യുഎസ് സെനറ്റിലേക്ക് മത്സരിക്കുമെന്ന് രാജ കൃഷ്ണമൂർത്തി:സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു

-പി പി ചെറിയാൻ ഷോംബര്‍ഗ്, ഇല്ലിനോയിസ്:യുഎസ് കോണ്‍ഗ്രസ്സുകാരനായ രാജ കൃഷ്ണമൂർത്തി മെയ് 7 ന് യുഎസ് സെനറ്റ് തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു, വിരമിക്കുന്ന സെനറ്റര്‍ ഡിക്ക് ഡര്‍ബിന്റെ പിന്‍ഗാമിയായാണ് മത്സരം. കൃഷ്ണമൂർത്തി മെയ് 9 ന് ഇല്ലിനോയിസിലുടനീളം മൂന്ന് റൗണ്ട് പര്യടനത്തോടെ പ്രചാരണം ആരംഭിക്കും. തന്നെ യുഎസ് സെനറ്റിലേക്ക് മത്സരിക്കാൻ പ്രേരിപ്പിച്ച സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും കമ്മ്യൂണിറ്റി നേതാക്കളിൽ നിന്നും ലഭിച്ച പ്രോത്സാഹനത്തിൽ താ ൻ വളരെയധികം വിനീതനാണെന്ന് ആദ്യ കാല കുടിയേറ്റക്കാരനും പിയോറിയ പബ്ലിക് …

കാമുകിയെ കൊലപ്പെടുത്തിയ മുൻ എൻ‌ എഫ്‌എൽ കളിക്കാരന് 30 വർഷം തടവ്

-പി പി ചെറിയാൻ മോണ്ട്‌ഗോമറി കൗണ്ടി(ടെക്സസ്):2021-ൽ തന്റെ 29 വയസ്സുള്ള കാമുകി ടെയ്‌ലർ പൊമാസ്‌കിയെ കൊലപ്പെടുത്തിയ കേസിൽ മുൻ എൻ‌എഫ്‌എൽ കളിക്കാരൻ കെവിൻ വെയർ ജൂനിയർ കുറ്റസമ്മതം നടത്തിയതിനെ തുടർന്ന് കോടതി 30 വർഷം തടവ് ശിക്ഷിച്ചൂ. കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയതിനും മൃതദേഹം കത്തിച്ചതിനും അയാൾ ഇപ്പോൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞു, മൃതദേഹം ഏതാനും മാസങ്ങൾക്ക് ശേഷം വടക്കൻ ഹാരിസ് കൗണ്ടിയിലെ ഒരു കുഴിയിൽ നിന്ന് കണ്ടെത്തിയിരുന്നു.കെവിൻ വെയറിൻറെ വാഹനം പരിശോധിച്ചപ്പോൾ, വെടിയുണ്ട നിറച്ച എകെ-47, മറ്റ് തോക്കുകൾ, …

പഹല്‍ഗാം ഭീകരാക്രമണം; സൂത്രധാരന്‍ സജാദ്ഗുല്‍ കേരളത്തില്‍ പഠിച്ചത് എവിടെ? കാസര്‍കോട്ടും അന്വേഷണം

കാസര്‍കോട്: ഇന്ത്യാ-പാക് ബന്ധം പൊട്ടിത്തെറിയിലെത്തിച്ച പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സജാദ്ഗുല്‍ കേരളത്തിലെത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിച്ചതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട്ടും അന്വേഷണം. വിവിധ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്.ബംഗ്‌ളൂരിലാണ് സജാദ്ഗുല്‍ എം.ബി.എ പഠനം നടത്തിയത്. അതിനു ശേഷമാണ് കേരളത്തിലെത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിനു പഠിച്ചതെന്നും പിന്നീട് ശ്രീനഗറിലെത്തി മെഡിക്കല്‍ ലാബ് തുടങ്ങിയെന്നുമാണ് റിപ്പോര്‍ട്ട്. ലാബ് തുടങ്ങിയതിനു ശേഷം ഭീകരരെ സഹായിക്കാന്‍ തുടങ്ങുകയും 2002ല്‍ ഡല്‍ഹി നിസാമുദ്ദീന്‍ റെയില്‍വെ സ്റ്റേഷനില്‍ അത്യുഗ്ര സ്‌ഫോടന ശേഷിയുള്ള …

