ഒക്കലഹോമ ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ പാര്‍ട്ടിയില്‍ വെടിവയ്പ്പ്: 21 ക്കാരന്‍ കൊല്ലപ്പെട്ടു
-പി പി ചെറിയാന്‍ മിഡ്വെസ്റ്റ് സിറ്റി,ഒക്കലഹോമ: മിഡ്വെസ്റ്റ് സിറ്റിയിലെ ഒരു ഹൈസ്‌കൂളില്‍ നടന്ന ഗ്രാജുവേഷന്‍ പാര്‍ട്ടിയില്‍ ഉണ്ടായ വെടിവെപ്പില്‍ 21കാരന്‍ കൊല്ലപ്പെട്ടു.23ന് രാത്രി 10:20ന് ആയിരുന്നു വെടിവയ്‌പ്പെന്നു പൊലീസ് പറഞ്ഞു. വെടിവെയ്പ്പിന്റെ ശബ്ദം കേട്ട് പൊലീസ് സംഭവസ്ഥലത്തു എത്തിയപ്പോള്‍ ആളുകള്‍ പരിഭ്രാന്തരായി ഓടുകയായിരുന്നു. വെടിയേറ്റ മുറിവുകളോടെ ഒരു വീടിന്റെ മുന്‍വശത്ത് കിടന്ന 21 വയസ്സുള്ള ഏതന്‍ ബ്യൂക്സ് എന്ന യുവാവിനെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെങ്കിലും അതിനു മുമ്പു മരണപ്പെട്ടിരുന്നു.