കരിച്ചേരി, പറമ്പിലെ കെ.ടി. കണ്ണൻ അന്തരിച്ചു

കാസർകോട്: പൊയ് നാച്ചി, കരിച്ചേരി,പറമ്പിലെ കെ.ടി. കണ്ണൻ (85) അന്തരിച്ചു.ഭാര്യ: ബാലാമണി.മക്കൾ: കെ.ടി. വിശാലാക്ഷി, കെ.ടി. വിലാസിനി, കെ.ടി. അരവിന്ദാക്ഷൻ (ഓവർസിയർ , പൊതുമരാമത്ത് വകുപ്പ് ), കെ.ടി. അനില, കെ.ടി. അംബിക, കെ.ടി. ത്രിലോക്, കെ.ടി. മല്ലിക. മരുമക്കൾ: പുരുഷോത്തമൻ (കാടകം), മോഹനൻ പാണ്ടിക്കണ്ടം, പ്രജീബ (ഓവർസിയർ പൊതുമരാമത്ത് വകുപ്പ് ),ബാലകൃഷ്ണൻ (പനയാൽ), സുരേഷ് (എടയാട്ട് ), സോണിയ (ഉദുമ), അനന്തൻ (കീക്കാനം).

മരണത്തിലും വേർപിരിയലിലും നിഴലിക്കുന്ന സത്യങ്ങൾ

പി.പി. ചെറിയാൻ ജീവിതം എത്രമാത്രം അപ്രതീക്ഷിതമാണെന്ന് നാം തിരിച്ചറിയുന്നത് ചില വിയോഗങ്ങൾക്കും വേർപിരിയലുകൾക്കും സാക്ഷ്യം വഹിക്കുമ്പോഴാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ എന്റെ മനസ്സിനെ ഒരുപോലെ ഉലച്ച രണ്ട് സംഭവങ്ങൾ ഇതിന് അടിവരയിടുന്നു. ഒന്ന്, ജ്യേഷ്ഠതുല്യനായ ഒരു പ്രിയപ്പെട്ട വ്യക്തിയുടെ മരണം. രണ്ട്, വിവാഹനിശ്ചയം കഴിഞ്ഞ് ശുഭകരമായി നടക്കേണ്ടിയിരുന്ന ഒരു ബന്ധം പെട്ടെന്നൊരു നിമിഷം തകർന്നുപോയത്. ഈ രണ്ട് അനുഭവങ്ങളെയും കൂട്ടിമുട്ടിക്കുമ്പോൾ ഭക്തകവി പൂന്താനത്തിന്റെ വരികൾക്ക് കാലാതീതമായ ഒരർത്ഥമുണ്ടെന്ന് തിരിച്ചറിയുന്നു. “കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ…” ജ്ഞാനപ്പാനയിലെ ഈ …

അമ്മയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചിട്ടു; മകന്‍ പൊലീസ് കസ്റ്റഡിയില്‍; കൊലപാതകമെന്ന് സംശയം

ആലപ്പുഴ: അമ്മയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചിട്ട സംഭവത്തില്‍ മകന്‍ പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ മനക്കോടം സ്വദേശി രാധയാണ് മരിച്ചത്(75). സംഭവത്തില്‍ മകന്‍ ഗിരീഷിനെ(49)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിത്തോഴത്തിലെ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഗിരീഷ് സ്ഥിരം മദ്യപാനിയാണെന്നും രാധയ്ക്ക് ഭക്ഷണം പോലും നല്‍കാറില്ലെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഗിരീഷിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി. കിടപ്പിലായ അമ്മ മാത്രമായിരുന്നു ഗിരീഷിനൊപ്പം താമസിച്ചിരുന്നത്. അയല്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല ഗിരീഷ് എന്ന് നാട്ടുകാര്‍ പറയുന്നു. ഗിരീഷ് …

പ്രണയകാലത്തെ ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റ്ര ഗ്രാം പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചു; മറ്റൊരു കല്യാണത്തിനു അനുവദിക്കില്ലെന്നു ഭീഷണി, മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിൽ ചെറുവത്തൂർ സ്വദേശിക്കും പിതാവിനുമെതിരെ ബേക്കൽ പൊലീസ് കേസെടുത്തു

