മഞ്ചേശ്വരത്ത് വന്‍ കവര്‍ച്ച; വീട്ടുകാര്‍ കുടുംബസമേതം ഗള്‍ഫിലേക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 22 പവന്‍ കവര്‍ന്നു

കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ കവര്‍ച്ച. വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മഞ്ചേശ്വരം ചര്‍ച്ച്, ബീച്ച് റോഡിലെ നവീന്‍ മൊന്തേരയുടെ വീട്ടിലാണ് കവര്‍ച്ച. ഇദ്ദേഹവും കുടുംബവും ഏപ്രില്‍ 21ന് ഗള്‍ഫിലേയ്ക്ക് വിസിറ്റിംഗ് വിസയില്‍ പോയതായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഇരുനിലവീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കിടപ്പുമുറിയിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. നവീന്‍ മൊന്തേര പരാതി നല്‍കിയതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.അനൂപ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച്ച വിരലടയാള വിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തു o. വീട്ടിനു അകത്തും പുറത്തും സി.സി.ടി.വി ക്യാമറകളുണ്ട് ഇവയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page