വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വിദ്വേഷം പരത്തുന്ന പരാമര്‍ശം; മഞ്ചേശ്വരം സ്വദേശിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു, നിരീക്ഷണം ശക്തമാക്കി

കാസര്‍കോട്: ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. മഞ്ചേശ്വരം സ്വദേശിയായ അസീസ് എന്ന ആള്‍ക്കെതിരെയാണ് കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തത്. വിവിധ മത വിശ്വാസികള്‍ ഉള്ള പ്രസ്തുത വാട്‌സ്ആപ് ഗ്രൂപ്പില്‍ ഒരു വിഭാഗം വിശ്വാസികളെ വ്രണപ്പെടുത്തുന്ന കമന്റിട്ടതിന് 153(എ) പ്രകാരമാണ് പൊലീസ് കേസെടുത്തത്.
പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം എല്ലാ സാമൂഹ്യ മാധ്യമങ്ങളും സൈബര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന തരത്തിലുള്ള എന്തെങ്കിലും പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് തലപ്പത്തു നിന്നു സൈബര്‍ പൊലീസിനു ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page