കാസർകോട്: പ്രണയകാലത്തെ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും മറ്റൊരു വിവാഹത്തിന് അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ അവസാന വർഷ ബിരുദ വിദാർത്ഥിനിയായ 22 കാരിയുടെ പരാതിപ്രകാരം ചെറുവത്തൂർ, കാടങ്കോട്ടെ ഷെറിൻ മെർഷാദ് (30), പിതാവ് ഷംസുദ്ദീൻ എന്നിവർക്കെതിരെയാണ് കേസ്.ഒരു വിവാഹ ചടങ്ങിൽ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പരാതിക്കാരിയും മെർഷാദും തമ്മിൽ പരിചയത്തിലായത്. പിന്നിട് പ്രണയത്തിലായി. ഈ സമയത്ത് ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ എടുക്കുകയും പ്രസ്തുത …

കുട്ടികളെ മറയാക്കി 21 കിലോ കഞ്ചാവുമായി കാറില്‍ കുടുംബത്തിന്റെ ഉല്ലാസയാത്ര; മാതാപിതാക്കളും മുത്തശ്ശിയും പിടിയില്‍

തിരുവനന്തപുരം: കുട്ടികളെ മറയാക്കി 21 കിലോ കഞ്ചാവുമായി കാറില്‍ കുടുംബത്തിന്റെ ഉല്ലാസയാത്ര. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ബിന്ദുവിന്റെ അമ്മ ദമയന്തി (60) എന്നിവരെ സിറ്റി ഡാന്‍സാഫ് പിടികൂടി. വെങ്ങാനൂര്‍ നെല്ലിവിള ക്ഷേത്രത്തിനു സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറില്‍ ഇവരുടെ മൂന്നു കുട്ടികളും ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍ നിന്നു കഞ്ചാവുമായി കാറില്‍ വരുമ്പോള്‍ സിറ്റി ഡാന്‍സാഫ് കുടുംബത്തെ കയ്യോടെ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ഡാന്‍സാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു കുടുംബം.വെങ്ങാനൂരില്‍വെച്ച് ഡാന്‍സാഫ് …

ക്രിക്കറ്റ് മത്സരത്തെ ചൊല്ലി തര്‍ക്കം; സഹപാഠികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ച 10-ാം ക്ലാസുകാരന്‍ മര്‍ദനമേറ്റ് മരിച്ചു; പ്രായപൂര്‍ത്തിയാകാത്ത 7പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ക്രിക്കറ്റ് മത്സരത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹപാഠികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ച 10-ാം ക്ലാസുകാരന്‍ മര്‍ദനമേറ്റ് മരിച്ചു. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകുന്നേരം ശിവമോഗ നഗരത്തിലെ സുലേബൈലുവിലാണ് സംഭവം. ഉര്‍ഗദുര്‍ സ്വദേശി സങ്കേത് (16) ആണു മരിച്ചത്. സുലേബൈലുവിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് സങ്കേത്.തിങ്കളാഴ്ച വൈകിട്ട് സ്‌പെഷല്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയതായിരുന്നു സങ്കേത് അടക്കമുള്ള വിദ്യാര്‍ത്ഥികള്‍. ഇതിനിടെ പ്രാദേശിക ക്രിക്കറ്റ് മത്സരത്തെ ചൊല്ലി സഹപാഠികള്‍ക്കിടയില്‍ റോഡില്‍ വച്ച് തര്‍ക്കം നടന്നു. ഇത് …

തൊഴിലാളി ശ്രേഷ്ഠ പുരസ്‌ക്കാരം; കാസര്‍കോടിന് അഭിമാന നേട്ടം

കാസര്‍കോട്: സംസ്ഥാനത്തെ 20 വ്യത്യസ്ത തൊഴില്‍ മേഖലകളിലെ മികച്ച തൊഴിലാളികള്‍ക്കുള്ള 2024 വര്‍ഷത്തെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌ക്കാരങ്ങളില്‍ മൂന്നെണ്ണം കാസര്‍കോടിന്. മേരിമെല്‍ഡ(പാചകം), ഷിബു എ (കള്ളുചെത്ത്), ബബിത ബേബി (ബാര്‍ബര്‍/ ബ്യൂട്ടീഷന്‍) എന്നിവരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വച്ച് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സമ്മാനിക്കും.ചെറുവത്തൂര്‍, മടക്കരയിലെ റസ്റ്റോറന്റിലെ പാചക തൊഴിലാളിയാണ് മേരി മെല്‍ഡ. ബികോം ബിരുദധാരിയായ മേരി മെല്‍ഡ നെല്ലിക്കാലിലാണ് …

