കാർമേഘങ്ങൾക്കിടയിലെ മഴവില്ല്

ജേക്കബ് ജോൺ കുമരകം, ഡാളസ് മനസിന്റെ ഉള്ളറകളിൽ കറുത്തു ഘനീഭവിച്ചു നിൽക്കുന്ന കാർമേഘങ്ങൾ , ഒന്ന് പെയ്ത് ഒഴിഞ്ഞു പോയിരുന്നെങ്കിൽ എന്ന് ആശിച്ചു. നിരാശയുടെ കയങ്ങളിലേക്കു കൂപ്പു കുത്തുന്ന ഇരുണ്ട നിമിഷങ്ങൾ. ആരോടും പറയാനില്ലാതെ , പറഞ്ഞാൽആർക്കും മനസിലാകാത്ത പ്രശ്നങ്ങൾ . ഉത്തരമില്ലാത്ത എത്രയെത്ര ചോദ്യങ്ങൾ, എത്രയെത്ര അനുഭവങ്ങൾ . ദൈവവിശ്വാസം പോലും പരീക്ഷിക്കപ്പെടുന്ന സന്ദർഭങ്ങൾ . ഇവിടെയാണ് ഒരു മനുഷ്യന്റെ അന്തരാത്മാവിൽ , മണ്ണിൽ മുളക്കാതെ സുഷിപ്തിയിൽ കഴിയുന്ന വിത്ത് പോലെ കിടക്കുന്ന ദൈവാംശം. അത് …

സംസ്ഥാന സി.ബി.എസ്.ഇ കലോത്സവം; മാപ്പിളപ്പാട്ടില്‍ വിജയകിരീടം ചൂടി ഫിസ്റ അംറീന്‍

കാസര്‍കോട്: കോട്ടയത്ത് നടന്ന സംസ്ഥാന സി ബി എസ് ഇ കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ വിജയകിരീടമണിഞ്ഞ് നീലേശ്വരം തൈക്കടപ്പുറത്തെ ഫിസ്റ അംറീന്‍. സംസ്ഥാനത്തെ 48 മാപ്പിളപ്പാട്ട് ഗായകരുമായി മാറ്റുരച്ച് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് ഫിസ്റയുടെ വിജയം. കാഞ്ഞങ്ങാട് ക്രൈസ്റ്റ് സി എം ഐ പബ്ലിക് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. മാപ്പിളകവി ബദറുദ്ദീന്‍ പാറന്നൂരിന്റെ കര്‍ബല കിസ്സ പാട്ടിലെ ‘തങ്കമോര്‍ അളുന്താനേ..’ എന്നു തുടങ്ങുന്ന പാട്ടിന് ഷാന്‍വറാണ് ഈണമിട്ടത്. അറബിന് പദ്യം ചൊല്ലലില്‍ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും …

വ്യോമ ഗതാഗതം സാധാരണ നിലയിലേക്ക്; ജീവനക്കാർ ഡ്യൂട്ടിയിൽ പ്രവേശിച്ചു

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി.: എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചതിനെ തുടർന്ന്, വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന അടിയന്തര നിയന്ത്രണങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ തിങ്കളാഴ്ച രാവിലെ ഔദ്യോഗികമായി പിൻവലിച്ചു . രാവിലെ 6 മണിക്കു നിയന്ത്രണങ്ങൾ നീക്കിയതോടെ രാജ്യത്തുടനീളം വിമാന സർവീസുകൾ സാധാരണ നിലയിലായിട്ടുണ്ട്. ഗതാഗത സെക്രട്ടറി, ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി, എയർ ട്രാഫിക് കൺട്രോളർമാർ എന്നിവർ ജോലിക്ക് തിരികെ എത്തിയതിനെ പ്രസിഡന്റ് ട്രംപ് അഭിനന്ദിച്ചു. സർക്കാറിന്റെ അടച്ചുപൂട്ടലിനെ തുടർന്നാണ് സുരക്ഷാ …

