മടിക്കേരിയിലെ പ്രദീപന്‍ കൊലപാതകം: നാല് പേര്‍ കൂടി അറസ്റ്റില്‍, തൊണ്ടിമുതലുകള്‍ കണ്ടെടുത്തു; കൊലപാതകത്തിന് പിന്നില്‍ കൊള്ള

മടിക്കേരി: കണ്ണൂര്‍ സ്വദേശി പ്രദീപന്റെ കൊലപാതകത്തിന് ചുരുളഴിയുന്നു. സ്വര്‍ണ്ണം മോഷ്ടിക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിലെ മുഖ്യപ്രതി, കുടക് പൊന്നമ്പേട്ട് സ്വദേശി അനിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
വിവാഹം കഴിക്കാനുള്ള പണം കണ്ടെത്താനാണ് അനില്‍ കവര്‍ച്ച ആസൂത്രണം ചെയ്തത് എന്ന്് പൊലീസ് വെളിപ്പെടുത്തി. കേസില്‍ അനില്‍ അടക്കം അഞ്ച് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
പ്രദീപ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സ്ഥലം വില്പനയുടെ പേരില്‍ പ്രദീപനുമായി ബന്ധം സ്ഥാപിച്ച് അയാളുടെ സ്വത്തുക്കളുടെ വിവരങ്ങളും പണം സൂക്ഷിക്കുന്ന സ്ഥലവും മനസ്സിലാക്കിയ ശേഷമായിരുന്നു അനില്‍ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തില്‍ നാല് പേരെ ഒപ്പം കൂട്ടിയിരുന്നു.
കഴിഞ്ഞ മാസം 23നാണ് വിരാജ്‌പേട്ട ബി ഷെട്ടിഗിരിയിലെ സ്വന്തം തോട്ടത്തിലെ വീട്ടില്‍ പ്രദീപിനെ കഴുത്തില്‍ കേബിള്‍ മുറുക്കി കൊല്ലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കേസില്‍ കര്‍ണാടക സ്വദേശികളായ അനില്‍, ഹരീഷ്, സ്റ്റീഫന്‍, കാര്‍ത്തിക്, ദീപക് എന്നിവരെ ഗോണിക്കുപ്പ പൊലീസ് ഇന്നലെ പിടികൂടി. സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന പേരില്‍ എത്തിയ പ്രതികള്‍ ആസൂത്രിതമായി പ്രദീപനെ കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു.
13 ലക്ഷം രൂപ സംഘം കൊള്ളയടിച്ചു. സ്വത്തിന്റെ രേഖകളും മൊബൈല്‍ ഫോണും കവര്‍ന്നു. ഇവര്‍ ഉപയോഗിച്ച ബൈക്കുകളും മോഷണ മുതലുകളും പൊലീസ് പിടികൂടി. വര്‍ഷങ്ങളായി കുടകിലായിരുന്നു പ്രദീപന്‍ താമസം. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകന്‍ ഭാസ്‌കരന്റെ മകനാണ് പ്രദീപന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page