19 കാരി കാമുകനൊപ്പം ഒളിച്ചോടി; പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: 19 കാരി കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. പിതാവ് നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാലോം, അതിരുമാവിലെ പി കെ. മധുവിന്റെ മകൾ ബീന (19) യാണ് കാമുകനായ വെസ്റ്റ് എളേരി കൂളിപ്പാറയിലെ രഞ്ജിത്തിന്റെ കൂടെ ഒളിച്ചോടിയത്. ബീന മാതൃ സഹോദരിയുടെ കുളിപ്പാറയിലെ വീട്ടിലായിരുന്നു താമസം. ഇതിനിടയിലാണ് രഞ്ജിത്തുമായി അടുപ്പത്തിലായ തെന്നു പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം ഏഴു മണിയോടെ പ്രസ്തുത വീട്ടിൽ നിന്നാണ് യുവതിയെ കാണാതായത്. തിരിച്ചുവരാത്തതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. …

കാസര്‍കോട്ട് രണ്ടിടത്ത് തീപിടുത്തം; അണങ്കൂരില്‍ സ്‌കൂട്ടര്‍ കത്തി നശിച്ചു, പുതിയ ബസ് സ്റ്റാന്റില്‍ ജ്യൂസ് കടയില്‍ അഗ്നി ബാധ

കാസര്‍കോട്: കാസര്‍കോട്ട് രണ്ടിടത്ത് തീപ്പിടുത്തം. പുതിയ ബസ്സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ലക്ഷ്മി ബേക്കറി, ജ്യൂസ് ആന്റ് കാന്റീനില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. സതീശ് കോട്ടക്കണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഷോപ്പ്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമെന്നു സംശയിക്കുന്നു. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.അണങ്കൂരില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തി നശിച്ചു. സര്‍വ്വീസ് സെന്ററില്‍ അറ്റകുറ്റപ്പണിക്ക് വെച്ചിരുന്ന പരവനടുക്കത്തെ കെ സുരേഷിന്റെ സ്‌കൂട്ടറിനാണ് തീപിടിച്ചത്.സമീപത്തെ കടയിലെ ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സീനിയര്‍ ഫയര്‍ ആന്റ് …

ഇന്നത്തെ പ്രധാന വാർത്തകൾ

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രണ്ട് ദിവസത്തെ ഇസ്രായേൽ സന്ദർശനം ഇന്ന് ആരംഭിക്കും വെനീസ്വേലയിൽ നിന്ന് ഇന്ത്യയിലേക്ക് വലിയതോതിൽ എണ്ണ ഇറക്ക് മതി ഇന്ന് ആരംഭിക്കും.20 ലക്ഷം ബാരൽ ശേഷിയുള്ള വൻ ടാങ്കറുകളിലാണ് എണ്ണ എത്തിക്കുന്നത്. സംസ്ഥാനത്തെ രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ലൈഫ് വീടുകൾക്ക് മുന്നിൽ കേന്ദ്ര ലോഗോ പതിക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ സംസ്ഥാനം വിമുഖത പ്രകടിപ്പിച്ചതോടെ കേന്ദ്ര സഹായം നിലച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിൽ കായലിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും ഐ …

പുലിക്കുന്ന് കളിയാട്ടം ആയിരത്തിരി മഹോത്സവത്തിന് ആരാധക പ്രവാഹം

കാസർകോട്:കാസർകോട് പുലിക്കുന്ന് ശ്രീ ഐവർ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിലെ പ്രധാന ആഘോഷമായ ആയിരത്തിരി പുലർച്ചെ ആരംഭിച്ചു.ആറു ദിവസം നീണ്ടുനിൽക്കുന്ന കളിയാട്ട മഹോത്സവത്തിലെ പ്രധാന ചടങ്ങ് ആയ ആയിരത്തി ദർശിക്കാൻ അഭൂത പൂർവ്വമായ തിരക്ക് അനുഭവപ്പെടുന്നു. നടുക്കളിയാട്ടദിവസമായിരുന്ന ഇന്നലെ ആരാധകരെ കൊണ്ട് ക്ഷേത്രപരസരം നിറഞ്ഞു കവിഞ്ഞിരുന്നു. സൂചി കുത്താൻ പോലും ആവാത്ത തരത്തിൽ ഭക്തജന തിരക്കായിരുന്നു.രാത്രി പഴയപ്രസ്സ്ക്ലബ് ജംഗ്ഷൻ മുതൽ ഭക്തജന വാഹനങ്ങൾ ക്യൂവിൽ ആയിരുന്നു.

