റെയില്‍വെ സ്റ്റേഷനില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം: ചെറുത്തു നില്‍പ്പിനിടയില്‍ ട്രയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തി

മുംബൈ: റെയില്‍വെ സ്റ്റേഷനില്‍ വച്ചു മാനഭംഗപ്പെടുത്താനുള്ള ശ്രമത്തെ ചെറുത്തുനിന്ന യുവതിയെ യുവാവ് ട്രെയിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തി. മുംബൈ താനെ ദിവ റയില്‍വെ സ്റ്റേഷനിലാണ് ഞെട്ടിപ്പിക്കുന്ന ദാരുണ സംഭവം ഉണ്ടായത്. അക്രമിയായ രാജന്‍ സിംഗി (39)നെ താനെ റയില്‍വെ പൊലീസ് അറസ്റ്റു ചെയ്തു.രാജന്‍സിംഗിന്റെ അക്രമത്തില്‍ നിന്നു രക്ഷപ്പെടാന്‍ യുവതി ഏറെ പണിപ്പെട്ടിരുന്നുവെന്നു ദൃക്‌സാക്ഷികളായ ശുചീകരണ തൊഴിലാളികള്‍ വെളിപ്പെടുത്തി. ഇതിനിടയില്‍ സ്റ്റേഷനിലെത്തിയ ഗുഡ്‌സ് ട്രെയിനു മുന്നിലേക്ക് ഇയാള്‍ യുവതിയെ തള്ളിയിടുകയായിരുന്നു- അവര്‍ പറഞ്ഞു. യുവതിയെ രക്ഷിക്കാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നു. …

കലാമണ്ഡലം ആര്‍ എല്‍ വി രാമകൃഷ്ണനെതിരായ നൃത്താധ്യാപിക സത്യഭാമയുടെ പരാതി ഹൈക്കോടതി തള്ളി

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരനും കലാമണ്ഡലം നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന്‍, കലാമണ്ഡലത്തിന്റെ തന്നെ മറ്റൊരു നര്‍ത്തകനായ യു ഉല്ലാസ് എന്നിവര്‍ക്കെതിരെ നൃത്താധ്യാപിക സത്യഭാമ നല്‍കിയ അപകീര്‍ത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിന്റെ തുടര്‍ നടപടികളാണ് കോടതി റദ്ദാക്കിയത്. 2013ല്‍ അബുദാബി മലയാളി അസോസിയേഷന്‍ നടത്തിയ നൃത്ത മത്സരത്തില്‍ വിധികര്‍ത്താവായിരുന്നു സത്യഭാമ. ഈ മത്സരത്തില്‍ രാമകൃഷ്ണനും ഉല്ലാസും പരിശീലിപ്പിച്ച നര്‍ത്തകര്‍ പരാജയപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ഇവര്‍ സത്യഭാമയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പരാജിതരുടെ മുദ്രകള്‍ തെറ്റായിരുന്നെന്നും …

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ രണ്ട് ഇന്ത്യക്കാരെ ഭീകരസംഘം വെടിവച്ചു കൊലപ്പെടുത്തി; ഒരാളെ തട്ടിക്കൊണ്ടു പോയി

മിന്ന: പടിഞ്ഞാറന്‍ ആഫ്രിക്കയിലെ നൈജറില്‍ രണ്ട് ഇന്ത്യക്കാരെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തി. ഒരാളെ തട്ടിക്കൊണ്ടു പോയി.നൈജറിലെ ദോസോ മേഖലയില്‍ 15നാണ് ഭീകരാക്രമണം ഉണ്ടായതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.ദോസോയിലെ ഒരു നിര്‍മ്മാണ സ്ഥലത്തു കാവല്‍ നിന്ന സൈനിക യൂണിറ്റിനു നേരെയാണ് തോക്കുധാരികളായ അജ്ഞാത സംഘം വെടിയുതിര്‍ത്തത്. വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് അധികൃതരുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ദൗത്യ സംഘം അറിയിച്ചു. തട്ടിക്കൊണ്ടു പോകപ്പെട്ട ഇന്ത്യക്കാരനെ മോചിപ്പിക്കാന്‍ എംബസി ഇടപെട്ടിട്ടുണ്ട്.

