തൊഴിലുടമയുടെ 16കാരിയായ മകളെ ജന്മദിനത്തില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: തൊഴിലുടമയുടെ 16 വയസ്സുള്ള മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടിക്കു സമീപത്തെ ഷെരിലാലുവിലെ സനതി (28)നെയാണ് വേണൂര്‍ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുടെ പിതാവിന്റെ കാര്‍ ഡ്രൈവറാണ് സനത്. ഇത് വഴിയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പതിനാറാം ജന്മദിനാഘോഷം നടന്ന ദിവസം പ്രതി തൊഴിലുടമയുടെ വീട്ടില്‍ തങ്ങി. അന്നു രാത്രി പെണ്‍കുട്ടിയുടെ കിടപ്പുമുറിയിലെത്തിയാണ് ആദ്യം പീഡിപ്പിച്ചതെന്നു പറയുന്നു. അതിനു ശേഷം പല തവണ പീഡനത്തിനു ഇരയായി. ഗര്‍ഭിണിയായതോടെയാണ് പെണ്‍കുട്ടി പീഡനസംഭവത്തെ കുറിച്ച് വീട്ടുകാരോട് പറഞ്ഞത്. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സനതിനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page