കാസര്‍കോട്ടു ബസ് യാത്രക്കാര്‍ വിഷമത്തില്‍; പുതിയ ബസ് സ്റ്റാന്റില്‍ നിന്ന് ബസ് മാറി കയറാന്‍ നിര്‍ബന്ധിക്കുന്നെന്നു പരാതി

കാസര്‍കോട്: തലപ്പാടി-കുമ്പള ഭാഗങ്ങളില്‍നിന്ന് കാസര്‍കോട്ടേക്ക് വരുന്ന സ്വകാര്യ ബസ്സുകളില്‍ ചില ബസ്സുകള്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ യാത്ര അവസാനിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി ആക്ഷേപം. ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്റില്‍ പ്രവേശിച്ചാല്‍ അതിലുള്ള യാത്രക്കാരോട് പഴയ ബസ് സ്റ്റാന്റിലേക്ക് പോകണമെങ്കില്‍ ബസ് മാറിക്കയറാന്‍ പറയുന്നത് സ്ത്രീകളും കൈകുഞ്ഞുങ്ങളുമായി വരുന്ന സ്ത്രീ യാത്രക്കാര്‍ക്കും, പ്രായമായ യാത്രക്കാര്‍ക്കും പ്രയാസമുണ്ടാക്കുന്നതായാണ് പരാതി.ചില ബസ്സുകള്‍ പുതിയ ബസ് സ്റ്റാന്റില്‍ എത്തിയാല്‍ പഴയ ബസ് സ്റ്റാന്റിലേക്ക് പോകുന്ന മറ്റു സ്വകാര്യ ബസുകളില്‍ പോകാനാണ് പറയുന്നത്. …

കുണ്ടങ്കേരടുക്ക സ്വദേശിനിയെ കാണാതായി; അമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞ് ഇറങ്ങിയ ഭാര്യ തിരിച്ചെത്തിയില്ലെന്ന് ഭര്‍ത്താവ്

കാസര്‍കോട്: കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. കോയിപ്പാടി വില്ലേജിലെ കുണ്ടങ്കേരടുക്കയിലെ ഗോപാലകൃഷ്ണന്റെ ഭാര്യ രോഹിണി (34)യെ ആണ് കാണാതായത്. ബുധനാഴ്ച രാവിലെ 9.30ന് പള്ളത്തടുക്കയിലെ അമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം ഭാര്യയെ കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ഭര്‍ത്താവ് കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

അവധിക്കാലം ആഘോഷം: ചൂട് മുന്നറിയിപ്പ് അവഗണിച്ച് നാട്ടുച്ചയ്ക്കും നാടെങ്ങും ഫുട്‌ബോള്‍ മേളകള്‍

കാസര്‍കോട്: നാട് കൊടുംചൂടില്‍ ചുട്ടുപൊള്ളുമ്പോഴും മുന്നറിയിപ്പുകള്‍ അവഗണിച്ച് അവധിക്കാലം ആഘോഷമാക്കി നട്ടുച്ചയ്ക്ക് പോലും നാടുനീളെ ഫുട്‌ബോള്‍ മേളകള്‍ പൊടിപൊടിക്കുന്നു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ദുരന്തനിവാരണ അതോറിറ്റി എന്നിവ പുറം ജോലി സമയം തന്നെ ക്രമീകരിച്ച് ഉത്തരവിറക്കിയിരുന്നു. ഉഷ്ണ തരംഗ സാധ്യതാ മുന്നറിയിപ്പുമുണ്ട്. എന്നിട്ടും നിര്‍മ്മാണ സ്ഥലങ്ങളില്‍ ഇതൊന്നും കേട്ട ഭാവമില്ല. കൊടുംചൂടിലും ജോലികള്‍ പഴയ പടി തുടരുന്നു. ജില്ലയില്‍ ഇതിനകം തന്നെ മൂന്ന് പേര്‍ക്ക് സൂര്യാതാപമേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. ചീമേനിയില്‍ കഴിഞ്ഞമാസം 92 വയസ്സുകാരന്‍ മരിച്ചത് സൂര്യാതാപം ഏറ്റാണെന്ന് കണ്ടെത്തിയിരുന്നു.ഉയര്‍ന്ന ചൂട് …