അമ്മ എത്തി; മിഥുന്റെ ചേതനയറ്റ ശരീരത്തില്‍ ഉമ്മവച്ചു; കാണികള്‍ ഈറനണിഞ്ഞു

കൊല്ലം: അന്ത്യയാത്രക്കു മുമ്പു മകനെ ഒരു നോക്കു കാണാനും യാത്രാമൊഴി നല്‍കാനും കുവൈത്തില്‍ നിന്ന് ഒന്നേമുക്കാലോടെ തിരിച്ചെത്തിയ മാതാവ് മകന്റെ ചേതനയറ്റ ശരീരത്തില്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചു.കുടുംബത്തെ രക്ഷിക്കുന്നതിനു കുവൈറ്റിലെ അറബിയുടെ വീട്ടില്‍ ജോലിക്കുപോയ മിഥുന്റെ മാതാവ്, അറബി കുടുംബത്തോടൊപ്പം തുര്‍ക്കിയില്‍ വിനോദയാത്രയിലായിരിക്കെയാണ് പ്രിയ മകന്റെ അപകടവും വിയോഗവാര്‍ത്തയുമറിഞ്ഞ് അവിടെ നിന്ന് ഉടന്‍ നാട്ടിലേക്കു ഓടിയെത്തുകയായിരുന്നു.മിഥുന് അന്ത്യയാത്ര നല്‍കാനെത്തിയ ജനക്കൂട്ടത്തെക്കൊണ്ടു നിറഞ്ഞ പരിമിത സൗകര്യമുള്ള വീട്ടിലേക്കു കടന്ന് വന്ന മാതാവ് മകന്റെ മൃതദേഹത്തിലേക്കു തലയമര്‍ത്തി. അവരുടെ വിതുമ്പലുകള്‍ തിങ്ങി …

ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം

കൊല്ലം: ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്റെ (13) അന്ത്യയാത്ര നാടിന്റെ രോദനമായി.മകനെ പഠിപ്പിച്ചു വലിയവനാക്കുന്നതിനു ഗള്‍ഫ് ജോലിക്കു പോയ മാതാവ് മകന്റെ മരണ വിവരമറിഞ്ഞു ഇന്നു തിരിച്ചെത്തുന്ന മാതാവിന്റെ നിസ്സഹായത ഓര്‍ത്ത് നാട് വിതുമ്പി. മിഥുന്റെ ചലനമറ്റ ശരീരം കണ്ട് തടിച്ചു കൂടിയ ജനക്കൂട്ടം കണ്ണീര്‍ തുടച്ചു. മനഃസാക്ഷിയെ വേദനിപ്പിക്കുന്ന അന്തരീക്ഷമായിരുന്നു സ്‌കൂള്‍ അങ്കണം ആകെ. ഭരണത്തിന്റെയും പാര്‍ട്ടികളുടെയും തണലില്‍ ഓരോരുത്തര്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കു വെള്ളപൂശിക്കൊടുക്കുന്ന സര്‍ക്കാര്‍ വിലാസം സമീപനങ്ങളോടുള്ള അടങ്ങാത്ത …

മൊഗ്രാലില്‍ വീണ്ടും കവര്‍ച്ച: ആശങ്കയോടെ നാട്ടുകാര്‍

കുമ്പള: മൊഗ്രാല്‍ കടപ്പുറത്തെ ടെമ്പോ ഡ്രൈവര്‍ ബാസിതിന്റെ വീട്ടില്‍ കള്ളന്‍ കയറി. ഇരുപതിനായിരം രൂപ മോഷ്ടിച്ചു.വീട്ടുകാര്‍ വീടുപൂട്ടി ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. രാത്രി തിരിച്ചെത്തിയതോടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. അടുക്കള ഭാഗത്തെ വാതിലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ബാസിത് കുമ്പള പോലീസില്‍ പരാതി നല്‍കി. പോലീസ് വീട് പരിശോധിച്ചു. കവര്‍ച്ച പട്ടാപ്പകല്‍ തന്നെ ആയിരിക്കുമോ നടന്നതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.നേരത്തെ പള്ളി ഇമാമിന്റെ റൂമില്‍ നിന്ന് 35000 രൂപ കൊള്ളയടിച്ചിരുന്നു. ഈ കേസിനു തുമ്പുണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. …

ഗര്‍ഭഛിദ്രം നടത്താതിരുന്നതിനാല്‍ യുവതി മരിച്ച സംഭവം: മൂന്ന് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന് കോടതി