ആസ്‌ട്രേലിയൻ പ്രധാന മന്ത്രിക്കു ബോംബ് ഭീഷണി:ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു

സിഡ്‌നി :ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബബീസിനെ ബോംബ് ഭീഷണിയെ തുടർന്ന് ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിച്ചു. ഔദ്യോഗിക വസതിയായ ദെ കാൻ കറ ലോഡ്ജിന് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായത്. ചൊവ്വാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് ഔദ്യോഗിക വസതിയിൽ നിന്ന് അദ്ദേഹത്തെ ഒഴിപ്പിച്ചത്.പോലീസ് കെട്ടിടം അ രിച്ചുപെറുക്കി പരിശോധിച്ചു.

വിദ്യാർത്ഥികളുടെ താമസസ്ഥലത്ത് ലഹരിമരുന്ന് വിൽപ്പന: രണ്ടുപേർ പിടിയിൽ

ഇടുക്കി:കോളേജ് വിദ്യാർത്ഥികളുടെ താമസ സ്ഥലത്ത് മയക്കുമരുന്നുമായി എത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടിച്ചു .ഇടുക്കി ജില്ലയിലെ പ്രധാന ലഹരി മരുന്നു വിൽപ്പനക്കാരനായ ഹാരിസ് (31) മൈലക്കൊമ്പിലെ തോംസൺ ജോയ് ( 23 )എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നു 39 ഗ്രാം എംഡി എം എ യും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തൊടുപുഴയിലെ സ്വകാര്യ കോളേജിലെ ആൺകുട്ടികളും പെൺകുട്ടികളും താമസിക്കുന്ന ഫ്ലാറ്റിൽ താമസക്കാർ അല്ലാത്തവർ പതിവായി എത്തുന്നെന്ന പരാതിയെക്കുറിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഇവർ പിടിയിലായത്. തുടർന്ന് …

എയർ ആംബുലൻസ് തകർന്നു ഡോക്ടറും രോഗിയും നഴ്സുമാരും മരിച്ചു

റാഞ്ചി :ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നു രോഗിയും ഡോക്ടരും നഴ്സുമാരും പൈലറ്റും ഉൾപ്പെടെ ഏഴു പേർ മരിച്ചു.രോഗി സഞ്ജയ് കുമാർ, ഡോക്ടർവികാസ്,നഴ്സുമാരായ അർച്ചന, ധുരു കുമാർ, ആശുപത്രി ജീവനക്കാരായ സച്ചിൻ കുമാർ, മിസ്റാ പൈലറ്റ് ക്യാപ്റ്റൻ വിവേക്,സഹ പൈലറ്റ് എന്നിവരാണ് മരിച്ചത്. രാത്രി ഏഴരയോടെ ജാർഖണ്ടിലെ ഛത്രയിലായിരുന്നു അപകടം. റെഡ്ബോർഡ് എയർവേസിന്റെ വിമനാമാണ് തകർന്നത്. വിമാനത്താവളവുമായുള്ള റഡാർ ബന്ധം നഷ്ടമായതാണ് കാരണമെന്ന് പറയുന്നു. ഗുരുതരമായിപൊള്ള ലേറ്റ രോഗി സജ്ജയകുമാറിനെ ഡൽഹി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കാറഡുക്ക പൊന്നപ്പല യിലെ കെ എം ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

കാറഡുക്ക പൊന്നപ്പലയിലെ പരേതനായ നാരായണ ഭട്ടിൻ്റെ മകൻ കെ എം ഗോപാലകൃഷ്ണ ഭട്ട്( 84) അന്തരിച്ചു. മുള്ളേരിയയിലായിരുന്നു താമസം.വാർധക്യ സഹജമായ അസുഖത്തെ തുടർന്നു കാസർകോ ട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്നുച്ചയ്ക്ക് അന്തരിച്ചു.കാസർകോട് ഹിരിയ നാഗരിക വേദികെ അധ്യക്ഷൻ, കന്നഡ സാഹിത്യ ലേഖകൻ, കന്നഡ സമര നേതാവ് എന്നീ നിലകളിൽപ്രശസ്തനായിരുന്നു. കൃഷി- വിദ്യാഭ്യാസ-സാംസ്കാരിക- ധാർമ്മിക മേഖലകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.പരേതയായ ഭാഗ്യലക്ഷ്മിയാണ് ഭാര്യ.കവിയും സാഹിത്യകാരനും ,എഴുത്തുകാരനുമായ ഡോക്ടർ നരേഷ് ഏക മകൻ .മുള്ളേരിയയിലെ നരേഷിന്റെ വീട്ടിൽ ആയിരുന്നു താമസം.മരുമകൾ:ദിവ്യഗംഗ (പ്രധാന …

