പിതാവ് മകനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. അമ്പൂരി കുന്നത്തുമലയിലെ മനോജ് (29) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മനോജിനെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിമോര്‍ച്ചറിയിലേക്കു മാറ്റി.
കൊലപാതകത്തിനു ശേഷം മനോജിന്റെ പിതാവ് വിജയന്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ പൊലീസ് പിന്നീടു നെയ്യാര്‍ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തുമായി ബന്ധപ്പെട്ട കുടുംബകലഹമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പഞ്ചായത്തും അധികൃതരും മുഖം തിരിച്ചു; മൂന്നു വര്‍ഷം മുമ്പ് കോണ്‍ക്രീറ്റ് ഇളകി വീണു യാത്രക്കാര്‍ക്കു പരിക്കേറ്റതിനെ തുടര്‍ന്നു പൊളിച്ചു മാറ്റിയ വെയ്റ്റിംഗ് ഷെഡ്ഡിനു പകരം ഷെഡ് നിര്‍മ്മിക്കാന്‍ ഒരുങ്ങി നാട്ടുകാര്‍

You cannot copy content of this page