മൂന്നുപേരെ വെടിവച്ചു കൊലപ്പെടുത്തിയ ആളെ സൗത്ത് കരോലിനയിലെ ഫയറിംഗ് സ്ക്വാഡ് വെടിവച്ചുകൊന്നു വധശിക്ഷ നടപ്പാക്കി പി പി ചെറിയാൻ

കൊളംബിയ (സൗത്ത് കരോലിന): 2004-ൽ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്റ്റീഫൻ ബ്രയന്റിനെ വെടിവെച്ച് കൊലപ്പെടുത്തി. സൗത്ത് കരോലിനയിൽ വെടിവെയ്പ്പ് സ്ക്വാഡ് വധശിക്ഷ നടപ്പിലാക്കുന്ന മൂന്നാമത്തെ തടവുകാരനാണ് 44-കാരനായ ബ്രയന്റ്. 2008-ലാണ് മോഷണ പരമ്പരയ്ക്കിടെ മൂന്ന് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ബ്രയന്റ് കുറ്റം സമ്മതിച്ചത്. വിഷം കുത്തിവെച്ചുള്ള ശിക്ഷയ്ക്ക് പകരം വെടിവെച്ച് കൊലപ്പെടുത്തുന്ന രീതി തിരഞ്ഞെടുക്കാൻ ബ്രയന്റ് ആവശ്യപ്പെട്ടിരുന്നു. യു.എസിൽ, വെടിവെച്ച് കൊലപ്പെടുത്തൽ രീതിയിൽ ഏറ്റവും കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയ സംസ്ഥാനങ്ങളിൽ ഇപ്പോൾ …

ട്രംപിന്റെ ഇമിഗ്രേഷന്‍ നയങ്ങള്‍: സ്വാഭാവിക പൗരത്വമുള്ളവര്‍ ഭയത്തില്‍ പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പൗരത്വം ലഭിച്ചവര്‍ക്കു പോലും ഇപ്പോള്‍ സുരക്ഷിതത്വമില്ലെന്ന ആശങ്ക ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷന്‍ നയങ്ങള്‍ഭയപ്പെടുത്തുന്നു. യുഎസുമായി പ്രതിബദ്ധത സ്ഥാപിച്ച സ്വാഭാവിക പൗരന്മാര്‍ക്ക് രാ ജ്യം അതേ പ്രതിബദ്ധത തിരികെ നല്‍കുന്നുണ്ടോ എന്ന് ആളുകള്‍ സംശയിച്ചു തുടങ്ങിയിരിക്കുന്നു.ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങളില്‍ വരുത്തുന്ന സമൂലമായ മാറ്റങ്ങളും , പ്രത്യേകിച്ച് നാടുകടത്തല്‍ നടപടികള്‍ വര്‍ദ്ധിപ്പിക്കാനുള്ള നീക്കങ്ങളും ‘ജന്മാവകാശ പൗരത്വം’നിര്‍ത്തലാക്കാനുള്ള ശ്രമങ്ങളും, സ്വാഭാവിക പൗരന്മാരുടെ ആത്മവിശ്വാസം ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്.നേരത്തെ ഉറച്ച സംരക്ഷണം നല്‍കുമെന്ന് കരുതിയ പൗരത്വം ഇപ്പോള്‍ ‘മണല്‍ത്തിട്ട പോലെ’ …

കുറ്റിക്കോലില്‍ മുസ്ലീംലീഗിന് സീറ്റില്ല; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം

കാസര്‍കോട്: കുറ്റിക്കോല്‍ പഞ്ചായത്തില്‍ സീറ്റ് നല്‍കാത്തതിനെ ചൊല്ലി മുസ്ലീം ലീഗ് കടുത്ത നിലപാടിലേയ്ക്ക്. ഞായറാഴ്ച വൈകുന്നേരം ചേര്‍ന്ന മുസ്ലീംലീഗ് പഞ്ചായത്ത് കമ്മിറ്റിയോഗം കോണ്‍ഗ്രസ് നിലപാടില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. കോണ്‍ഗ്രസ് നിലപാടില്‍ മാറ്റം ഉണ്ടായില്ലെങ്കില്‍ തെരഞ്ഞെടുപ്പു പ്രചരണ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കാന്‍ യോഗം തീരുമാനിച്ചതായി പഞ്ചായത്ത് ലീഗ് സെക്രട്ടറി ലത്തീഫ് അറിയിച്ചു.കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിലെ 17 സീറ്റുകളിലേയ്ക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുസ്ലീംലീഗ് പരസ്യ പ്രതികരണവുമായി രംഗത്ത് എത്തിയത്. നാലാംവാര്‍ഡായ ഒറ്റമാവുങ്കാലോ, ഏഴാം വാര്‍ഡായ …

പുത്തൂര്‍ വിവേകാനന്ദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശ്രീധര നായിക് മധൂര്‍ അന്തരിച്ചു

കാസര്‍കോട്: പുത്തൂര്‍ വിവേകാനന്ദ ഡിഗ്രി കോളേജ് പ്രിന്‍സിപ്പാള്‍ മധൂര്‍, ചേനക്കോട്, ബദിമനയിലെ ഡോ. ശ്രീധര നായിക് (57) അന്തരിച്ചു. ഞായറാഴ്ച രാത്രി മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പരേതനായ രാമയ്യ നായിക്- സുന്ദരി ദമ്പതികളുടെ മകനാണ്. ഭാര്യ: ആശ(അധ്യാപിക എടനീര്‍ ജി എച്ച് എച്ച് എസ്). മകന്‍: വിഷ്ണു കീര്‍ത്തി. സഹോദരന്‍: സന്തോഷ് നായിക്.

ബന്തിയോട്, മുട്ടത്തെ വാഹനാപകടം: ഫാത്തിമത്ത് മിര്‍സാനയുടെ വേര്‍പാടില്‍ നാട് കണ്ണീരില്‍; പരിക്കേറ്റവര്‍ അപകട നില തരണം ചെയ്തു

കാസര്‍കോട്: ബന്തിയോട്, മുട്ടം ദേശീയപാതയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാപ്പയും മകനും ഉള്‍പ്പെടെ നാലുപേരും അപകടനില തരണം ചെയ്തു. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. വൊര്‍ക്കാടി, മച്ചമ്പാടിയിലെ ഹുസൈന്‍ സഅദി (35), മകന്‍ ഷാഹിം അബ്ദു(3), ഹുസൈന്റെ സഹോദരിമാരായ ജുമാന, സാക്കിയ എന്നിവരാണ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഹുസൈന്‍ സഅദിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായതായും ബന്ധുക്കള്‍ അറിയിച്ചു. ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തില്‍ ഹുസൈന്റെ ഭാര്യ ഫാത്തിമത്ത് മിര്‍സാന(28) മരണപ്പെട്ടിരുന്നു. മൃതദേഹം …

പിലിക്കോട് വറക്കോട്ട് വയലിലെ എം.എന്‍ ഭാസ്‌കരന്‍ അന്തരിച്ചു

ചെറുവത്തൂര്‍: പിലിക്കോട് വറക്കോട്ട് വയലിലെ എം.എന്‍ ഭാസ്‌കരന്‍(65) അന്തരിച്ചു.ഭാര്യ: ശ്യാമള. മക്കള്‍: രമ്യ(കോഴിക്കോട്), രമിത്ത് (അബുദാബി)മരുമക്കള്‍: രാജേഷ്, ശില്‍പ. സഹോദരങ്ങള്‍: ജാനകി, രവീന്ദ്രന്‍, ഓമന, ശോഭ, രാജീവന്‍.

വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ പ്രതികാരം; ട്രാന്‍സ്‌ഫോര്‍മറുകളിലെ ഫ്യൂസ് ഊരി എറിഞ്ഞ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ബില്ല് അടക്കാത്തതിനെ തുടര്‍ന്ന് കെ എസ് ഇ ബി അധികൃതര്‍ വീട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ വൈരാഗ്യത്തില്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നു ഫ്യൂസ് ഊരിയെറിഞ്ഞ കേസിലെ പ്രതി അറസ്റ്റില്‍. കൂഡ്‌ലു, ചൂരി, ഹൈദ്രോസ് ജുമാപള്ളിക്കു സമീപത്തെ പി എം മുഹമ്മദ് മുനവറി(35) നെയാണ് കാസര്‍കോട് ടൗണ്‍ എസ് ഐ കെ രാജീവനും സംഘവും അറസ്റ്റു ചെയ്തത്. നെല്ലിക്കുന്ന്, കാസര്‍കോട് കെ എസ് ഇ ബി സെക്ഷന്റെ കീഴിലെ 24 ട്രാന്‍സ്‌ഫോര്‍മറുകളിലെ 170ല്‍പരം ഫ്യൂസുകള്‍ ഊരിയെറിഞ്ഞുവെന്നാണ് മുഹമ്മദ് മുനവറിനെതിരെ …

എസ് ഐ ആര്‍: കണ്ണൂരിനു പിന്നാലെ രാജസ്ഥാനിലും ബി എല്‍ ഒയുടെ ആത്മഹത്യ

ജയ്പൂര്‍: കണ്ണൂര്‍, പയ്യന്നൂര്‍, ഏറ്റുകുടുക്കയില്‍ ജോലി സമ്മര്‍ദ്ദം കാരണം ബി എല്‍ ഒ ആയ അനീഷ് ജോര്‍ജ്ജ് കെട്ടുത്തൂങ്ങി ജീവനൊടുക്കിയതിനു പിന്നാലെ രാജസ്ഥാനിലും ആത്മഹത്യ. ജയ്പൂര്‍ സഹ്രികാ ബാസിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപകനും ബി എല്‍ ഒയുമായ മുകേഷ് ജംഗിദ് (45)ആണ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. ബിന്ദയാക റെയില്‍വെ സ്റ്റേഷനു സമീപത്താണ് സംഭവം. എസ് ഐ ആര്‍ ജോലികള്‍ കാരണം മുകേഷ് കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നു പറയുന്നു. സൂപ്പര്‍വൈസര്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും സസ്‌പെന്‍ഷന്‍ ഭീഷണി ഉണ്ടെന്നും …

കഞ്ചാവും സ്‌കൂട്ടറും ഉപേക്ഷിച്ച് നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതി രക്ഷപ്പെട്ടു

കണ്ണൂര്‍: എക്‌സൈസിനെ കണ്ട് കഞ്ചാവും സ്‌കൂട്ടറും ഉപേക്ഷിച്ച് നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ യുവാവ് രക്ഷപ്പെട്ടു. തളിപ്പറമ്പ് ഏരിയത്തെ ഷമ്മാസ് (27) ആണ് രക്ഷപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് എടക്കോം, തെന്നം ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്നു തളിപ്പറമ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സതീഷും സംഘവും. ഇതിനിടയില്‍ എത്തിയ ഷമ്മാസ് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌കൂട്ടറില്‍ നടത്തിയ പരിശോധനയില്‍ 204 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി അധികൃതര്‍ പറഞ്ഞു. ഷമ്മാസിന്റെ വീട്ടിലും പരിശോധന നടത്തി.എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫ് …

ഇങ്ങനെയും ചില തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍!