-പി പി ചെറിയാന്‍ വാര്‍സോ, പോളണ്ട് (എപി): 2021-ല്‍ രൂക്ഷമായ വിവാദത്തിന് വഴിവച്ച 30-കാരിയായ ഗര്‍ഭിണിയുടെ മരണത്തില്‍ മൂന്ന് പോളിഷ് ഡോക്ടര്‍മാര്‍ കുറ്റക്കാരാണെന്ന്‌കോടതി കണ്ടെത്തി.തെക്കന്‍ പോളണ്ടിലെ ഒരു ആശുപത്രിയില്‍ 22-ാം ആഴ്ച ഗര്‍ഭാവസ്ഥയിലിരിക്കെ സെപ്‌സിസ് ബാധിച്ച് മരണപ്പെട്ട ഇസ എന്ന യുവതിയുടെ മരണം രാജ്യത്തെ കര്‍ശനമായ ഗര്‍ഭഛിദ്ര വിരുദ്ധ നിയമത്തിനെതിരെ വലിയ തെരുവുപ്രകടനങ്ങള്‍ക്ക് കാരണമായിരുന്നു. ഉടന്‍ ഗര്‍ഭഛിദ്രം നടത്താതെ ‘കാത്തിരുന്ന് കാണാന്‍’ ഡോക്ടര്‍മാര്‍ തീരുമാനിച്ചതാണ് ഇസയുടെ മരണത്തിന് കാരണമെന്ന് ആക്ടിവിസ്റ്റുകള്‍ ആരോപിച്ചിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ക്ക് പരോളില്ലാതെ ഒരു …

മഴ: കൊടലമൊഗറു തുപ്പയില്‍ മണ്ണിടിച്ചില്‍; കൃഷിനാശം

മഞ്ചേശ്വരം: ശക്തമായി തുടരുന്ന മഴ വ്യാപകമായി നാശം വിതക്കുന്നു. കൊടലമുഗര്‍ ഉര്‍മി തുപ്പെയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും മണ്ണിടിച്ചിലിലും കൃഷിനാശവും നേരിട്ടു. തുപ്പെയിലെ ജനാര്‍ദ്ദന ഭട്ട്, സഹോദരി ശശികല എന്നിവരുടെ കൃഷിത്തോട്ടത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. കവുങ്ങും തെങ്ങും മണ്ണിടിച്ചിലില്‍ നശിച്ചതായി ജനാര്‍ദ്ദനഭട്ട് അറിയിച്ചു. വസ്തുവിലൂടെയുള്ള തോട്ടില്‍ മണ്ണു നിറഞ്ഞു. തോടിന്റെ ഒഴുക്കു തടസ്സപ്പെട്ടിരിക്കുകയാണ്. ഷിറിയ, ഉപ്പള പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുന്നു. മഞ്ചേശ്വരം മേഖലയില്‍ കടല്‍ക്ഷുഭിതമാണ്. കടലാക്രമണം തുടരുന്നു. ഉപ്പള ഹനുമാന്‍നഗര്‍, മണിമുണ്ട, അയില, കുതുക്കുളു, …

കുഞ്ചത്തൂരിലെ തേങ്ങ മോഷണം: രണ്ടു പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: കുഞ്ചത്തൂര്‍ കൊളക്കെയില്‍ കഴിഞ്ഞ ദിവസം നടന്ന തേങ്ങ മോഷണത്തില്‍ രണ്ടു പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു.കുഞ്ചത്തൂര്‍ ജെഎം റോഡിലെ അഹമ്മദ് ബഷീര്‍ (50), മാഡയിലെ ദിനേശന്‍ (50) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 16നു പകല്‍ കുഞ്ചത്തൂര്‍ കൊളക്കയിലെ ഹരീഷിന്റെ ഷെഡ്ഡ് പൊളിച്ചാണ് 200 തേങ്ങകള്‍ മോഷ്ടിച്ചതെന്നു പൊലീസ് പറഞ്ഞു.വെളിച്ചെണ്ണക്കും തേങ്ങക്കും വില വര്‍ധിക്കുകയും ചിരട്ടക്കും തൊണ്ടിനും പ്രിയമാരംഭിക്കുകയും ചെയ്തതോടെ ഇവയുടെ മോഷണവും വ്യാപകമായി ആരംഭിച്ചിട്ടുണ്ട്.