വിവാഹകർമം കഴിഞ്ഞ് ഭർത്താവിനൊപ്പം ഭർതൃ വീട്ടിലേക്ക് പോയ നവ വധുവിനെ മുൻകാമുകൻ തട്ടിക്കൊണ്ടു പോയി

ഭുവനേശ്വർ: വിവാഹ ചടങ്ങ് കഴിഞ്ഞ് സൽക്കാരത്തിന് ശേഷം ഭർത്താവിനൊ പ്പം ഭർതൃ വീട്ടിലേക്ക് പുറപ്പെട്ട നവ വധുവിനെ മൂന്നാം സംഘം തട്ടിക്കൊണ്ടുപോയി. നവ വധുവിന്റെ മുൻ കാമുകനാണ് ഭർത്താവിനെ തോക്കിൻമുനയിൽ നിർത്തിയ ശേഷം കാമുകിയെ തട്ടിക്കൊണ്ടുപോയത്. ഒഡീഷയിലെ ബോലാന്ഗീർ സ്വദേശിയായ ഭർത്താവ് കരിബന്ധു പട്ടേൽ പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെട്ടു. നവ വധുവിന്റെ മുൻകാ മുകനും സുഹൃത്തുക്കളായ മറ്റ് രണ്ടുപേരും ചേർന്നാണ് വധൂവരന്മാർ സഞ്ചരിച്ചിരുന്ന വാഹനം തോക്ക് ചൂണ്ടി തടഞ്ഞ ശേഷം വധുവിനെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് …

ന്യൂഡൽഹിയിലെ കേരള ഹൗസിന് ബോംബ് ഭീഷണി:അധികൃതർ ജാഗ്രതയിൽ

ന്യൂഡൽഹി: ന്യൂഡൽഹിയിലെ കേരള ഹൗസിന് ബോംബ് ഭീഷണി. കേരള ഗവർണർ രാജേന്ദ്ര അർലേക്കറു ടെ ഡൽഹി സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ബോംബ് ഭീഷണി ഉയർന്നിട്ടുള്ളത്. ഡൽഹിയിൽ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ഉണ്ടായ അജ്ഞാത ഭീഷണി സന്ദേശം ഗൗരവത്തിൽ എടുത്തിട്ടുണ്ട്. സന്ദേശത്തെ തുടർന്ന് അധികൃതർ വിവരം പോലീസിനെ അറിയിച്ചു. പോലീസ് കേരള ഹൗസ് അരിച്ചു പെറുക്കി പരിശോധിച്ചുവെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ജാഗ്രത തുടരുന്നുണ്ട്.

മുസ്ലിം പ്രാർത്ഥനയ്ക്ക് ഹിന്ദു കാവൽ; ലക്നൗവിൽ മാനവികതയുടെ സന്ദേശം ; ദൃശ്യങ്ങൾ വൈറൽ

ലക്നൗ : ഉത്തരപ്രദേശിലെ ലക്‌നൗ സർവകലാശാല കാമ്പസിലെ പള്ളി അധികൃതർ അടച്ചു പൂട്ടിയതിനെ തുടർന്ന് കാമ്പസിന് പുറത്ത് നിസ്കാരം നടത്തിയ മുസ്ലിം വിദ്യാർത്ഥികൾക്കു ഹിന്ദുക്കളായ സഹപാഠികൾ പരസ്പരം കൈകോർത്തുപിടിച്ച് സുരക്ഷാ വലയം തീർത്തു കാവൽ നിന്നു. മാനവികതയുടെ ഉദാത്തത പകർന്ന ഈ സംഭവത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പറക്കുന്നു. സർവകലാശാല ക്യാമ്പസിൽ പള്ളിയായി പ്രവർത്തിച്ചിരുന്ന കെട്ടിടം സർവകലാശാല അധികൃതർ അടച്ച് പൂട്ടി ബാരിക്കേടുകൾ സ്ഥാപിച്ചതിനെ തുടർന്നാണ് മുസ്ലിം വിദ്യാർത്ഥികൾ ഗേറ്റിനു പുറത്ത് നിസ്കാരം ആരംഭിച്ചത് .മുസ്ലിം വിദ്യാർത്ഥികൾ പ്രാർത്ഥന …