ്ഞു. ദീര്‍ഘകാലമായി ഓടിക്കൊണ്ടിരിക്കുന്ന ലിമിറ്റഡ് സ്റ്റോപ്പ്-ദീര്‍ഘ ദൂര ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിദ്യാര്‍ത്ഥി കണ്‍സെഷന്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമാക്കുക, ബസു തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ പൊലീസ് ക്ലിയറന്‍സ് ഒഴിവാക്കുക, …

കണ്ണൂര്‍ സര്‍വ്വകലാശാല കാസര്‍കോട് ക്യാമ്പസ്: കോഴ്‌സ് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം; എസ്എഫ്‌ഐ മാര്‍ച്ച് നടത്തി

കാസര്‍കോട്: കണ്ണൂര്‍ സര്‍വ്വകലാശാല കാസര്‍കോട് കാമ്പസില്‍ നിന്നു കോഴ്‌സുകള്‍ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്യാമ്പസിലേക്ക് വെള്ളിയാഴ്ച നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ നേരിയ ഉന്തും തള്ളും ഉണ്ടായി.മാര്‍ച്ച് എസ്എഫ്‌ഐ ജില്ലാ ജോയന്റ് സെക്രട്ടറി ഇമ്മാനുവല്‍ പള്ളിക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് അധിനാം ചട്ടഞ്ചാല്‍ അധ്യക്ഷം വഹിച്ചു. ഏരിയാ സെക്രട്ടറി അനുരാജ് സംസാരിച്ചു. അലന്‍സ പെരിയ, അജിത്ത് എളേരി, ശ്രീഹരി, അനിരുദ്ധന്‍ നേതൃത്വം നല്‍കി.

സവിത പുണ്ടൂര്‍ കാസര്‍കോട് ഡി ഇ ഒ

കാസര്‍കോട്: കാസര്‍കോട് ഡി ഇ ഒയായി കൂഡ്‌ലു മന്നിപ്പാടി സ്വദേശിനിയും കാസര്‍കോട് ഗവ. ഗേള്‍സ് സ്‌കൂള്‍ ഹെഡ്മിസ്ട്രസുമായ സവിത പുണ്ടൂരിനെ നിയമിച്ചു.കാസര്‍കോട് സ്വദേശിനിയായ കന്നഡ വനിത കാസര്‍കോട് ഡി ഇ ഒ ആയി നിയമിതയാവുന്നതു ഏറെക്കാലത്തിനു ശേഷം ആദ്യമായാണ്. കുമ്പള, ഷിറിയ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്നു. റിട്ട. ജില്ലാ ജഡ്ജി രാജ്കുമാര്‍ മധൂറിന്റെ ഭാര്യയാണ്.

ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇടുക്കി: ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ചു നശിച്ചു. തൊടുപുഴ മുട്ടത്ത് വെള്ളിയാഴ്ച രാവിലെയാണ് അപകടം. വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട യാത്രക്കാര്‍ കാര്‍ നിറുത്തി ഇറങ്ങിയോടിയതു കൊണ്ടു അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു. തമിഴ്‌നാടു സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാര്‍ പൂര്‍ണ്ണമായി കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീകെടുത്തി. തീപിടുത്തത്തെത്തുടര്‍ന്നു തൊടുപുഴ- ഈരാറ്റുപേട്ട റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.