അമ്മയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചിട്ടു; മകന്‍ പൊലീസ് കസ്റ്റഡിയില്‍; കൊലപാതകമെന്ന് സംശയം

ആലപ്പുഴ: അമ്മയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചിട്ട സംഭവത്തില്‍ മകന്‍ പൊലീസ് കസ്റ്റഡിയില്‍. ആലപ്പുഴ മനക്കോടം സ്വദേശി രാധയാണ് മരിച്ചത്(75). സംഭവത്തില്‍ മകന്‍ ഗിരീഷിനെ(49)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പള്ളിത്തോഴത്തിലെ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കുഴിച്ചിട്ടത്. ഗിരീഷ് സ്ഥിരം മദ്യപാനിയാണെന്നും രാധയ്ക്ക് ഭക്ഷണം പോലും നല്‍കാറില്ലെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഗിരീഷിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെ ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി. കിടപ്പിലായ അമ്മ മാത്രമായിരുന്നു ഗിരീഷിനൊപ്പം താമസിച്ചിരുന്നത്. അയല്‍ക്കാരുമായി നല്ല ബന്ധത്തിലായിരുന്നില്ല ഗിരീഷ് എന്ന് നാട്ടുകാര്‍ പറയുന്നു.

ഗിരീഷ് കഴിഞ്ഞദിവസം മക്കളെ വീട്ടിലേക്ക് കൊണ്ടുവന്ന് മുത്തശ്ശി മരിച്ചുപോയെന്നും അവരെ താന്‍ തന്നെ കുഴിച്ചിടുമെന്നും ഇക്കാര്യം പുറത്ത് ആരോടും പറയരുതെന്നും ആവശ്യപ്പെട്ടു. കുട്ടികള്‍ വീട്ടിലെത്തിയശേഷം അമ്മയെ വിവരം അറിയിക്കുകയും അവര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. ഇതിനിടെ നാട്ടുകാരും വിവരമറിഞ്ഞു.

പൊലീസ് സ്ഥലത്തെത്തി അടുക്കളയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താനുള്ള തയ്യാറെടുപ്പിലാണ്. റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണം കൊലപാതകമാണെന്നോ സ്വാഭാവിക മരണമാണെന്നോ അറിയാന്‍ കഴിയൂ. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page