കുമ്പള, മുളിയടുക്ക സ്വദേശിയെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടു പോയി; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 18.46 ലക്ഷം രൂപ തട്ടിയെടുത്തു, 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പള ടൗണില്‍ വച്ച് യുവാവിനെ പട്ടാപ്പകല്‍ കാറില്‍ തട്ടിക്കൊണ്ടു പോയി. മര്‍ദ്ദിച്ച ശേഷം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ അക്കൗണ്ടില്‍ നിന്നു 18,46,127 രൂപ തട്ടിയെടുത്തതായി പരാതി. കുമ്പള, മുളിയടുക്ക, റഹ്‌മാനിയ മന്‍സിലിലെ അബ്ദുല്‍ റഷീദി(32)നെയാണ് തട്ടിക്കൊണ്ടു പോയത്. ഇയാളുടെ പരാതിയില്‍ യൂസഫ് എന്ന ആള്‍ക്കെതിരെയും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേര്‍ക്കെതിരെയും കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 2.30മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കുമ്പള ടൗണില്‍ വച്ച് തന്നെ ബലമായി പിടിച്ച് ഫോര്‍ച്യൂണ്‍ കാറില്‍ കയറ്റിയ ശേഷം സീതാംഗോളി ഭാഗത്തേക്ക് ഓടിച്ചുപോയെന്നും വഴിയില്‍ വച്ച് മറ്റു രണ്ടു പേര്‍ കൂടി കാറില്‍ കയറിയെന്നും അബ്ദുല്‍ റഷീദ് നല്‍കിയ പരാതിയില്‍ പറയുന്നു. മുന്നോട്ട് നീങ്ങിയ കാറില്‍ വച്ച് തന്നെ മര്‍ദ്ദിച്ചതായും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 18 ലക്ഷത്തില്‍ പരം രൂപ പ്രതികളുടെ അക്കൗണ്ടുകളിലേക്ക് അയപ്പിച്ച ശേഷം വൈകുന്നേരം ആറര മണിയോടെ പെര്‍മുദെ ടൗണില്‍ ഇറക്കിവിട്ടതായും പരാതിയില്‍ പറയുന്നു. പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page