മകളോടുള്ള മറ്റൊരു വിദ്യാര്‍ത്ഥിയുടെ സൗഹൃദം ആരായാനെത്തിയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കുരുമുളക് സ്‌പ്രേ ചെയ്തു: സ്‌പ്രേ മുഖത്ത് പതിച്ച 10 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ഇടുക്കി: സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മകളോടുള്ള മറ്റൊരു വിദ്യാര്‍ത്ഥിയുടെ ചങ്ങാത്തത്തെക്കുറിച്ച് ആരായാന്‍ എത്തിയ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ആരോപിതനായ വിദ്യാര്‍ത്ഥി കുരുമുളക് സ്‌പ്രേ ചെയ്തു. ഇവര്‍ക്കടുത്തു നിന്ന മറ്റു വിദ്യാര്‍ത്ഥികളുടെ മുഖത്തു സ്‌പ്രേ പതിച്ചതിനെത്തുടര്‍ന്നു ഛര്‍ദ്ദിയും തലകറക്കവുമനുഭവപ്പെട്ട അവരെ അടിമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജാക്കാട് പൊലീസ് അന്വേഷണമാരംഭിച്ചു.ഇടുക്കി ബൈസണ്‍ വാലി സ്‌കൂളില്‍ രാവിലെയാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഒരു വിദ്യാര്‍ത്ഥിനിയുമായി മറ്റൊരു വിദ്യാര്‍ത്ഥി സൗഹൃദം സ്ഥാപിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ രാവിലെ സ്‌കൂളിനടുത്തെ ബസ് സ്റ്റോപ്പിലെത്തി വിദ്യാര്‍ത്ഥിയെ കാത്തു …

ബുദ്ധ സന്യാസിമാരെ വശീകരിച്ചു നൂറുകോടി രൂപ തട്ടിയ തായ് യുവതി അറസ്റ്റില്‍

ബാങ്കോക്ക്: ബുദ്ധസന്യാസിമാരുമായി ലൈംഗിക ബന്ധം പൂലര്‍ത്തിയ രംഗങ്ങള്‍ ചിത്രീകരിച്ചു ബ്ലാക്ക് മെയില്‍ ചെയ്തു പണം തട്ടാന്‍ ശ്രമിച്ച തായ് യുവതിയെ അറസ്റ്റു ചെയ്തു. കഴിഞ്ഞ മൂന്നു വര്‍ഷമായി സന്യാസിമാരെ ബ്ലാക്ക് മെയില്‍ ചെയ്തു നൂറുകോടി ഇവര്‍ തട്ടിയെടുത്തതായാണ് സൂചന. ഒമ്പതു സന്യാസിമാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതി ഇതിന്റെ ദൃശ്യങ്ങള്‍ അവരെ കാണിച്ചു ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നു. ഇവരുടെ വീട്ടില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട 80,000ത്തിലേറെ ഫോട്ടോകളും വീഡിയോകളും പൊലീസ് പിടിച്ചെടുത്തു.തായ്‌ലാന്‍ഡിലെ ബുദ്ധ സന്യാസി സമൂഹത്തില്‍ ഇതു …

ബംഗളൂരുവില്‍ 40 സ്‌കൂളുകള്‍ക്കു ബോംബ് ഭീഷണി

ബംഗ്‌ളൂര്‍: ബംഗളൂരുവിലെ 40 സ്‌കൂളുകള്‍ക്കു ബോംബ് ഭീഷണി. രാജരാജേശ്വരി നഗര്‍, ഈസ്റ്റ്-ബംഗളൂരു, കെങ്കേരി, സെന്‍ട്രല്‍ ബംഗളൂര്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് ഭീഷണി ഉണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നു പറയുന്നു. ക്ലാസ് മുറികളില്‍ സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.സന്ദേശത്തെത്തുടര്‍ന്നു പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്‌കൂളിലെത്തി പരിശോധിച്ചു. എന്നാല്‍ എങ്ങുനിന്നും സ്‌ഫോടക വസ്തുക്കളോ അതിനെക്കുറിച്ച് സൂചനകളോ കണ്ടെത്തിയിട്ടില്ല. എം എസ് ധോണി ഗ്ലോബല്‍ സ്‌കൂള്‍, സെന്റ് ജര്‍. മെയ്ന്‍ അക്കാഡമി ദ ബാംഗ്ലൂര്‍ സ്‌കൂള്‍, ബിഷപ് …