തെയ്യം കാണാന്‍ പോയ പതിനാറുകാരി എവിടെ? മാതാവിന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: തെയ്യം കാണാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ പതിനാറുകാരിയെ കാണാതായതായി പരാതി. പാലാവയല്‍, മലാംകടവ് സ്വദേശിനിയായ പെണ്‍കുട്ടിയെ ആണ് കാണാതായത്. മാതാവ് നല്‍കിയ പരാതിയില്‍ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. കാറ്റാംകവല ചാമുണ്ഡേശ്വരി ക്ഷേത്രത്തില്‍ നടന്ന തെയ്യം കെട്ട് ഉത്സവം കാണാന്‍ പോകുന്നുവെന്ന് പറഞ്ഞ് മെയ് നാലിനാണ് പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയതെന്നു പരാതിയില്‍ പറഞ്ഞു. തിരിച്ചെത്താത്തതിനാലാണ് പരാതി നല്‍കുന്നതെന്നു കൂട്ടിച്ചേര്‍ത്തു.അതേ സമയം പെണ്‍കുട്ടി എവിടെ പോയതെന്നു കണ്ടെത്താന്‍ ചിറ്റാരിക്കാല്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം തുടരുകയാണ്. പെണ്‍കുട്ടി …

വീടിനു പുറത്തു സൂക്ഷിക്കുന്ന താക്കോല്‍ ഉപയോഗിച്ച് കവര്‍ച്ച; അറസ്റ്റിലായ ബിന്ദുവിനെതിരെ രണ്ടു കേസുകള്‍ കൂടി

കാസര്‍കോട്: വീട്ടുകാര്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് വീട്ടില്‍ നിന്നു മൂന്നര പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കേസിലെ പ്രതിക്കെതിരെ രണ്ടു മോഷണ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചെറുവത്തൂര്‍, തുരുത്തി, പയ്യങ്കിയിലെ ബിന്ദു (45)വിനെതിരെയാണ് കേസെടുത്തത്. ഇതോടെ ബിന്ദുവിനെതിരെ ചന്തേര പൊലീസ് സ്റ്റേഷനില്‍ ഉള്ള കവര്‍ച്ചാ കേസുകളുടെ എണ്ണം ആറായി.പിലിക്കോട്, കൊതോളിയിലെ പുഷ്പയുടെ വീട്ടില്‍ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണവും കാടങ്കോട്ടെ ജാനകിയുടെ വീട്ടില്‍ നിന്നു ഒന്നരപ്പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കവര്‍ച്ച ചെയ്തതിനുമാണ് പുതുതായി …

ഛര്‍ദ്ദി: പാലാവയല്‍ സ്വദേശി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു

കാസര്‍കോട്: ഛര്‍ദ്ദി ബാധിച്ച് ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവ് മരിച്ചു. ചിറ്റാരിക്കാല്‍, പാലാവയല്‍, നിരത്തും തട്ടിലെ ചെറുവീട്ടില്‍ സി. രാജീവന്‍ (26) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നര മണിയോടെയാണ് രാജീവന് ഛര്‍ദ്ദി തുടങ്ങിയത്. വീട്ടില്‍ വച്ച് നിരവധി തവണ ഛര്‍ദ്ദിച്ച് അവശനായ ഇയാളെ ചെറുപുഴയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില അതീവ ഗുരുതരമായതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.രവി-മീനാക്ഷി ദമ്പതികളുടെ മകനാണ് രാജീവന്‍. …

അമേരിക്കന്‍ സര്‍ജന്‍ ജനറല്‍: ഡോ. ജാനറ്റ് നെഷൈവാട്ടിന്റെ നിയമനിര്‍ദ്ദേശം പിന്‍വലിച്ചു; ഡോ. കേസി മീന്‍സിനെ നിയമിച്ചു

-പി പി ചെറിയാന്‍വാഷിംഗ്ടണ്‍ ഡി സി: സര്‍ജന്‍ ജനറല്‍ സ്ഥാനത്തേക്കുള്ള ഡോ. ജാനറ്റ് നെഷൈവാട്ടിന്റെ നാമനിര്‍ദ്ദേശം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചു. പകരം ഡോ. കേസി മീന്‍സിനെ നിയമിക്കുകയാണെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച പ്രഖ്യാപിച്ചു. നെഷൈവാട്ടിന്റെ സെനറ്റ് സ്ഥിരീകരണ വാദം കേള്‍ക്കല്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് വാര്‍ത്ത വന്നത്. ”കേസിക്ക് ക്രോണിക് ഡിസീസ് എപ്പിഡെമിക്കിനെ മറികടക്കുന്നതിനും ഭാവിയില്‍ എല്ലാ അമേരിക്കക്കാര്‍ക്കും മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനും ആരോഗ്യ-മനുഷ്യ സേവന സെക്രട്ടറി റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറുമായി അടുത്ത് പ്രവര്‍ത്തിക്കും, ‘അവരുടെ …

