മോക്ഡ്രില്‍ 4 മണിക്ക്; കാസര്‍കോട്ട് പരാതികള്‍

കാസര്‍കോട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ബുധനാഴ്ച സംസ്ഥാനത്തെ 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക്ഡ്രില്‍ നടത്തും.
4മണിക്കാണ് മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. പൊതുജനങ്ങളും സ്ഥാപനങ്ങളും സംഘടനകളും മോക്ക്ഡ്രില്ലുമായി സഹകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു. എന്നാല്‍ മോക്ഡ്രില്ലില്‍ ആരും ആശങ്കപ്പെടേണ്ടതില്ല-ചീഫ് സെക്രട്ടറി പറഞ്ഞു. മോക്ക്ഡ്രില്ലിന്റെ മുന്നൊരുക്കങ്ങള്‍ ഉറപ്പാക്കുന്നതിനു ചീഫ് സെക്രട്ടറി രാവിലെ വിവിധ വകുപ്പു മേധാവികളുടെ യോഗം വിളിച്ചിരുന്നു. ആഭ്യന്തരം, റവന്യു, ആരോഗ്യ കുടുംബക്ഷേമ വകുപ്പുകള്‍, സംസ്ഥാന പൊലീസ് മേധാവി, ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍, ദുരന്തനിവാരണ സ്‌പെഷ്യല്‍ സെക്രട്ടറി, കമ്മീഷണര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
റസിഡന്റ് അസോസിയേഷനുകളും പഞ്ചായത്തുകളും വാര്‍ഡ് തലത്തില്‍ മോക്ക്ഡ്രില്‍ വാര്‍ഡര്‍മാരെ നിയോഗിക്കുക, ജനങ്ങള്‍ക്കു സിവില്‍ ഡിഫന്‍സ് ബ്ലാക്ക് ഔട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുക, വേണ്ടി വന്നാല്‍ ആരാധനാലയങ്ങളിലെ അനൗണ്‍സ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചു പൊതുജനങ്ങളെ ജാഗരൂകരാക്കുക, വാര്‍ഡുതല ഡ്രില്ലുകള്‍ സംഘടിപ്പിക്കുക, സ്‌കൂളുകളിലും ബേസ്‌മെന്റുകളിലും കമ്മ്യൂണിറ്റി ഹാളുകളിലും മറ്റു പ്രധാന കേന്ദ്രങ്ങളിലും പ്രഥമ ശുശ്രൂഷാ കിറ്റുകള്‍ തയ്യാറാക്കുക, കമ്മ്യൂണിറ്റി വൊളണ്ടിയര്‍മാര്‍ സഹായം ആവശ്യമുള്ളവരെ ബ്ലാക്ക് ഔട്ട് സമയത്തു സഹായിക്കുക, ബ്ലാക്ക് ഔട്ട് സമയത്ത് മോക്ക്ഡ്രില്‍ വാര്‍ഡര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക, കെട്ടിടങ്ങള്‍ക്കുള്ളില്‍ തന്നെ ഇരിക്കുക, മോക്ഡ്രില്‍ സമയത്ത് എല്ലാ ലൈറ്റുകളും ഓഫ് ആക്കുക, അടിയന്തിര ഘട്ടങ്ങളില്‍ വീടുകളില്‍ ലൈറ്റ് ഇടേണ്ടി വന്നാല്‍ വെളിച്ചം പുറത്തു കടക്കാതിരിക്കാന്‍ ജനലുകള്‍ പൂര്‍ണ്ണമായി മറക്കുക, ജനലയ്ക്കടുത്തു മൊബൈലുകള്‍ ഉപയോഗിക്കാതിരിക്കുക, ബാറ്ററി-സോളാര്‍ ടോര്‍ച്ചുകള്‍, ഗ്ലോസ്റ്റിക്കുകള്‍, റേഡിയോ എന്നിവ കരുതുക എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇതിന്റെ ഭാഗമായി ബുധനാഴ്ച വൈകിട്ട് 4 മണിക്കു സൈറണ്‍ മുഴങ്ങുമ്പോള്‍ വീടുകള്‍, ഓഫീസുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ അവയ്ക്കകത്തേയും പുറത്തേയും ലൈറ്റുകള്‍ ഓഫാക്കണം. എല്ലാ വീടുകളിലും പ്രഥമ ശുശ്രൂഷാ കിറ്റുകള്‍ കരുതണം. എല്ലാ വീടുകളിലും കുടുംബാംഗങ്ങള്‍ ഒരുമിച്ചു ഫാമിലി ഡ്രില്‍ നടത്തണം. നീണ്ടു നില്‍ക്കുന്ന സൈറനുകള്‍ മുന്നറിയിപ്പിന്റെയും ഹ്രസ്വമായ സൈറണ്‍ സുരക്ഷിതമാണെന്നതിന്റെയും അറിയിപ്പാണ്. പൊതു സ്ഥലങ്ങളില്‍ നില്‍ക്കുന്നവര്‍ അടുത്ത കെട്ടിടങ്ങള്‍ക്കുള്ളില്‍ സുരക്ഷിതരാകണം. ഔദ്യോഗിക വിവരങ്ങള്‍ അറിയുന്നതിനു റേഡിയോയും ടി.വിയും ഉപയോഗിക്കാം. അതേ സമയം കാസര്‍കോട് ജില്ലയില്‍ മോക്ഡ്രില്‍ നടത്തിപ്പ് വിവരങ്ങള്‍ സംബന്ധിച്ച് ആക്ഷേപമുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page