ഷിറിയ പുഴ കരകവിഞ്ഞൊഴുകുന്നു; ബംബ്രാണ വയല്‍ പുഴയായി; റോഡും വയലുമറിയാതെ നാട്ടുകാര്‍ വിഷമത്തില്‍

കുമ്പള: ഷിറിയ പുഴ കരകവിഞ്ഞതിനെ തുടര്‍ന്നു ബംബ്രാണ വയല്‍ വെളളത്തിനടിയിലായി. റോഡും വയലും തിരിച്ചറിയാന്‍ കഴിയാത്ത നിലയില്‍ വയലില്‍ വെള്ളം കയറിയിട്ടുണ്ട്.ഉപ്പള ഫയര്‍ഫോഴ്‌സും റസ്‌ക്യൂ ടീമും 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കു മാറ്റി. മഴ തുടരുന്നതിനാല്‍ ജലനിരപ്പ് അതേ നിലയില്‍ തുടരുകയാണെന്നു നാട്ടുകാര്‍ അറിയിച്ചു.ജില്ലയിലെ മറ്റു മേഖലകളിള്‍ മഴ തുടരുന്നുണ്ടെങ്കിലും ശക്തി കുറഞ്ഞിട്ടുണ്ട്. തോരാതെ പെയ്യുന്ന മഴ കൃഷിക്കും മറ്റു കാര്‍ഷിക ജോലികകള്‍ക്കും തടസ്സമായിരിക്കുകയാണ്. കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ മുങ്ങി പച്ചക്കറി കൃഷികള്‍ നാശം നേരിടുന്നു. തൊഴില്‍ മേഖലകളും …

വൊര്‍ക്കാടിയില്‍ വീണ്ടും ഭൂമിയില്‍ വിള്ളല്‍; രണ്ടു കുടുംബത്തെ മാറ്റി, ഒരു കുടുംബത്തെ മാറ്റാന്‍ നീക്കം

മഞ്ചേശ്വരം: കഴിഞ്ഞ വര്‍ഷം ഭൂമിയില്‍ വിള്ളല്‍ അനുഭവപ്പെട്ട വൊര്‍ക്കാടി പഞ്ചായത്തിലെ പാത്തൂര്‍ കജെയില്‍ വീണ്ടും വിള്ളല്‍ രൂപപ്പെട്ടു.കഴിഞ്ഞ വര്‍ഷം മഴ അവസാനിക്കാറായപ്പോഴായിരുന്നു ഭൂമി പിളരല്‍ പ്രതിഭാസം പ്രകടമായത്. അതിനെ തുടര്‍ന്നു വിള്ളലിനടുത്തുള്ള മൂന്നു വീടുകളില്‍ നിന്നു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അടുത്ത കാലത്താണ് അവര്‍ ഈ വീട്ടിലേക്കു തിരിച്ചെത്തിയത്. വീണ്ടും ഭൂമി പിളര്‍പ്പ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു വീട്ടുകാര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. ഒരു വീട്ടിലുള്ളവരെ താമസിയാതെ ബന്ധുവീടുകളിലേക്ക് മാറ്റുമെന്നു ലീഗ് നേതാവ് അബ്ദുല്‍ മജീദ് പറഞ്ഞു.വിവരമറിഞ്ഞ് വില്ലേജ്, …

17 ദിവസമായി വഴി മുടങ്ങി 35 കുടുംബങ്ങള്‍:കാസര്‍കോട് ചെങ്കളയില്‍ പഞ്ചായത്ത് റോഡ് കയ്യേറി, ജനരോഷം

കാസര്‍കോട്: ചെങ്കള പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കോലാച്ചിയടുക്കത്തെ പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി സ്വന്തമാക്കിയെന്നു പരാതി. 35 വീട്ടുകാര്‍ ഇതുമൂലം വിഷമത്തിലായിക്കുകയാണെന്നാണ് പരാതി. കയ്യേറ്റം നടന്ന് 17 ദിവസം കഴിഞ്ഞിട്ടും പഞ്ചായത്തുതലം മുതല്‍ ജില്ലാതലം വരെ സകലമാന അധികൃതരും അത് കണ്ടു രസിക്കുകയാണെന്നു നാട്ടുകാര്‍ പറയുന്നു. ചെങ്കള പഞ്ചായത്ത് ആസ്തി രജിസ്റ്ററില്‍പ്പെട്ട കോലാച്ചിയടുക്കം അംഗന്‍വാടി റോഡിന്റെ 50 മീറ്ററോളം സ്ഥലമാണ് കയ്യേറിയതെന്നും ഇതുമൂലം അതുവഴിയുള്ള പോക്ക് വരവ് പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണെന്നും പരാതിക്കാര്‍ പറയുന്നു. പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെട്ട …