കുമ്പള, മുളിയടുക്ക സ്വദേശിയെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടു പോയി; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 18.46 ലക്ഷം രൂപ തട്ടിയെടുത്തു, 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടു പോയി. മര്‍ദ്ദിച്ച ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ അക്കൗണ്ടില്‍ നിന്നു 18,46,127 രൂപ തട്ടിയെടുത്തതായി പരാതി. കുമ്പള, മുളിയടുക്ക, റഹ്‌മാനിയ മന്‍സിലിലെ അബ്ദുല്‍ റഷീദി(32)നെയാണ് തട്ടിക്കൊണ്ടു പോയത്. ഇയാളുടെ പരാതിയില്‍ യൂസഫ് എന്ന ആള്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ക്കെതിരെയും കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 2.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുമ്പള ടൗണില്‍ വച്ച് തന്നെ ബലമായി പിടിച്ച് …

ദേശീയപാത നിര്‍മ്മാണം: ചൂട് അസഹീയം, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ വേഗത്തിലാക്കണമെന്ന് ആവശ്യം

കുമ്പള: തണല്‍ മരങ്ങള്‍ ഒന്നുമില്ലാത്ത ദേശീയപാതയില്‍ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍ ഉടന്‍ നിര്‍മ്മിക്കണമെന്ന് ആവശ്യമുയര്‍ന്നു. പൊള്ളുന്ന വെയിലിലാണ് യാത്രക്കാര്‍ ഇപ്പോള്‍ ബസ് കാത്തു നില്‍ക്കുന്നത്.ദേശീയപാതയില്‍ സര്‍വീസ് റോഡുകളുടെ പ്രവൃത്തി പലയിടത്തും പാതിവഴിയിലാണ്. അതുകൊണ്ടുതന്നെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള നടപടിയും അനിശ്ചിതത്വത്തിലാണ്. 2025 മാര്‍ച്ച് മാസത്തോടെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാവുമെന്ന് നേരത്തെ യുഎല്‍സിസി പറഞ്ഞിരുന്നു. ദേശീയപാത നിര്‍മ്മാണത്തില്‍ തന്നെ 15 ശതമാനം ജോലികള്‍ ബാക്കിനില്‍ക്കെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, നടപ്പാത, സര്‍വീസ് റോഡ് എന്നിവയുടെ നിര്‍മ്മാണം …

ലാഹോറില്‍ മൂന്ന് വന്‍ സ്‌ഫോടനങ്ങള്‍; തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങി

ഇസ്ലാമാബാദ്: കൂടുതല്‍ സൈനികരെ എത്തിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെ ലാഹോറില്‍ മൂന്നു വന്‍ സ്‌ഫോടനങ്ങള്‍. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേര്‍സും പാക് പ്രാദേശിക മാധ്യമങ്ങളുമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങിയതായും പഞ്ചാബ് പ്രവശ്യയിലെ വോള്‍ട്ടണ്‍ റോഡ് പരിസരത്താണ് വ്യാഴാഴ്ച രാവിലെ സ്‌ഫോടന ശബ്ദം കേട്ടതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ലാഹോറില്‍ തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങുന്നതിന്റെയും പുക ഉയരുന്നതിന്റെയും ദൃശ്യങ്ങളും വാര്‍ത്താ ഏജന്‍സികള്‍ പുറത്തു വിട്ടിട്ടുണ്ട്.സ്‌ഫോടനങ്ങളെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ നിന്നു പുറത്തേക്ക് ഓടുന്നതിന്റെയും …

തൊഴിലുടമയുടെ 16കാരിയായ മകളെ ജന്മദിനത്തില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: തൊഴിലുടമയുടെ 16 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടിക്കു സമീപത്തെ ഷെരിലാലുവിലെ സനതി (28)നെയാണ് വേണൂര്‍ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ കാര്‍ ഡ്രൈവറാണ് സനത്. ഇത് വഴിയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പതിനാറാം ജന്മദിനാഘോഷം നടന്ന ദിവസം പ്രതി തൊഴിലുടമയുടെ വീട്ടില്‍ തങ്ങി. അന്നു രാത്രി പെണ്‍കുട്ടിയുടെ കിടപ്പുമുറിയിലെത്തിയാണ് ആദ്യം പീഡിപ്പിച്ചതെന്നു പറയുന്നു. അതിനു ശേഷം പല തവണ പീഡനത്തിനു …