നാരായണന്‍ പേരിയ തദ്ദേശങ്ങള്‍ സ്വയം ഭരിക്കാനായി തദ്ദേശീയരായ സമ്മതിദായകര്‍ തിരഞ്ഞെടുത്തയച്ചവര്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകരെ ഉദാരമായി സഹായിക്കുന്നു -വാര്‍ത്താ ദാരിദ്ര്യമില്ലാതാക്കിക്കൊണ്ട്.ദുസ്സഹമായ കൊതുക് ശല്യം പരിഹരിക്കുന്ന കാര്യത്തില്‍ ഭരണാധികാരികള്‍ക്ക് തികഞ്ഞ അനാസ്ഥ എന്ന് എന്നും എഴുതി നിറയ്ക്കാം. ഇവരുടെ ചര്‍മ്മ ഘനം (തൊലിക്കട്ടി) അപാരം തന്നെ എന്നും വാര്‍ത്ത ഉയര്‍ത്തിക്കാട്ടാം. ഭരണാവസരം കാത്തിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ്, പ്രചരണത്തിന് ഉപയോഗിക്കാം. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍…. കൊതുകിന്റെ മൂളല്‍ പോലും കേള്‍ക്കില്ല, സുഖനിദ്ര ഉറപ്പ് എന്ന്. കുഞ്ചന്‍ നമ്പ്യാര്‍ കോലത്ത് നാട്ടിലെ …

ഉദുമ അംബിക എഎല്‍പി സ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു

ഉദുമ: 2025-26 അധ്യായന വര്‍ഷത്തില്‍ ബേക്കല്‍ ഉപജില്ല പ്രവര്‍ത്തി പരിചയ, ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത മേളകളില്‍ വിജയിച്ച സ്‌കൂളിലെ കുട്ടികളെ അനുമോദിക്കാനായി വിജയോത്സവം സംഘടിപ്പിച്ചു. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡന്റും സ്‌കൂള്‍ മാനേജരുമായ അഡ്വ. കെ ബാലകൃഷ്ണന്‍ വിജയോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് കെ വിനോദ് അധ്യക്ഷത വഹിച്ചു. പിലിക്കോട് ഗവ. യൂപി സ്‌കൂളില്‍ നിന്ന് വിരമിച്ച പ്രധാനധ്യാപകന്‍ ബാലകൃഷ്ണന്‍ നാറോത്ത് മുഖ്യാതിഥിയായി. സംസ്ഥാന ശിശുക്ഷേമ വകുപ്പിന്റെ ഉജ്ജല ബാല്യം …

സർവീസ് റോഡിൽ “ലക്ഷ്മണരേഖ”:ഇനി വാഹനങ്ങൾ നിർത്തിയിട്ടാൽ പിഴ ഉറപ്പ്

കാസർകോട് : ദേശീയപാത സർവീസ് റോഡ് ടൂവേയാണോ വൺ വേയാണോ എന്നതിനെ ചൊല്ലി രണ്ടഭിപ്രായം നിലനിൽക്കുന്നതിനിടയിൽ സർവീസ് റോഡിൽ ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ “ലക്ഷ്മണരേഖ” വരച്ചു.ഇതുവരെ വൺവേയായിരുന്ന സർവീസ് റോഡിൽ നടപ്പാതയ്ക്ക് സമീപം വരെ രണ്ട് വരിപാതയാണു ള്ളത്.ഇത് വേർതിരിച്ചു മാർക്ക് ചെയ്തതോടെ ഇനി ഈ ലക്ഷ്മണ രേഖയ്ക്കുള്ളിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ പിഴ അടക്കേണ്ടി വരും. ദേശീയപാത നിർമ്മാണം പൂർണ്ണമായും പൂർത്തിയാക്കിയ 66ൽ തലപ്പാടി-ചെങ്കള റീച്ചിലെ സർവീസ് റോഡിലാണ് ലക്ഷ്മലേഖ വരച്ചു തുടങ്ങിയത്. ഇടുങ്ങിയ സർവീസ് …

