സംസ്ഥാനത്ത് ഇന്നും ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ശക്തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടായേക്കുമെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു. ശക്തമായ കാറ്റുമുണ്ടായേക്കും.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്കൊപ്പം ഇടിമിന്നലുമുണ്ടാവും. പാലക്കാട്, മലപ്പുറം, വയനാടു ജില്ലകളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തമിഴ്നാട് തീരങ്ങളില്‍ അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ആ മേഖലകളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page