കെ സുധാകരനെ അനുകൂലിച്ച് കാസര്‍കോട് ഡിസിസി ഓഫീസിന് മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

കാസര്‍കോട് :കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ തുടരട്ടെ എന്ന് ഡി സി സി ഓഫീസിനു മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.യുദ്ധം ജയിച്ചു മുന്നേറുമ്പോള്‍ സൈന്യാധിപനെ പിന്‍വലിക്കുന്നത് എതിര്‍പക്ഷത്തിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനു തുല്യമാണെന്നു ബോര്‍ഡ് ഹൈ കമ്മന്റിനെ ഓര്‍മിപ്പിച്ചു.സേവ് കോണ്‍ഗ്രസ് കാസര്‍കോട് എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.ബോര്‍ഡിന്റെ സാന്നിധ്യം കോണ്‍ഗ്രസിലെ ഒളിപ്പോരാട്ടത്തിന് ശക്തി പകരുമെന്ന് കരുതുന്നു.

പാക്കിസ്താൻ അയയുന്നു ? ഇന്ത്യയുമായി ആശയവിനിമയം തുടരുന്നതായി പാക് ഉപപ്രധാനമന്ത്രി, പ്രതികരിക്കാതെ ഇന്ത്യ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യയുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന അവകാശവാദവുമായി പാക്കിസ്താൻ. പാക് ഉപപ്രധാനമന്ത്രി കൂടിയായ വിദേശകാര്യമന്ത്രി ഇഷാഖ് ധർ വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുരാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ആശയവിനിമയം തുടരുന്നതായാണ് മന്ത്രി പറഞ്ഞത്. എന്നാൽ ഇന്ത്യ ഇതിനോടു പ്രതികരിച്ചിട്ടില്ല.ഇന്ത്യയുടെ മിസൈൽ ആക്രമണങ്ങൾക്കു തിരിച്ചടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് രണ്ടാമതും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഉപപ്രധാനമന്ത്രിയുടെ വ്യത്യസ്തമായ പ്രതികരണം.നേരത്തേ ഇന്ത്യ സംഘർഷം ഒഴിവാക്കിയാൽ പ്രശ്നപരിഹാരത്തിനു തയാറാണെന്നു പാക് പ്രതിരോധമന്ത്രി …

ഹൈബ്രിഡ് കഞ്ചാവ് കേസ്: നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി: മാപ്പു സാക്ഷിയാക്കിയേക്കും

ആലപ്പുഴ: 3 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി അറസ്റ്റിലായ കേസിൽ നടൻ ശ്രീനാഥ് ഭാസി ചേർത്തല കോടതിയിലെത്തി രഹസ്യമൊഴി നൽകി. നടനെ കേസിൽ മാപ്പുസാക്ഷിയാക്കിയേക്കുമെന്നാണ് സൂചന. ഏപ്രിൽ 28ന് നടനെ 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാപ്പുസാക്ഷിയാക്കാൻ എക്സൈസ് തീരുമാനിച്ചത്. താൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിൽ നിന്നു മുക്തി നേടാനുള്ള ശ്രമത്തിലാണെന്നും നടൻ എക്സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ലഹരിയിൽ നിന്നു മുക്തിനേടാൻ സഹായം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെന്ന യുവതി …

മോക്ഡ്രില്‍ 4 മണിക്ക്; കാസര്‍കോട്ട് പരാതികള്‍

കാസര്‍കോട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ബുധനാഴ്ച സംസ്ഥാനത്തെ 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക്ഡ്രില്‍ നടത്തും.4മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. പൊതുജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും മോക്ക്ഡ്രില്ലുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാല്‍ മോക്ഡ്രില്ലില്‍ ആരും ആശങ്കപ്പെടേണ്ടതില്ല-ചീഫ് സെക്രട്ടറി പറഞ്ഞു. മോക്ക്ഡ്രില്ലിന്റെ മുന്നൊരുക്കങ്ങള്‍ ഉറപ്പാക്കുന്നതിനു ചീഫ് സെക്രട്ടറി രാവിലെ വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിച്ചിരുന്നു. ആഭ്യന്തരം, റവന്യു, ആരോഗ്യ കുടുംബക്ഷേമ വകുപ്പുകള്‍, സംസ്ഥാന പൊലീസ് മേധാവി, ഫയര്‍ ആന്റ് റസ്‌ക്യൂ …