കുഞ്ഞിത്തെയ്യവും, കൊട്ടവഞ്ചിയും കാക്കത്തുരുത്തും: ഷാർജയിൽ പ്രകാശനം ചെയ്തു

ഷാർജ : ഷാർജ ഇൻ്റർനാഷണൽ ബുക് ഫെയറിൽ കാഞ്ഞങ്ങാട്ട് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. നാലപ്പാടം പത്മനാഭന്റെ കുഞ്ഞിത്തെയ്യം ബാലസാഹിത്യ നോവലും നവീന വിജയൻറെ കൊട്ടവഞ്ചിയും കാക്കത്തുരുത്തും എന്നീ പുസ്തകങ്ങളാണ് പ്രകാശനംചെയ്തത്.കുഞ്ഞിത്തെയ്യം ബിന്ദു ഇടയില്ലം ഡോ. നമിത തെക്കണ്ടിയലിനു നൽകി പ്രകാശനം ചെയ്തു. നവീന വിജയൻ രചിച്ച കൊട്ടവഞ്ചിയും കാക്കത്തുരുത്തും എന്ന ബാലസാഹിത്യ നോവൽ ദൃശ്യ ഷൈൻ, എഴുത്തുകാരി ഗീതാമോഹന് നൽകി പ്രകാശനം ചെയ്തു. ഗംഗാധരൻ രാവണേശ്വരം, പി.കെ. ബാബു ,ദയൻ . നാലപ്പാടം പത്മനാഭൻ …

യുക്തിവാദി സംഘം ജില്ലാ വൈസ് പ്രസിഡണ്ട് എം. സാവിത്രി അന്തരിച്ചു; മൃതദേഹം മെഡിക്കല്‍ കോളേജിന്

കാസര്‍കോട്: കേരള യുക്തിവാദിസംഘം കാസര്‍കോട് ജില്ലാ വൈസ് പ്രസിഡണ്ടും സി.പി.എം വടക്കുമ്പാട് തെക്ക് ബ്രാഞ്ച് അംഗവുമായ വടക്കുമ്പാട് ചാര്‍വാകത്തിലെ എം. സാവിത്രി (56) അന്തരിച്ചു. കേരള യുക്തിവാദി സംഘം സംസ്ഥാന സമിതി അംഗം കെ.വി. വിദ്യാധരനാണ് ഭര്‍ത്താവ്. അന്‍ഷാദ്, അലൈഡ മക്കളും ദേവികാ രാധാകൃഷ്ണന്‍ മരുമകളുമാണ്. സഹോദരങ്ങള്‍: എം.ജനാര്‍ദ്ദനന്‍ (മാണിയാട്ട്), എം.ശാരദ (വടക്കുമ്പാട്), പരേതനായ എം. അപ്പു.മൃതദേഹം വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി പരിയാരം മെഡിക്കല്‍ കോളേജിന് കൈമാറുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇവിടെ നില്‍ക്കുന്നത് എന്തിനെന്നു ചോദിച്ച് യുവാവിനെ ആക്രമിച്ചു; സംഭവം മഞ്ചേശ്വരത്ത്, 6 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: കണ്വതീര്‍ത്ഥ ബീച്ചില്‍ എത്തിയ യുവാവിനെ അക്രമിച്ചതായി പരാതി. കുഞ്ചത്തൂര്‍, ഉദ്യാവാര്‍, ഫസ്റ്റ് റെയില്‍വെ സിഗ്നലിലെ ഹരീസ മന്‍സിലിലെ ജമാലുദ്ദീന്‍ ഫൈസല്‍ ആണ് അക്രമത്തിനു ഇരയായത്. വ്യാഴാഴ്ച രാത്രി ഒന്‍പതരമണിയോടെ കണ്വതീര്‍ത്ഥ ബീച്ചില്‍ നില്‍ക്കുകയായിരുന്ന തന്നെ ”നീ എന്തിനാണ് ഈ സമയത്ത് ഇവിടെ നില്‍ക്കുന്നതെന്നു” ചോദിച്ചാണ് കൈകൊണ്ടും വടികൊണ്ടും ആക്രമിച്ചതെന്നു പറയുന്നു. സംഭവത്തില്‍ ജമാലുദ്ദീന്റെ പരാതി പ്രകാരം കണ്ടാല്‍ അറിയാവുന്ന ആറുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.