ഹൈടെന്‍ഷന്‍ ലൈനിന് കീഴില്‍ അനധികൃത കച്ചവടം: കാസര്‍കോട്ടും വൈദ്യുതി ലൈനിനെ തൊട്ടു നിര്‍മ്മാണങ്ങള്‍: നാട് അപകട ഭീഷണിയിലെന്നു ജില്ലാ ജനകീയ നീതി വേദി

കാസര്‍കോട്: ജില്ലയിലെ ചെമ്മനാട് ഗ്രാമ പഞ്ചായത്തില്‍ കൂടി കടന്നു പോകുന്ന കാസര്‍കോട്-കാഞ്ഞങ്ങാട് തീരദേശ പാതയില്‍ ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് കീഴില്‍ അനധികൃത കച്ചവട സ്ഥാപനങ്ങളും ബസ് ഷെല്‍ട്ടറുകളും അപകടകരമായി നിലനില്‍ക്കുന്നുണ്ടെന്നു ജില്ലാ ജനകീയ നീതി വേദി ആരോപിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ ജനജീവിതത്തിനും പൊതുസുരക്ഷയ്ക്കും ഭീഷണിയായിട്ടുണ്ടെന്നു വേദി പ്രസി. സൈഫുദ്ധീന്‍ വൈദ്യുതി മന്ത്രിയെ ചൂണ്ടിക്കാട്ടി.ചെമ്മനാട് പഞ്ചായത്ത് പരിധിയിലുള്ള മേല്‍പറമ്പ് നയാബസാറില്‍ പൊതു സ്ഥലം കൈയേറി ഇരുമ്പ് ഷീറ്റുപയോഗിച്ച് രണ്ടു നിലകളായി നിര്‍മ്മിച്ച കെട്ടിടം, ഹൈ ടെന്‍ഷന്‍ ലൈനിന് അതിസമീപത്താണെന്ന് …

യു.എസില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ 1,563 ഇന്ത്യക്കാരെ നാടുകടത്തി

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി/ന്യൂഡല്‍ഹി: 2025 ജനുവരി 20 മുതല്‍ 1,563 ഇന്ത്യന്‍ പൗരന്മാരെ അമേരിക്കയില്‍ നിന്ന് നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി രണ്ടാം തവണ അധികാരമേറ്റ ജനുവരി മുതലുള്ള കണകാണിത്. നാടുകടത്തപ്പെട്ടവരില്‍ ഭൂരിഭാഗവും വാണിജ്യ വിമാനങ്ങള്‍ വഴിയാണ് ഇന്ത്യയിലേക്ക് മടങ്ങിയതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതിവാര മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു. യുഎസില്‍ താമസിക്കുന്നതോ യാത്ര ചെയ്യുന്നതോ ആയ ഇന്ത്യന്‍ പൗരന്മാര്‍ക്കിടയില്‍ ഇത് ശ്രദ്ധേയമായ ഒരു സംഭവവികാസമാണ്.വിദേശത്ത് …

കാട്ടുപന്നിയെ കൊന്ന് ഇറച്ചിയാക്കുന്നതിടയില്‍ നായാട്ടു സംഘം അറസ്റ്റില്‍

കണ്ണൂര്‍: കാട്ടുപന്നിയെ വേട്ടയാടി ഇറച്ചിയാക്കുന്നതിനിടയില്‍ നായാട്ടു സംഘം അറസ്റ്റില്‍. തളിപ്പറമ്പ്, ബാവുപറമ്പിലെ കെ.രാജേഷ് (53), ടി.കെ.സഹദേവന്‍ (49) കുറുമാത്തൂരിലെ ടി.വി. മുനീര്‍ (48), പി.പി. സുരേഷ് (44) എന്നിവരെയാണ് തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും പിടികൂടിയത്. സ്ഥലത്തു നിന്നു 98 കിലോ തൊലിയോട് കൂടിയ ഇറച്ചി, ആയുധങ്ങള്‍ എന്നിവ പിടികൂടി. പ്രതികളെ കോടതി റിമാന്റു ചെയ്തു.